Total Pageviews

Sunday, May 15, 2011

A.North Western Ballad.

(This document contains information affecting the national defence of the United States within the meaning of the Espionage Act,50 u.s.c. 31 and 32 as amended. Its transmission or revelation of its contents in any manner to an unauthorised person is prohibited by law)
Document No  213
Class     TS
DDA Memo 05/02/2011
Auth: DDA/AU/27/1703
Date 05/02/2011   By. 007
Copy No.11
ഒരു വടക്ക് പടിഞ്ഞാറന്‍ വീരഗാഥ.
"ആരോമുണ്ണി . വിഷുല്‍ കോണ്ടാക്റ്റ്"

ലൌഡ് സ്പീക്കറിലുടെ  കെര്‍ണല്‍ ബോണ്ടിന്റെ ശബ്ദം . വെടിയൊച്ച. കുറച്ചു സമയത്തിനു ശേഷം വീണ്ടും കെര്‍ണലിന്റെ ശബ്ദം.

"ആരോമുണ്ണി. E KIA (ചേകോന്‍  അങ്കത്തില്‍ ചത്തു.)

ഫോര്‍ട്ട്‌ ലാന്‍ഗ് ലിയില്‍, സി..ഐ.എ., ഡയരക്ടര്‍ ലെഓന്‍ പാനെട്ട അമേരിക്കന്‍ പ്രസിടന്റിനുള്ള ഡയരക്റ്റ് ലൈനില്‍ കൈ വെച്ചു.

വാഷിങ്ങ്ടണില്‍ വെസ്റ്റ് വിങ്ങിലെ സിറ്റുവേഷന്‍ റൂമില്‍  ഒബാമയുടെ ഫോണുകളില്‍ ഒന്ന് ശബ്ദിച്ചു. ഫോണില്‍ കാതോര്‍ത്ത ഒബാമ ഒരു നിമിഷത്തിന്നു ശേഷം എല്ലാവരെയും ഒന്ന് കണ്ണോടിച്ച  ശേഷം പറഞ്ഞു:


'We got him'. (' ഓനെ മ്മക്ക് കിട്ടി")


ഒബാമയെ കൂടാതെ റൂമിലുണ്ടായിരുന്ന പന്ത്രണ്ടു പേര്‍ കൂക്കി വിളിച്ചു. സെക്രടറി ഓഫ്  സ്റ്റേറ്റ് , ഹില്ലാരി മലയത്തി സെക്രടറി ഓഫ്  ഡിഫന്‍സ്  മലയ പുലയന്‍  ഗയ്റ്റിനെ കെട്ടിപ്പിടിച്ചു. ഉമ്മ വെച്ചുവോ എന്ന് തീര്‍ച്ചയില്ല. ബ്രിഗേഡിയര്‍ ജനറല്‍ മാര്‍ഷല്‍ വെബ്ബ് അടുത്ത ചാകര മനസ്സില്‍ കണ്ടു കൊണ്ട് ഒരു പുതിയ വല നെയ്യാന്‍ തുടങ്ങി .സംയുക്ത പട്ടാള തലവന്‍ അഡമിറല്‍ മൈക്ക് മുള്ളന്‍ മീന്‍, വലയില്‍ നിന്നും തെന്നിമാറി. വൈസ് പ്രസിടന്റ്റ് ബിദന്റെ സുരക്ഷ ഉപദേശകന്‍ ടോണി ബ്ലിങ്കന്‍ ദേശീയ സുരക്ഷ 'ഉപദേശി' തോമസ്‌ ഡോനിലനെ നോക്കി സുവിശേഷ പ്രസംഗം ആരംഭിച്ചു. ബ്ലിങ്ക് ചെയ്തു. വൈറ്റ് ഹൌസ് കൌണ്ടര്‍ ടെറര്‍ ആന്‍ഡ്‌ ഹോം ലാന്‍ഡ് സെകുരിടി  ചീഫ് ഔദ്രി 'ഹെപ്ബെര്‍ന്‍' തോമാസണ്‍, ശിഷ്യന്‍ ജോണ്‍ 'ലെന്നന്‍' ബ്രെന്നനുമൊത്തു 'It rains in the plains of Spain' എന്ന് തെറ്റാതെ പറഞ്ഞു. ദേശീയ വിവര തലവന്‍ ജെയിംസ്‌ ക്ലാപ്പാര്‍ 'ക്ലാപ്പടിച്ച്ചു.. ബില്‍ ഡാലി ഒന്നും ചെയ്യാതെ ഡില്ലി ഡാലി ചെയ്തു. സഹ ദേശീയ വിവര തലവന്‍ മക് ഡോണോ വെള്ളം കൊടുക്കുന്ന ജോലി ശ്രീ ശാന്തിനേക്കാള്‍ നന്നായി ചെയ്തു.


ഈ പറഞ്ഞ  സംഭവങ്ങളുടെ എല്ലാം  തുടക്കം കുറെ മാസങ്ങള്‍ക്ക് മുന്‍പാണ്. ഒരു ടിപ്പ് ഓഫില്‍ നിന്ന്. ചതിയന്‍ ചന്തുവിന്റെ ഒളിത്താവളത്തെ കുറിച്ചു ആദ്യം വിവരം കിട്ടിയത് ഒരു പാണനാരില്‍ നിന്നാണ്. അവനെ ഡിസ്നി ലാണ്ടിലെ ഒരു വാട്ടര്‍ ബോര്‍ഡിംഗ് സവാരിക്ക് കൊണ്ടുപോയപ്പോള്‍ പാണന്‍ പാട്ടുപാടി.


ഒന്നുണ്ട് കേക്കേണം വാഴുന്നോരെ
പൊന്നാനി പോയിട്ട് തൊപ്പിയിട്ടു
ചുരികയില്‍ ലാടങ്ങള്‍ വിളക്കി ചേര്‍ത്തു
പാതിരി കോട്ടയില്‍ വാണിടുന്നു.


കോട്ടയ്ക്കു രണ്ടു മതിലുണ്ടല്ലോ
മതിലിന്നു രണ്ടാന പൊക്കമുണ്ട്
മൂന്നു നിലയില്‍ പണിത താണേ
നില മൂന്നില്‍  പാര്‍ക്കുന്നു ചന്തുച്ചാര്.


പാണന്റെ പാട്ട് താമസിയാതെ സി.ഐ.എ. ഡികോട്‌ ചെയ്തു. ചതിയന്‍ ചന്തു മതം മാറി ഒരു ലാടനായി ആബ്ബോട്ടബാദില്‍ ബീബികളും ബച്ച കളുമായി ഉണ്ടു താമസം ഉണ്ട്. തുടര്‍ അന്വേഷണത്തില്‍ വിവരം ടാര്‍ഗെറ്റ ബള്‍ വിവരമായി. ഒന്ന് കൂടി കെണിഞ്ഞു ശ്രമിച്ചപ്പോള്‍ ആക്ഷനബള്‍ വിവരമായി. അങ്കം കുറിക്കാന്‍ തീരുമാനമായി.


പാതിരിക്കോട്ട, ഹിന്ദുസ്ഥാന്‍ കഴിഞ്ഞു ബാക്കിയായ ബാകിസ്ഥാനില്‍ ആയതു കൊണ്ട് ചാരത്തലവന്‍ എന്ന പേരില്‍ ദേഹം മുഴുവന്‍ ചാരം  പൂശി നടക്കുന്ന  ഷൂജ പാഷ എന്ന സൂഫിയെ ഫോര്‍ട്ട്‌ ലാന്ഗ്ളിയിലേക്ക് വിളിപ്പിച്ചു. ഏപ്രില്‍ പന്ത്രണ്ടിന്നു ഷൂജ ഹാജര്‍.


'തമ്പ്രാന്‍, മേ അന്തര്‍ ആ സക്താ ഹൂം."


'അന്തര്‍ ആ ജാവോ ഷൂജാ"


' പര്‍മായിയെ പാനട്ട സാബ്" (ആത്മഗതം. ഇതെന്തൊരു അട്ടയാ പടച്ചോനെ)


കീടത്തിനെ നോക്കി പേടിപ്പിച്ചു അട്ട പറഞ്ഞു.


 "Our boys will be going on an exercise in North East Bakisthan within the next couple of months. Tell your Generals to gulp down a few more pegs of scotch than usual every night  and remain in the third state of  Mandukya consciousness."
( കണ്ണും പൂട്ടി ഉറങ്ങുക മോനെ, കണ്ണേ പുന്നാര പൊന്നു കയാനി)

'അങ്ങിനെ പറയുന്നത് കഷ്ടമാണ്. ഹിന്ദുസ്ഥാന്‍ വല്ല കുലുമാലും ഒപ്പിച്ചാലോ'

'നോട്ട് ടു വറി.. അന്തോണി പുണ്യാളന്‍ ഇലക്ഷനില്‍ സ്വന്തം പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന തിരക്കിലാണ്. പിന്നെ ബാക്കിസ്ഥാനില്‍ എന്തും ചെയ്യാന്‍ ഞങ്ങളെ  അനുവദിക്കുന്ന മുക്ത്യാര്‍ മുഷറഫ് എഴുതി രെജിസ്ടര്‍ ആക്കിയിട്ടുണ്ട്. നെല്ലായിട്ടും, ഗോതമ്പായിട്ടും ഡോളര്‍ ആയിട്ടും മൂന്നു ബില്ലിയന്‍ വെട്ടി വിഴുങ്ങുന്നുണ്ടല്ലോ..'

ഷുജാജി പുറം തിരിയാതെ വെച്ചടി പുറകോട്ടു വെച്ചു പുറത്തു കടന്നു തുര്‍ക്കിയിലേക്ക് പറന്നു. തുര്‍ക്കി തൊപ്പിയിട്ടു വിലസുന്ന  തുലുക്കനോട് പറഞ്ഞു;

"സര്‍ദാരി, സര്‍ദാരി സുനോ മേരാ സാത്തി ......"
'കാഞ്ചാരെ ,കാഞ്ചാരെ ഗീതു മേരാ സാത്തി....'

എന്നാല്‍ അത് കഴിഞ്ഞു മതി ബാകിസ്ഥാനിലേക്ക് തിരിച്ചു പോക്ക് എന്ന് സര്‍ദാരി തീരുമാനിച്ചു.ആറട്ടെ കഞ്ഞി ആറു മാസം എന്ന് പറഞ്ഞ പിശുക്കനെ, ഊന്നട്ടെ ചന്തി പന്തീരാണ്ടു എന്ന് പറഞ്ഞു നേരിട്ട മുഴു  പിശുക്കനെ പോലെ ( കഞ്ഞി കുടിച്ചിട്ടേ പോകു). 

13th. ഏപ്രില്‍:  പടിഞ്ഞാറ്റി, വൈറ്റ് ഹൌസ്. സന്നിഹിതര്‍ ഒബാമയും, മുന്‍പറഞ്ഞ പന്ത്രണ്ടു കള്ളന്മാരും പിന്നെ പാനട്ടയും.


വാഴുന്നവരുടെ മുന്നില്‍ മൂന്നു ഓപ്ഷന്‍സ്. 

ഒന്ന്, ഒന്നും ചെയ്യാതെ ചന്തൂനെ  നേരില്‍ കാണുന്നതുവരെ  നിരീക്ഷണം തുടരുക 

രണ്ടു, ബി 52 വിമാനത്തില്‍ നിന്ന് ബോംബിടുക.(ചന്തു ചത്തുവോ എന്ന് തീര്‍ച്ചയായി അറിയില്ല, വേറെ പലരും ചാവുകയും ചെയ്യും)

മൂന്നു, ഒരു കംമാണ്ടോ ആക്രമണം.  (പല കണക്കു കൂട്ടലും തെറ്റാം)


ഡിസിഷന്‍: ഓപ്ഷന്‍ ത്രീ. സി.ഐ.എ. ടു റണ്‍ ദി ഓപ്പറേഷന്‍ കോഡ് നെയിം ആരോമുണ്ണി

14th. ഏപ്രില്‍:  സിറ്റുവേഷന്‍ റൂം. 

തീരുമാനം: സീല്‍ 6 ഇല്‍ നിന്നും ഡെല്‍ടാ ഫോര്‍സില്‍ നിന്നും സി.ഐ.എ.യില്‍ നിന്നും  തിരഞ്ഞെടുത്ത ചാവേറുകള്‍. മൂന്നു BB60 Pave Hawk  ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകള്‍. ഒരു CC47 Chinook ഹെലികോപ്ടര്‍. 160 Special Operation റെജിമെന്റില്‍ നിന്ന് പൈലട്സ്. ഓപ്പറേഷന്‍ കംമാണ്ട് സി.ഐ.എ..ആകെ 79 പേര്‍.

15th ഏപ്രില്‍  

തീരുമാനും : പരിശീലനത്തിന്നു പാതിരി കോട്ടയുടെ മാതൃക ഒമാന്‍ തീരത്തുള്ള മാസിരാത് ദ്വീപില്‍ നിര്‍മിക്കാന്‍ സ്പെഷല്‍ ബോട്ട് സര്‍വീസസില്‍ നിന്നും രണ്ടു ബ്രിട്ടീഷ്‌ ആപ്പീസര്‍മാരെ ഏര്‍പ്പാടാക്കുക. വിഷ്വല്‍ കോണ്ടാക്റ്റ് ഐ.ഡി.ക്ക് വേണ്ടി ചന്തുവിനെ പരിചയമുള്ള ഒരാള്‍ വേണം.. വളരെ ചര്‍ച്ചക്ക് ശേഷം ഉണ്ണിയാര്‍ച്ചയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഓളെ പരീക്ഷിച്ച കടല്‍പന്നി സാക്ഷ്യപ്പെടുത്തി " Remarkably physicaly fit, pretty humble, analytical thinker, problem solver- someone who is very value oriented, patriotic and put service before self".ചുരുക്കത്തില്‍ ഒരു ഫീമൈല്‍ കടല്‍ പന്നി. മലയാളത്തില്‍ പറഞ്ഞാല്‍ ഒരു പഹച്ചി, ഒരു കൊച്ചു കള്ളി. ആട്ടകളി ബാക്കിസ്ഥാനില്‍ ആയതിനാല്‍ ഓള് ടീമിലുള്ള കാര്യം പുറം ലോകത്തെ അറിയിച്ചില്ല.
29th. ഏപ്രില്‍: (ഡി-ഡേ -3)  പടിഞ്ഞാറ്റി , വൈറ്റ് ഹൌസ്. സന്നിഹിതര്‍. ഒബാമയും ബാക്കി  കള്ളന്മാരും പിന്നെ  ആര്‍ച്ചയും. 

ഒബാമ ചന്തുവിനെ കാച്ചാനുള്ള അനുവാദപത്രത്തില്‍ ഒപ്പ് വെക്കുന്നു. പാനട്ടയോടു ദിവസവും മുഹൂര്‍ത്തവും    ഗണിക്കാന്‍ കല്‍പ്പിക്കുന്നു. പരപ്പനങ്ങാടി ഗുരുഭൂതനെ ധ്യാനിച്ചു കവിടി നിരത്തി  നോക്കിയതില്‍ കണ്ടത് മെയ്‌ രണ്ടു, അശ്വതി നാള്‍, കൃഷ്ണപക്ഷ ചതുര്‍ദശി, പ്രീതി നാമ നിത്യ യോഗം.ഉദയാല്‍പ്പരം മേടം ഒന്നാം തിയതി..മുഷിയില്ല.തിങ്കളാഴ്ച സംഹാര മൂര്‍ത്തി  സാക്ഷാല്‍ ശിവന്റെ ദിവസം.

30th.ഏപ്രില്‍: (ഡി-ഡേ-2) കടല്‍ പന്നികളും, പോമ്മി,യാങ്കീ പൈലട്സ് ഉം , മറ്റു പന്നികളും, ആര്‍ച്ചയും ബന്ഗാരം മിലിടരി വിമാനത്താവളത്തില്‍. കാവില്‍ അമ്മക്ക്  ആര്ച്ചയ്ടെ നേര്‍ച്ച. ഗരുഡന്‍ തൂക്കം.

1st മെയ്‌ (ഡി-ഡേ-1) സംഘം ജലാലാബാദ് വിമാന താവളത്തിലേക്ക്. വാളിന്റെ മൂര്‍ച്ചയുള്ള ആര്‍ച്ചയുടെ നാവു ഒന്ന് കൂടി രാകി കൂര്‍പ്പിക്കുന്നു. ഒരു ചെമ്പരുന്ത് രാകി പറക്കുന്നു. കടല്‍ പന്നികളും മറ്റു പന്നികളും ബുര്‍ ബോര്‍നും സ്കൊട്ച്ചും ഇട്ടു ആയുധങ്ങള്‍ ഒന്ന് കൂടി മിനുക്കുന്നു. ഒബാമയും പന്ത്രണ്ടു കള്ളന്മാരും പടിഞ്ഞാറ്റിയില്‍ ഒത്തു ചേരുന്നു. 

2nd. മെയ്‌ (ഡി-ഡേ) ആര്‍ച്ച കച്ച ഒന്നുകൂടി മുറുക്കി കെട്ടുന്നു. CC47 Chinook ഹെലികോപ്ടറില്‍ മറ്റു കടല്‍ പന്നികള്‍ക്കൊപ്പം കയറുന്നു. ഹെലികോപ്ടറുകള്‍ മങ്കര ഒടിയന്മാര്‍ തന്ന പിള്ള തൈലം പുരട്ടി അദൃശ്യമാക്കിയിരുന്നു. ഉദയത്തിനു ഏകദേശം നാല് മണിക്കൂര്‍ ബാക്കി ഇരിക്കെ ഹെലികോപ്ടറുകള്‍ ബാകിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നു.  ഒരു കടല്‍ പന്നി ഹെല്‍മറ്റ് ക്യാം  (Helmet Cam) തലയില്‍ ഉറപ്പിക്കുന്നു. പടിഞ്ഞാറ്റിയില്‍ ഇരിക്കുന്ന കള്ളന്മാര്‍ക്ക് തടി കേടാക്കാതെ അടി കാണുവാനുള്ള ഒരു സംവിധാനം.

പാതിരികോട്ടക്ക് മുകളില്‍. മറ്റു കടല്‍ പന്നികള്‍ക്കൊപ്പം കോട്ടയുടെ മുകളിലേക്ക് ഫാസ്റ്റ് റോപിംഗ്. പിന്‍വാതില്‍  വഴി മൂന്നാം നിലയിലേക്ക്. കടല്‍ പന്നിയുടെ ഹെല്‍മെറ്റ്‌ ക്യാം മുന്നിലുള്ള ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു തത്സമയം വൈറ്റ് ഹൌസിലേക്ക് അപ്‌ലോഡ്‌ ചെയ്തു കൊണ്ടിരുന്നു, വൃത്തി കെട്ട അടുക്കളയിലുടെ, വര്‍ക്ക് എറിയയിലുടെ ചന്തുവിന്റെ കിടപ്പ് മുറിയില്‍ ആര്‍ച്ച . തൊട്ടു പുറകില്‍ ഹെല്‍മെറ്റ്‌ ക്യാം വെച്ച  കടല്‍ പന്നിയും. 

കറുപ്പില്‍ പൊതിഞ്ഞൊരു പെണ്‍ രൂപം ഉറക്കെ  നിലവിളിച്ചു മുന്നോട്ടു വന്നു. കടല്‍ പന്നി കാലില്‍ വെടിവെച്ചു  അവളെ വീഴ്ത്തി. അവളുടെ പുറകില്‍ നീണ്ടു മെലിഞ്ഞ ഒരു കിളവന്‍ നില്‍ക്കുന്നു. എത്രയോ തവണ കണ്ടു മറന്ന രൂപം ചതിയന്‍ ചന്തു തന്നെ. ചന്തുവിന്റെ പുറകില്‍  ബാത്ത് റൂം വാതില്‍  തുറന്നു കിടക്കുന്നു.വൃത്തികെട്ട കിടപ്പ് മുറി. വൃത്തികെട്ട ബാത്ത് റൂം. കട്ടിലിനടിയില്‍ ബെട്പാന്‍. മരുന്ന് കുപ്പികള്‍. ഒരു രോഗിയുടെ കിടപ്പ് മുറി.

പിന്നിലുള്ള കടല്‍ പന്നിയോടു പറഞ്ഞു . 'പോസിറ്റീവ് ഐ.ഡി.'.   അവന്‍ വിളിച്ചു  കൂവി. 'ആരോമുണ്ണി വിഷുഅല്‍ കോണ്ടാക്റ്റ്'

ചുരികത്തല പോലെ മൂര്‍ച്ചയുള്ള നാവു ചുഴറ്റി ആര്‍ച്ച അലറി. ' നാല് പെണ്ണുങ്ങള്‍ ഉണ്ടായിട്ടും, വീട് കക്കൂസാക്കിയ ചേകോന്‍ എന്ത് ചേകോന്‍'.

ചതിയന്‍ ചന്തു നാണം കേട്ട്, നിസ്തേജനായി ഹൃദയം പൊട്ടി ചത്തു വീണു. കടല്‍ പന്നി കയ്യിലുള്ള ജര്‍മന്‍ നിര്‍മ്മിത യന്ത്ര തോക്ക് തിരിച്ചും മറിച്ചും നോക്കി വെടി  പൊട്ടിയിട്ടില്ല എന്ന് ഉറപ്പാക്കി. മൈക്കില്‍ വിളിച്ചു കൂവി.

ആരോമുണ്ണി E KIA. 

മരണ സാഹചര്യങ്ങള്‍ കടല്‍ പന്നി വിവരിച്ചു. പടിഞ്ഞാറ്റിയില്‍  തമ്പടിച്ച കള്ളന്മാര്‍ വെവ്വേറെ ആലോചിച്ചു. സംഘം ചേര്‍ന്ന് ആലോചിച്ചു. കൂടി ആലോചിച്ചു. കൂടിയാട്ടം നടത്തി.ആള്‍മാറാട്ടം നടത്തി. പിന്നെ രേഖകളില്‍ കൃത്രിമം കാട്ടാന്‍ തീരുമാനിച്ചു. 

മേലെ നിന്നുള്ള ഉത്തരവ് പ്രകാരം കടല്‍  പന്നി ചത്തു കിടക്കുന്ന ചന്തുവിന്റെ ഇടതു കണ്ണിലും, നെഞ്ചത്തും നിറ ഒഴിച്ചു.പടം പിടിച്ചു. തുണിയില്‍ ചുറ്റി ഹെലികോപ്ടറില്‍ കയറ്റി. പതിവ് പോലെ ഒരു തലമുറിയന്‍ ഇടിച്ചിറക്കിയ യന്ത്രത്തിനെ യാഗാഗ്നിക്ക് സമര്‍പ്പിച്ചു ഒരുത്തന്‍ അക്കിത്തിരിയായി. സംഘം കാറല്‍ വിന്‍സന്‍ വിമാന വാഹിനി കപ്പലിലേക്ക്.

ഡെക്കില്‍ നിന്നിരുന്ന ആര്‍ച്ചയുടെ അടുത്തേക്ക്‌ ഒരു നാവികന്‍ ഫോണുമായി ഓടി വന്നു. 'പ്രസിഡന്റ്‌ ഓണ്‍ ദി ലൈന്‍ മദാം'

ആര്‍ച്ച യന്ത്രം ചെവിയോടു അടുപ്പിച്ചു. 'ആര്‍ച്ച ഹിയര്‍.'

"ആര്‍ച്ച മൈ ഡാര്‍ലിംഗ്. ഒബാമ ഹിയര്‍. അമേരിക്കന്‍ ജനത താങ്കളോട് കടപ്പെട്ടിരിക്കുന്നു. ഒരു ഉപകാരവും കൂടി ചെയ്യണം."

"ഷൂട്ട്‌"

'ചന്തുവിന്റെ യഥാര്‍ത്ഥ മരണ വിവരങ്ങള്‍ പുറത്താക്കരുത്‌. എന്റെ ജനതയ്ക്ക് ആനന്ദിക്കുവാനും അഭിമാനിക്കുവാനും വേറെ സംഗതികളൊന്നും ഇല്ല. അത് കൊണ്ട് ചന്തുവിനെ ഞങ്ങളില്‍ ഒരാള്‍ വെടി വെച്ചു കൊന്നതാണെന്ന് ജനം തത്ക്കാലം കരുതട്ടെ. കൂട്ടത്തില്‍ ഒരു അഞ്ചു കൊല്ലം കൂടി എനിക്ക് ഈ വൈറ്റ് ഹൌസില്‍ രാപ്പാര്‍ക്കാം. ആര്‍ച്ച സഹായിക്കണം.'

" അത് കൊണ്ട് കാര്യമുണ്ടോ? 'വൈറ്റ് ഹൌസ് രഹസ്യം വിക്കി പരസ്യം' എന്നാണല്ലോ നടപ്പ് പഴഞ്ചൊല്ല്."

" താങ്കള്‍ പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു രണ്ടു കൊല്ലം മതി. അത് കഴിഞ്ഞാല്‍ എന്നെ പുറത്താക്കാന്‍ ഇമ്പീച്ച്മെന്റ് വേണ്ടി വരും."

" ഓ.കേ. ഒബാമ. മം ഈസ്‌ ദി വേര്‍ഡ്‌.ഞാന്‍ മൌനി ബാബയാണ്. ഐക്യ നാടുകളെ നീ  ഒരു വഴിക്കാക്ക്‌. ഞാന്‍ ഒരു കടല്‍ പന്നിയെ വേട്ടയാടട്ടെ. വേട്ടയാടു വിളയാട്."


കാലം കടന്നു പോയി.പാണന്‍ പിന്നെയും പാടി.


പന്നികള്‍ എഴ്പത്തി ഒമ്പതുണ്ടേ
ജര്‍മന്റെ തോക്കുകള്‍ കയ്യിലുണ്ടേ
ചന്തൂനെ കണ്ടിട്ട് പേടിച്ചോടി 
പന്നികള്‍ എല്ലാരും ഒന്ന് പോലെ.

ആറ്റുംമണമേലെ ഉണ്ണിയാര്‍ച്ച
പാതിരികോട്ടയില്‍ ചാടി വീണു
നാവിന്റെ തുംപോണ്ട് വെട്ടി പെണ്ണ്
ചത്തു മലച്ചു പൊയ് ചന്തുച്ചാര്

7 comments:

 1. Achuthan Kandarmath to raju
  7:03am


  Hello Raju, thanks for your interesting compositions.

  i was in ottapalam recently and met vappala unnikrishnan. he mentioned that you are Chettur Krishnankutty Nair's son. I remember you quite well. you were a footballer or an athlete, if my memory of the sixties is correct. there is an off chance you may recall me too though i am few years junior to you. i am poduval master's son.

  will follow your blogs with interest.

  thanks again. -- achuthan

  ReplyDelete
 2. prakash k

  To: Rajagopalan K

  A new VKN is taking birth.. (Avatharikkunnu)

  ReplyDelete
 3. Your ball by ball commentary on Geronimo EKIA, despite this being the biggest secrecy of Obama’s Presidency, no doubt is a Scoop. The Independent said “We like to think every secret is leaked eventually. The killing of Bin Laden was the best Washington secret in years. And it was clearly one of the best-kept ones, too.” No longer, I would say! Was there a real Archa in US operation? Or was it the satirist’s license to imagine?
  The Malayalam for ‘situation’ and ‘pilots’ got me stalled. I immensely liked the usage Dilly Dali and the Waterboy.
  Hariharan might be tempted to make a movie of the 'Vadakku Padinharan Veeragatha'if he comes across this.

  ReplyDelete
 4. Minor amendments made in the Top Secret Classified document as under on the recommendations of one of the participants in the operation. Director 05/18/2011.

  "Pilots പൈലട്സ് Situation സിറ്റുവേഷന്‍."

  ReplyDelete
 5. Saw The Killing of Osama on Discovery channel. First part. A great disappointment.Any way didn't expect the gory details to be shown . But this one looked like a cut and paste job of the info /visuals already in public domain. Hope a dramatised version with 'inputs above' will soon follow!

  ReplyDelete
 6. Some more script changes suggested. This follows the report that CIA conducted a house to house innoculation programme to confirm Laden's presence and identity. To this end they engaged the services of a doctor and nurse. waiting for a Ludlum/Forsyth/Grisham novel.

  ReplyDelete
 7. Tajudheen Pt
  ഒട്ടും മുഷിഞ്ഞില്ല. ‍ സാധനം വീര്യം കൂടിയത് തന്നെ. തലയ്ക്കു പിടിച്ചു. ഒരു കമ്മാണ്ടോ ഒപരഷന്‍ ആയതുകൊണ്ട്
  ജെര്‍മനും സര്‍ ചാത്തുവിനും റോള് കൊടുക്കാമായിരുന്നു. ഇങ്ങനെ ഇടയ്ക്കിടെ വീ കെ എന്റെ ബാധ കേറാരുണ്ടോ?

  വര്‍ഷങ്ങള്‍ക്കു മുമ്പ് മനോരമ ഓണപതിപ്പിലാനെന്നു തോന്നുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി പ്രമുഖ എഴുത്തുകാരെ അനുകരിച്ചു
  അവരുടെ ശൈലിയില്‍ എഴുതിയിരുന്നു. അതുപോലത്തെ ഒന്ന് ഇപ്പോഴാണ് കാണുന്നത്. അഭിനന്ദനങ്ങള്‍!

  ReplyDelete