Tuesday, March 24, 2015

ഗോവധത്തിന്റെ യാത്രകൾ

ഗോവധത്തിന്റെ യാത്രകൾ 

( മാർച്ച് 2, 2015 ന് നിയമമായ ബില്ലല്ല ( Maharashtra Animal Preservation (Amendment) Bill 1995,) ഈ കഥയിലെ ബിൽ . ഭാവിയിൽ മറ്റൊരു സംസ്ഥാനം അനുമതിക്കു വേണ്ടി അയച്ചെക്കാവുന്ന ഒരു ബില്ലാണ് വിഷയം  അത് പോലെ ഇപ്പോഴുള്ള രാഷ്ട്രപതി അല്ല ഇതിൽ പറയുന്ന പ്രഥമൻ . ഈ പ്രഥമനെ കിച്ചൻ ക്യാബിനെട്ടിൽ പാചകം ചെയ്തു കൊണ്ടിരിക്കുകയാണ് ,വിളമ്പിയിട്ടില്ല . വിളമ്പി എന്ന് വിചാരിച്ചു ഇല നക്കുന്നവർക്കു തെറ്റ് പറ്റി എന്ന് കരുതണം )
  

" ദസ്കത് കരൂം ?" ( ഒപ്പിടട്ടെ? )
രാഷ്ട്രപതി പ്രധാന ഗുമസ്തയോടു ചോദിച്ചു .
"ഹാം ജി ,എക്സലൻസി "
എന്നിട്ടും പ്രഥമന്ന്   സംശയം തീർന്നില്ല . ഒറ്റ അടിക്കു അര ഡസ്സൻ ദയാ ഹരജി തള്ളുമ്പോൾ കൂടി ഇത്രയും മന: സംഘർഷം അനുഭവിച്ചിട്ടില്ല. 
ബില്ലാണെങ്കിൽ രാഷ്ട്രപതിയുടെ ഒപ്പും കാത്തു കിടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.  മുൻഗാമികൾ സൌകര്യപൂർവ്വം മാറ്റി വെച്ചതാണ് .തനിക്ക്  അങ്ങിനെ  ചെയ്യാൻ പറ്റില്ല . ഗോവധക്കാരാണ്  അധികാരത്തിൻറെ  കാലിയെ മേച്ചും കളിച്ചും ചിരിച്ചും നടക്കുന്നത്. 
സെൻട്രൽ ഹാളിൽ നിറയെ 'അപ്പകാളകളാണ്  '  
" മുഹൂർത്ത് റ്റീക് ഹൈ?"
പ്രഥമൻ ദ്വിതീയ പ്രശ്നം ഉന്നയിച്ചു .
" ഇസ് സെ അച്ഛാ നഹി ഹോ സക്താ " (ഇതിലും നല്ല മുഹൂർgo ത്തമില്ല )
 ' ഗോധുളി' മുഹൂർത്തമാണ്. ആപ്പീസ് വിട്ടു കന്നാലികൾ  വീട്ടിൽ പോകുന്ന സമയം. അവറ്റകളുടെ  ചെരിപ്പിട്ട കാലുകളിൽ നിന്നും പൊങ്ങുന്ന പൊടിപടലമാണ് എങ്ങും" ഗുമസ്ഥ വിശദീകരിച്ചു . 
പ്രഥമ പൌരന്നു  സംശയം തീർന്നില്ല. നിരവധി നാൽക്കാലി ജീവനുകൾ ആണ് ബില്ല് കാരണം രക്ഷപ്പെടാൻ പോകുന്നത് . മാപ്പപേക്ഷ സമർപ്പിച്ചു തൻറെ ജോലിഭാരം കൂട്ടാത്ത 'കന്നാലികൾ'.
' എനി പ്രിസിടൻസ് ?'.
                                            'എസ്, യുവർ എക്സല്ലെൻസി '
ഗുമസ്ഥ എല്ലാ തയ്യാറെടുപ്പും കൂടിയാണ് വന്നിരിക്കുന്നത്.
'The Mughal emperor Babar ruled in 1526 that killing cows was forbidden. In his Wasiyyat namd-i-majchfi (Persiansecret testament‎) to his son and successor, Humayun, dated First Jamadi-ul-Awwal 935 Hijri (11 January 1529), to wit : " The realm of Hindustan is full of diverse creeds. Praise be to God, the Righteous, the Glorious, the Highest, that He had granted unto you the Empire of it. It is but proper that you, with heart cleansed of all religious bigotry, should dispense justice according to the tenets of each community. And in particular refrain from the sacrifice of cow, for that way lies the conquest of the hearts of the people of Hindustan; and the subjects of the realm will, through royal favour, be devoted to you"

'അപ്പോൾ പ്രീസിടെൻസ് ഉണ്ടല്ലേ? '
എസ്, യുവർ എക്സല്ലെൻസി. ഇപ്പോൾ തന്നെ ഇരുപത്തേഴോളം സംസ്ഥാനങ്ങളിൽ 'നിരൊധ്' ഉണ്ട്   പോത്താണ് എന്ന് പറഞാണ്  മൂരിയെ അറക്കുന്നത് . പോഷകാഹാര കുറവ് കൊണ്ടുള്ള മരണങ്ങൾ  മുഖ്യന്മാർ ആരും റിപ്പോർട്ട് ചെയ്തിട്ടില്ല '
'അതെങ്ങിനെ സാധിക്കുന്നു? '
' പടച്ചോൻ വെച്ച കവുത്തു ; കരുവാൻ ണ്ടാക്ക്യ കത്തി; ക്ക്യെന്താ പടച്ചോനെ പാപം' എന്ന് പറഞ്ഞിട്ട് അങ്ങട് അറക്കന്നെ '
' നിയമ ലംഘനം തന്നെ , അല്ലെ ?'
' Tell it to the birds' ( പോയി പൂങ്കോഴികളോട്  പറയു )എന്നൊരു അലിഖിത നിയമം അനുസരിച്ചാണ്.'
' ദാറ്റ് ഈസ്‌ എ ബിഗ്‌ റിലീഫ്. ഐ മീൻ ദി പ്രീസിടൻസ്. തുലുക്കൻ പറഞ്ഞതാണെങ്കിൽ കൂടി  '.
ഒന്നാം പ്രതി ആലോചിച്ചു :നടപ്പ് എഴുപത്തൊൻപതു വയസ്സ്. രണ്ടു കൊല്ലം കഴിഞ്ഞു രാഷ്ട്രപതി തിരെഞ്ഞെടുപ്പ് വരുമ്പോൾ വയസ്സ് എണ്‍പത്തി ഒന്ന്. ഒരു രണ്ടാം ഊഴത്തിന്നുള്ള ബാല്യം ഉണ്ട് .രണ്ടാം ഊഴം പതിവില്ല. എന്നാലും ഒരു വേള 'സർവീസസ് റെൻഡർഡ്‌' കണക്കിൽ എടുത്താലോ? ആശ്രിത വത്സലനാണ് പുതിയ 'ഗ്രാം പ്രധാൻ'.
പ്രഥമൻ രണ്ടും കൽപ്പിച്ചു ഒപ്പിട്ടു. 
ബിൽ നിയമമായി 
നിയമം വന്ന വഴി തിരിച്ച് സംസ്ഥാനത്തിലേക്കു  കാറ്റിൽ പറത്തി .കാറ്റിൽ ക്ലാസ്സിൽ ആയിരുന്നു സഞ്ചാരം എന്ന് റിക്കാർഡിൽ പ്രത്യേകം രേഖപെടുത്തികാണുന്നു . അംഗ്രെസിയിൽ ഉള്ള ഒരു ചെറു കുറിപ്പ് ; ' Gone with the wind'.
നിയമത്തിന്റെ ' ട്രു കാപ്പികൾ' യു എന്നിലും, ഹേഗിലും , തിരൂരിലും ഒന്ന് വീതം സൂക്ഷിച്ചു. (വള്ളി പുള്ളി വിടാതെ പിന്നീട് പരിശോധിച്ചപ്പോൾ ഒരു സൂക്ഷിപ്പ് സ്ഥലത്തിൽ  ഒരു വള്ളി കൂടി പോയി എന്ന് കണ്ടത് ഒരു 'അമേണ്ട്മെണ്ടി'ലൂടെ ശരിപ്പെടുത്തി.}
കാറ്റിൽ ക്ലാസ്സിൽ വന്നിറങ്ങിയ നിയമം പിടിച്ചെടുത്തത്  ശിവജി റാവു ഗൈക്ക്വാദ്  ആയിരുന്നു . ഒരു കാന്തൻ . 
നിയമം അപ്പോൾ തന്നെ നൂറു തിയേറ്ററുകളിൽ  റിലീസ് ചെയ്തു .

ആദ്യത്തെ ഷോവിന്റെ കളക്ഷൻ കണ്ടു പരിഭ്രമിച്ച Beefeater നിർമാതാവ് പെർനൊർദ് റികാർദ് നേരിട്ട് സങ്കടം ബോധിപ്പിച്ചു . ഗോമാതാവിനെ സംരക്ഷിച്ച് നിർമാതാവിനെ വഴി ആധാരമാക്കരുത് , ആധാർ കാർഡ് ആക്കരുത് .
സിഗരെട്ട് മേലോട്ട് ഇട്ട് ചുണ്ട് കൊണ്ട് പിടിച്ച് റാവു സാബ് പറഞ്ഞു: "നാൻ ഒരു തടവാ സൊന്നാ, നൂറു തടവാ സൊന്ന മാദിരി "
സായിപ്പ് ഓടി രക്ഷപ്പെട്ടു. താമസിയാതെ , ഭ്രാന്തി പശു രോഗം പിടിപെട്ടു ബ്ലാത്തിയിൽ വെച്ച് മരിച്ചു.
നിരൊധ് മണത്തറിഞ്ഞ ഗോമാതാക്കളും മൂരികുട്ടന്മാരും കാളകൂറ്റന്മാരും നന്ദി പ്രമേയം പാസ്സാക്കാനായി നന്ദിയുടെ അധ്യക്ഷതയിൽ വാങ്ഖടെ സ്റ്റേഡിയത്തിൽ ഒത്തു കൂടി. 
പതിവ് തിക്കും തിരക്കും , വാച്ച് ആൻഡ്‌ വാർഡ്‌ സ്റ്റാഫുമായുള്ള കൈകൊട്ടി കളിക്കും ശേഷം പ്രമേയം പാസ്സാക്കാൻ തുടങ്ങിയപ്പോൾ ഒരു തന്ത കാളകൂറ്റൻ പറഞ്ഞു:
"എനിക്ക് പ്രായമേറെയായി. അഞ്ചു മുഖമുള്ള ബ്രഹ്മാവിനെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദ്രന്നു വൃഷണം നഷ്ടപെട്ടപ്പോൾ എന്റെ വൃഷണമാണ് അവർ മുറിച്ചു മാറ്റി ഇന്ദ്രന്നു കൊടുത്തത് . ചുരുക്കത്തിൽ 'ആസ് ഓൾഡ്‌ ആസ് മെതുസ്സല '
ഈസൊപ്പ് കഥകൾ പറയുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. അതിലൊരു കഥ ഞാൻ പറയാം . നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കേൾക്കണം. കഥ ഇംഗ്ലീഷിൽ ആണ് . ഭാഷാന്തരം ഇപ്പോൾ  ഇല്ല . സാഹിത്യ അക്കദമി അവാർഡ് തരപ്പെടുത്തിയ ശേഷമേ മൊഴി മാറ്റുകയുള്ളൂ  "
"Once on a time, the cattle  determined to make an end of the butchers, whose whole art, they said, was conceived for their destruction. So they assembled together and whetted their horns for the contest. A very old ox, who had long worked at the plough, then addressed them: Have a care, my friends, what you do. These men, atleast, kill us with decency and skill, but if we fall into the hands of botchers instead of butchers, we shall suffer a double death; for be well assured, men will not go without beef, even though they are without butchers."

കഥ  കേട്ട കന്നാലികൾ ചിന്താവിഷ്ടരായ സീതകളായി . സീഥെ ഘർ വാപസികളായി അവരവരുടെ ഊഴം കാത്തിരുന്നു. 
അക്ഷമരായ ചിലർ പാസ്സ്പോർട്ട് എടുത്തു സിറിയയിൽ  പോയി ISIS ൽ ചേർന്നു പെട്ടെന്ന് കാര്യം സാധിച്ചു 
ഗോവധക്കാർ കോഴീം മീനും കൂട്ടി നാല് വട്ടം ഉണ്ടു  . തലയിൽ  മുണ്ടിട്ടു മാത്രം കള്ളും ബീഫും സാപ്പട്ടു. 
ക്രമേണ അത് നാട്ടു നടപ്പായി 
മനുസ്സന്മാരെല്ലാം ഒന്ന് പോലായി 
പിന്നെടെപ്പോഴോ ആർറ്റികിൾ 48 സ്റ്റേറ്റ് പോളിസി ഡയരക്റ്റീവ്സിൽ നിന്നും കാണാതായി. 

ലോകാവസാനമായി. 
ശുഭമായി .
ശുംഭന്മാർ മാത്രം ബാക്കിയായി .









The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...