Wednesday, January 19, 2011

Bhagavad Gita and a mad man

ഭഗവദ് ഗീതയും ഒരു ഭ്രാന്തനും 


(ഭഗവദ് ഗീതയുടെ ഒരു ആരാധകനാണ് ഞാന്‍. തത്വചിന്തയില്‍ ഗീതയെ വെല്ലുവാന്‍ ഒരു ഗ്രന്ഥവുമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. It is beyond anyones power to add or substract to the greatness of Gita. ഈ പോസ്റ്റിങ്ങ്‌ നിരീശ്വര വാദികളെയും, സഖാക്കളെയും കളിയാക്കാന്‍ ഉദ്ദേശിച്ചു മാത്രമാണ്.)




'പശ്യമേ പാര്‍ത്ഥ 'രൂപ' നീ ശതശോഥ സഹസ്രശ,
നാനാ വിധാനി, ദിവ്യാനി, നാനാ വര്‍ണാകൃതി നിച'   വിശ്വരൂപ ദര്‍ശനം 11:2 


ഭ്രാന്തന്റെ തട്ജ്ജമ:   
ഹേ പാര്‍ത്ഥ, നീ രൂപാ  കണ്ടുവോ; നൂറു കണക്കില്‍, ആയിര കണക്കില്‍;(നൂറിന്‍റെയും,ആയിരത്തിന്റെയും നോട്ടുകള്‍) പല വിധത്തില്‍, മൂല്യം എറിയവ, പല നിറങ്ങളില്‍, ആകൃതികളില്‍.


ഭ്രാന്തന്‍ വ്യാഖ്യാനം:
പിതാമഹന്‍, ആചാര്യന്‍, മാതുലന്‍, പുത്രന്‍, പൌത്രന്‍, സഖാക്കള്‍ എന്നിങ്ങനെ വേണ്ടപ്പെട്ടവരെ എങ്ങിനെ കൊല്ലും എന്ന് ചിന്തിച്ചു, യുദ്ധ ഭൂമിയില്‍ വിഷണ്ണനായി ഇരിക്കുന്ന പാര്‍ത്ഥന്നു ഹിപ്പ് പോക്കെറ്റില്‍ നിന്നും പേഴ്സ് എടുത്തു കാണിച്ചു കൊടുത്ത് കൃഷ്ണന്‍ പറഞ്ഞു 
 " ഹേ പാര്‍ത്ഥ നീ രൂപാ കണ്ടുവോ. നൂറു കണക്കില്‍, ആയിര കണക്കില്‍ ( അല്ലെങ്കില്‍ നൂറിന്‍റെയും, ആയിരത്തിന്റെയും നോട്ടുകള്‍) നാനാ വിധാനി- ഡോളര്‍, യുറോ, ദിര്‍ഹാം, ദിനാര്‍ ഇത്യാദി, ദിവ്യാനി- എക്സ്ചേഞ്ച് വാല്യൂ അധികമുള്ളവ, നാനാ വര്‍ണാ- പല നിറങ്ങളില്‍, ആകൃതീ ച- പല തരം വാട്ടര്‍ മാര്കുകളോട് കൂടി." ഇതിന്റെ മുമ്പില്‍ 'ബന്ധമെന്ത്, സ്വന്തമെന്തു'. കാച്ചിക്കോ.
( "When money talks, nobody bothers about the grammar."
"യേശുവിലാണെന്റെ വിശ്വാസം
കീശയി ലാണെന്റെ ആശ്വാസം" 
"നാണം കെട്ടും പണം നേടി കൊള്‍വിന്‍ 
നാണക്കേട്‌ ആ പണം തീര്‍ത്ത്‌ കൊളളും"
'പണത്തിന്നു മീതെ പരുന്തും പറക്കില്ല"
"പണമില്ലെങ്കില്‍  പിണം
കുഴല്‍ പണം ഇത്യാദി നിരവധി പ്രമാണങ്ങള്‍ വേദ, പുരാണങ്ങളില്‍ പ്രതി പാദി ച്ചിടുണ്ട്)
ഭഗവാന്‍റെ വണ്‍ മാന്‍ ഷോ എന്ന് പയ്യന്‍ പറഞ്ഞിട്ടുള്ള ഈ വിശ്വരൂപ ദര്‍ശനം ഗീതയിലെ ഒരു 'കറങ്ങുന്ന ബിന്ദു'വാണ്‌.
ഭ്രാന്തന്‍ മറ്റു സന്ദര്‍ഭങ്ങള്‍ പരിശോധന വിഷയമാക്കുന്നു.


"ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം, ജിത്വാ വാ ഭോക്ഷ്യസേ മഹിം ..."


ഭ്രാന്തന്‍റെ തര്‍ജമ:
മരിച്ചു പോയാല്‍ സ്വര്‍ഗം ലഭിക്കും; ജീവിക്കുകയാണെങ്കില്‍ ഭൂ സൌഭാഗ്യങ്ങള്‍ അനുഭവിക്കാം...


ഭ്രാന്തന്‍ വ്യാഖ്യാനം:
കൃഷ്ണന്‍ കുറെ ആയിരം വര്‍ഷങ്ങളുക്കു ശേഷം കാറല്‍ മാര്‍ക്സ് ആയി 'സംഭവിച്ചുപ്പോള്‍' കാല ചക്ര  ഭ്രമണത്തില്‍ നഷ്ട പ്പെട്ടു പോയ ഈ തത്വം പുനരാവര്ത്തിച്ചു. 'workers of the world unite; you have nothing to loose but your chains. 
അര്‍ജുനന്‍, ഫല്‍ഗുനന്‍, പാര്‍ഥന്‍, കിരീടിയും.....
 ശങ്കരന്‍, കാസ്ട്രോ, മാവോ,ലെനിനും.....


"കര്‍മ്മ ന്ന്യേ വാധികാരസ്തെ , മാ ഫലേഷു കദാചന..." 2: 47


ഭ്രാന്തന്‍റെ തര്‍ജമ: 
നീ കര്‍മ്മം ചെയ്‌താല്‍ മതി.ഫലം പാര്‍ടി സെക്രട്ടറി നോക്കി കൊളളും 


ഭ്രാന്തന്‍ വ്യാഖ്യാനം: 
വര്‍ഗ ശത്രുവിന്റെ തല കൊയ്യുക മാത്രമാണ് നിന്റെ തൊഴില്‍. അതിനാണ് അരിവാള്‍. അധികാരം നേതാക്കന്‍ മാര്‍ക്കുള്ളതാണ്. കോരന്‍ കുമ്പിളില്‍ കഞ്ഞി കുടിച്ചാല്‍ മതി. ഞങ്ങളുടെ പാത്രത്തില്‍ കൈയ്യിട്ടു അശുദ്ധ മാക്കരുത്. ഇതാണ് നിഷ്ക്കാമ വര്‍ഗ സമരം. ഇങ്ങിനെ വിപ്ലവം ചെയ്‌താല്‍ പാപം നിന്നെ സ്പര്‍ശിക്കുകയില്ല.


"ഏവം പ്രവര്‍ത്തിതം ചക്രം...." . 


ഭ്രാന്തന്‍റെ തര്‍ജമ:
ചക്രം ഇങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുന്നത്....


ഭ്രാന്തന്‍ വ്യാഖ്യാനം:.
ശ്രീ പപ്പനാഭന്റെ 'ചക്രം' കറക്കി  ഇങ്ങിനെയാണ്‌ കാര്യങ്ങള്‍  സാധിച്ചെടുക്കുന്നത്...ഞങ്ങള്‍ തിരുവിതാം കൂറുകാര്‍ ഈ ചക്രം കുറെ കറക്കിയതാ.


" യുകതാഹാര വിഹാരസ്യ യുക്ത ചേഷ്ടസ്യ കര്‍മസു 
യുക്ത സ്വപ്നാവ ബോധാസ്യ യോഗോ ഭവതി ദുഃഖ ഹ "


ഭ്രാന്തന്‍റെ തര്‍ജമ:
ആഹാരം, കളികള്‍, ഉറക്കം  എന്നിവയില്‍ ഒരു പിശുക്കും കാണിക്കരുത്. അത്യാവശ്യം മാത്രം  ദേഹം അനക്കി
പണിയെടുക്കുകയാനെങ്കില്‍ ദുഖിക്കാനുള്ള യോഗം ഉണ്ടാവില്ല..


ഭ്രാന്തന്‍ വ്യാഖ്യാനം:
വിപ്ലവത്തിന്റെ ആത്യന്തിക ലകഷ്യം മൂക്കറ്റം തിന്നുക, സിലിമാക്കളി കാണുക, ഘെരാവോ,ഹര്‍ത്താല്‍ ,ബന്ദ്‌ എന്നിവ സംഘടിപ്പിക്കുക, ചട്ടപ്പടി ജ്വാലി, ദിവാ സ്വപ്നം എന്നിവയാണ്. പണിയെടുത്തില്ലെങ്കില്‍ ഒരു കുഴപ്പത്തിന്നും യോഗമുണ്ടാവില്ല. Jeeves conveyed the impression of motion without moving a muscle.എന്ന് വുഡ് ഹൌസ്.


"അനന്ന്യാ ശ്ചിന്തയാന്തോ മാം യേ ജനോ പരുപാസിതെ 
തേഷാം നിത്യാഭി  യുക്താനാം യോഗക്ഷേമം വഹാമ്യഹം"


ഭ്രാന്തന്റെ തര്‍ജമ:
വേറെ യാതൊരു ചിന്തയുമില്ലാതെ 'പ്രീമിയം' കൃത്യമായി അടച്ച് പോളിസി ലാപ്സാകാതെ നോക്കുന്നവരുടെ ലൈഫ്  റിസ്ക്‌ ഞാന്‍ വഹിക്കുന്നതാണ്. 


ഭ്രാന്തന്‍ വ്യാഖ്യാനം:
പ്രീമിയം ഒരു പോളിസിയാക്കു. ഏലം ഒരു ശീലമാക്കു. ചൊട്ടയിലെ ശീലം ചുടലവരെ. ചുടല യിലെത്തിയാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. പോളിസി കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ നിങ്ങള്‍ ചത്തിട്ടില്ലെങ്കില്‍ ഞാന്‍ നിങ്ങളെ വഹിച്ചു എന്നര്‍ത്ഥം. R.I.P അല്ലെങ്കില്‍ L.I.C.  


"യദ്അഗ്രേ: ചാനുബന്ധെച  സുഖം മോഹന മാത്മന 
നിദ്രാലസ്യ  പ്രമാദോര്‍ത്തം തദ്‌ താമസ മുദാഹൃതം"


ഭ്രാന്തന്‍റെ തര്‍ജമ:
ആദ്യത്തിലും മധ്യത്തിലും സുഖം തരുന്നതും ആത്മാവിനെ മോഹിപ്പിക്കുന്നതും നല്ല ഉറക്കം തരുന്നതും നേരമ്പോക്കിന്നു രസം തരുന്നതുമായ ഭക്ഷണം താമസികം.


ഭ്രാന്തന്‍ വ്യാഖ്യാനം:
താമസം കൂടാതെ എല്ലാവരും ബെവ്കോവിലേക്ക് വെച്ചടിക്കുക. കദം കദം ബഡായേ ജാ....ചലോ ബെവ്കോ..
താമസോ  മാ ബെവ്കോ ഗമയ


നോട്ട്:
"പ്രഹ്ലാദാ ശ്ചാമി ദൈത്യാനം......"
അസുരന്മാരില്‍ ഞാന്‍ പ്രഹ്ലാദ നാണ്. ഇനിഷ്യല്‍സ്  കെ .ടീ .എന്നാണോ എന്നറിയില്ല. അതും ഒരു വ്യാസ മൌനം. 













4 comments:

  1. യുകതാഹാര വിഹാരസ്യ യുക്ത ചേഷ്ടസ്യ കര്‍മസു
    യുക്ത സ്വപ്നാവ ബോധാസ്യ യോഗോ ഭവതി ദുഃഖ ഹ "

    dehamanakkanda. nokkukooli vaangiyal mathi. bourgeois chittlapalli charakku erakkatte ennu saaram

    ReplyDelete
  2. എവിടെ തുപ്പണം അടക്കാ കഷ്ണം അച്ചുതാ
    തോന്ന്യെടത്ത് തുപ്പിടാം ദോഷമില്ല ധനന്ജയാ.
    പൊടിയോ സിഗരറ്റോ മേലില്‍ ശീലിക്കെണ്ട് ജനാര്ധനാ
    മുറി ബീഡി വലിപ്പോര്‍ക്കെ സുഖമുള്ളൂ ധനന്ജയാ
    കാപ്പിയോ ചായയോ മേലില്‍ സേവിക്കേണ്ട് ജനാര്ധനാ
    വാതത്തിനും പിത്തത്തിനും കാപ്പി നല്ലു ധനന്ജയാ

    ReplyDelete
  3. മൂത്രം പാത്തിയ ശേഷം
    വൃത്തിയാക്കുന്ന തെങ്ങിനെ
    ജലം നാസ്തിര്‍, തൃണം നാസ്തിര്‍
    കട കടെന ശുദ്ധതെ

    ReplyDelete
  4. James Varghese ‎"ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം, ജിത്വാ വാ ഭോക്ഷ്യസേ മഹിം ..."

    ഭ്രാന്തന്‍റെ തര്‍ജമ:
    മരിച്ചു പോയാല്‍ സ്വര്‍ഗം ലഭിക്കും; ജീവിക്കുകയാണെങ്കില്‍ ഭൂ സൌഭാഗ്യങ്ങള്‍ അനുഭവിക്കാം...
    10 minutes ago · Like ·
    James Varghese ‎"കര്‍മ്മ ന്ന്യേ വാധികാരസ്തെ , മാ ഫലേഷു കദാചന..." 2: 47

    ഭ്രാന്തന്‍റെ തര്‍ജമ:
    നീ കര്‍മ്മം ചെയ്‌താല്‍ മതി.ഫലം പാര്‍ടി സെക്രട്ടറി നോക്കി കൊളളും
    10 minutes ago · Like ·
    James Varghese വര്‍ഗ ശത്രുവിന്റെ തല കൊയ്യുക മാത്രമാണ് നിന്റെ തൊഴില്‍. അതിനാണ് അരിവാള്‍. അധികാരം നേതാക്കന്‍ മാര്‍ക്കുള്ളതാണ്. കോരന്‍ കുമ്പിളില്‍ കഞ്ഞി കുടിച്ചാല്‍ മതി. ഞങ്ങളുടെ പാത്രത്തില്‍ കൈയ്യിട്ടു അശുദ്ധ മാക്കരുത്. ഇതാണ് നിഷ്ക്കാമ വര്‍ഗ സമരം. ഇങ്ങിനെ വിപ്ലവം ചെയ്‌താല്‍ പാപം നിന്നെ സ്പര്‍ശിക്കുകയില്ല.
    9 minutes ago · Like ·
    James Varghese നിര്‍മല്ജി , നന്ദി, നല്ല വായന

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...