മാലിന്യം
(Published in Malayalanatu Vol 3 Issue 6)
(ഉത്തരവാദിത്വ നിഷേധം: താഴെ വിവരിക്കുന്ന സംഗതികള്‍/സംഭവങ്ങള്‍ ഒരു ആദരച്ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍, ദിവാസ്വപ്നരോഗം ബാധിച്ച ഒരാളുടെ ഓര്‍മകളാണ്. കുറെ സ്വപ്നം ;കുറച്ചൊക്കെ യാഥാര്‍ത്ഥ്യം . ദിവാസ്വപ്ന സമയത്ത് amigdala, hippocampus തുടങ്ങിയ മസ്തിഷ്ക ഭാഗങ്ങളില്‍ തെളിഞ്ഞു കണ്ട രൂപങ്ങള്‍ക്കും, സംഭവങ്ങള്‍ക്കും ആരോടെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് തികച്ചും ആകസ്മികമാകണമെന്നില്ല.പ്രസ്തുത ഭാഗങ്ങള്‍ക്ക് സ്വയം ഭരണ അവകാശമുണ്ട്. സാദൃശ്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്ത്വം സാമ്യം തോന്നുന്ന കക്ഷികളുടെതാണ്. )
കഥ തുടരുന്നു:
സാഹിത്യ ചന്തയുടെ പടി കടക്കുമ്പോള്‍ സമയം കിറുകൃത്യം വൈകുന്നേരം അഞ്ചു മണി.ഏതോ ഒരു ഓട്ടു കമ്പനിയില്‍ നിന്നും സൈറന്‍ മുഴങ്ങി.
കമ്പനി പണ്ടേ നിലച്ചു പോയി എങ്കിലും ചൊട്ടയിലെ ശീലം ഇലക്ട്രിക് ക്രിമിറ്റൊറിയത്തിലെ അവസാനിപ്പിക്കു എന്ന് കമ്പനിക്ക് ഒരു വാശി. വാശി കൊണ്ട് ഏതായാലും നാശം വേണ്ടി വന്നില്ല. അതിന്നു മുന്‍പേ വിപ്ലവം ചെടുക്കനെ വന്നു കമ്പനി പൂട്ടിച്ചു. ഇപ്പോള്‍ സൈറന്‍ മാത്രം.
ചന്തയുടെ ഗേയ്റ്റില്‍ വിലങ്ങനെ ബാനറുകള്‍.
അടുത്ത ഒരാഴ്ച പോസ്റ്റ് മോഡേണ്‍ കവികള്‍ അങ്ങോട്ടും ഇങ്ങോട്ടും, തലങ്ങും വിലങ്ങും കൊടുക്കുന്ന അവാര്‍ഡുകളുടെ അറിയിപ്പുകള്‍.
നായര്‍ എഴ്ത്തച്ചന്നും, എഴ്ത്തച്ചന്‍ നായര്‍ക്കും, ഇരുവരും ചേര്‍ന്ന് നസറാണിക്കും, റവറിന്റെ വില കൂടിയത് കൊണ്ട് നസ്രാണി ഒറ്റയ്ക്ക് ഈഴവ-നായര്‍ കവികള്‍ക്കും അവാര്‍ഡ് കൊടുക്കുന്ന കൊലവരി ഡി. എല്ലാത്തിന്നും മിനിമം ഒരു മന്ത്രി, എഴ്ത്തു ചന്തയിലെ അട്ടിമറി തൊഴിലാളി യുണിയനിലെ ഒരു ഭാരവാഹി സാക്ഷി. ചുരുക്കത്തില്‍ സംഭവ ബഹുലമായ ഒരു വരും ആഴ്ച.
കോയമാര്‍ അവാര്‍ഡുകള്‍ പാണക്കാട് നിന്നും മേടിച്ചു കൊള്ളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി എന്ന് ശ്രുതി.

അകത്ത് കടന്നു.
മാവിന്റെ ചുവട്ടില്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് സാഹിത്യ ചര്‍ച്ച നടക്കുന്നുണ്ട്. അട്ടിമറി കൂലി ആണ് പ്രശ്നം.
വിദേശ പുസ്തകങ്ങളില്‍ ചുമത്തിയ നികുതി അവയുടെ ലബ്ധിയെയും തദ്വാര പുതിയ മലയാള കവിതകളുടെ ഉല്പാദനത്തെയും ബാധിക്കുന്നുണ്ടെന്ന് ഒരു താടിക്കാരന്‍. 'ആഡിയന്സി'ല്‍ പെട്ട മറ്റു രണ്ടു ക്രാന്ത ദര്ശികള്‍ ആകാശത്തില്‍ നോക്കി വരും കാലത്തെ ഭാവനയില്‍ കണ്ടു കൊണ്ട് നിന്നു. ചില്വാനത്തിന്നു സ്കോപ്പ് കുറയുന്നുണ്ടോ എന്ന് ഒരു ഭയം, ചില്ലറ പേടി. ഒരു ചില്ലറ ക്ഷാമം. ഉത്പാദന ഘടകങ്ങള്‍ സവര്‍ണ-ബൂര്‍ഷ്വാ-സാമ്രാജ്യ ശക്തികള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നുള്ള തിരിച്ചറിവ്. വിപ്ലവകാരികള്‍ മനസ്സില്‍ ഒരു ഇന്ക്‌ിലാബ് സിന്ദാബാദും, മൂന്ന് ഈശോ, മറിയേ, ഔസേപ്പും വിളിച്ചു. മേമ്പൊടിക്ക് വടക്കുനാഥന്നു ഒരു പുഷ്പ്പാന്ജലിയും നേര്‍ന്നു.

തന്നാല്‍ കഴിയുന്ന കുഴപ്പങ്ങള്‍ എല്ലാം ഉണ്ടാക്കി, തല തല്ലി ഉറഞ്ഞു ചിരിച്ചു സ്ഥലം കാലിയാക്കിയ ഒരു തിരുവില്വാമലക്കാരനെ ആദരിക്കലാണ് അന്നത്തെ കൊലവെറി. പക്കാ മേളത്തിനു രണ്ടു പദ്മശ്രീകള്‍ , ഒരു ചാക്യാര്‍ , മന്ത്രി ഒരു തരം, പിന്നെ ഒരു തിരുമേനി, തിരുമേനിയെ കൂടാതെ വേറെ രണ്ടു എഴുത്ത് തൊഴിലാളികള്‍, എഴുത്ത് ചന്ത ഭാരവാഹികള്‍. അങ്ങിനെ നീളുന്നു ആദരത്തിന്റെ വാദ്യക്കാരുടെ പട്ടിക. തിരുമേനിയാണ് മേള പ്രമാണി. കൃത്യം അഞ്ചു മണിക്ക് ആദരം തുടങ്ങുമെന്ന് നോട്ടീസ്.
ആദരത്തിന്റെ ഭാഗമായി വിദൂഷകന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം ഒരു സഹ എഡിറ്റര്‍ക്ക് മന്ത്രി സമ്മാനിക്കും. പത്രങ്ങളെ പോലെ നല്ല ഹാസ്യ കൃതികള്‍ ഇപ്പോള്‍ ഇല്ല എന്നായിരുന്നു അനുസ്മരണ സമിതിയുടെ ഉറച്ച വിലയിരുത്തല്‍ .
ഹാളില്‍ പ്രവേശിച്ചു.
അരങ്ങു മേക്കെ ദിക്കിലേക്ക് മാറ്റി, കിഴക്ക് ദര്‍ശനമാക്കിയിരിക്കുന്നു . വിപ്ലവ പാര്‍ട്ടി അനുകൂലികളായ മുന്‍പത്തെ യുണിയന്‍കാരുടെ പണിയാണ്. അണികളില്‍ പലരും കരള്‍ സംബന്ധമായ അസുഖം കൊണ്ട് പെട്ടെന്ന് സ്ഥലം കാലിയാക്കിയപ്പോള്‍ അഷ്ടമംഗല്യ പ്രശ്നത്തില്‍ കണ്ട പരിഹാരമാണ്. അരങ്ങിന്റെ സ്ഥാനം മാറ്റണം. സര്‍പ്പ കോപ ശമനത്തിന്നു ജെഫ് കോര്‍ബിനും, വിറ്റാക്കാര്‍ക്കും നൂറും പാലും; അനുശോചന ചിലവുകള്‍ കുറക്കണം.
ഹാളില്‍ .
മുന്‍ നിരയില്‍ പരേതനായ വിദൂഷകന്റെ പത്നി. ഒന്ന് രണ്ടു ബന്ധുക്കള്‍ അടുത്തു തന്നെ ഒരു വനിതാ പദ്മശ്രീ. കുറച്ച മാറി മേള പ്രമാണി തിരുമേനി. ഇനിയും എഴുതി തെളിയാത്ത ഒന്ന് രണ്ടു എഴുത്ത് തൊഴിലാളികള്‍. ഒരു അനുസ്മരണ സമിതി ഭാരവാഹി. കഴിഞ്ഞു. ബാക്കി കലാകാരന്മാരും പൗരാവലിയും എത്തിയിട്ടില്ല. പൌരാവലി മന്ത്രിയുടെ ഒപ്പമേ വരുള്ളൂ. പൌരാവളിയെ കിട്ടാന്‍ വേണ്ടിയാണല്ലോ നീചന്മാരെ ക്ഷണിക്കുന്നത്.
അനുസ്മരണ ഭാരവാഹി പരിചയ ഭാവത്തില്‍ ചിരിച്ചു. ചങ്ങാതിയെ എവിടെ വെച്ചും കണ്ടിട്ടില്ല. ഒരു ഓണ്‍ മാന്‍ അനുസ്മരണ സമിതിയാണെന്നു തോന്നുന്നു. പ്രഥമ അവാര്‍ഡ് അവസാനത്തെ അവാര്‍ഡ് ആവാനാണ് സാധ്യത.
മൂന്നാം നിരയില്‍ പുറത്തേക്കുള്ള വാതിലിന്നടുത്തു ഒരു സീറ്റ് തരാക്കി. ചുമരുകളില്‍ തൂങ്ങി കിടക്കുന്ന പരേതന്‍മാരെ അലസമായി ഒന്ന് കണ്ണോടിച്ചു നോക്കി. ഒരു മുക്കില്‍ വിദൂഷകന്‍ തൂങ്ങി നില്‍പ്പുണ്ട്. ആദരത്തിന്നു വേണ്ടി വേറെ ഒരു ഫോട്ടോ അരങ്ങില്‍ ഒരു കസേരയുടെ കാലില്‍ ചാരിവെച്ചിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ വല്ലാതെ ചിരിച്ചത് കൊണ്ടാണോ എന്നറിയില്ല, പടത്തിലെ ചിരിക്ക് ഒരു തെളിച്ച കുറവ്.
ഫാനിന്റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ ഒരു ചെറിയ മയക്കം. പിന്നീട് കണ്ടതെല്ലാം പകുതി അടഞ്ഞ കണ്‍ പോള കള്‍ക്കിടയിലൂടെയാണ്. അത് കൊണ്ട് ഇനിയുള്ള വിവരണത്തിന്നു മുകളിലെ ഡിസ്ക്ലൈമര്‍ ബാധകം.
പിന്നെയും അര മണിക്കൂര്‍ കഴിഞ്ഞു. പരേതന്‍മാരുടെ പടങ്ങളില്‍ പണ്ട് പഠിപ്പിച്ച ബാലകൃഷ്ണ വാരിയരുടെ പടം തിരയുകയായിരുന്നു. കാണാനില്ല. മറ്റു പരേതന്മാര്‍ ഇരച്ചു കയറിയപ്പോള്‍ ചങ്ങാതിയെ വേറെ എങ്ങോട്ടോ നാട് കടത്തിയിരിക്കാം.
തിരുമേനിക്ക് താമസം കാരണം ഒരു ചെറിയ പൊറുതി മുട്ട് ഉണ്ടായി എന്ന് തോന്നുന്നു. അദ്ദേഹം മുണ്ട് മാടി കുത്തി ഒന്ന് രണ്ടു ചാല്‍ നടന്നു. പിന്നെ ഭാരവാഹിയോടെ ചോദിച്ചു.
'തുടങ്ങല്ലേ'
ശൂന്യമായി കിടക്കുന്ന ഹാളിനെ നോക്കി ഭാ. വാ പറഞ്ഞു.
'ഒരു പത്തു മിനുട്ട് കൂടി മന്ത്രിയെ കാക്കാം സര്‍'
'അതൊക്കെ മതിയെടോ. നമുക്ക് തുടങ്ങാം'. പുരാതന ജന്മി പറഞ്ഞു. പ്രമാണി വൈകുന്നേരം സൂര്യനെ പിടിച്ചു താഴ്ത്തി കെട്ടുന്ന ഗ്രൂപ്പില്‍ പെടുമെന്ന് തോന്നുന്നു. അസാരം ജലസേചനം പതിവുണ്ടായിരിക്കും.
'ശരി സര്‍. പരിപാടിയിലെ ആദ്യത്തെ ഇനം ഉടനെ തുടങ്ങി കളയാം'.
ഭാ.വാ ആരോടോ എന്തൊക്കെയോ കുശു കുശുത്തു. ഒരു പെണ്ണും പിള്ളയും ഒരു വയലിനും, തബലയുമായി രണ്ടു ആണുങ്ങളും എഴുനേറ്റു.
അരങ്ങത്തു.
ഭാ.വാ. പറഞ്ഞു. 'സുഹൃത്തുക്കളെ. ഇന്നത്തെ പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചെറിയ മുസിക് തെറാപ്പി സെഷന്‍.'
അതോട് കൂടി പെണ്ണും പിള്ള തൊള്ള തുറന്നു, തലമുടി മിനിട്ടിനു മൂന്നു പ്രാവശ്യം എറിഞ്ഞു സെറ്റാക്കി . ചികിത്സ ഹിന്ദിയില്‍ ആയിരുന്നു. അര മണിക്കൂര്‍ വാദ്യങ്ങളുടെ അകമ്പടിയോടെ കൂകി തെളിഞ്ഞ ശേഷം സദസ്സില്‍ ചികിത്സ ഫലിക്കാത്തവര്‍ ആരെങ്കിലും ബാക്കിയുണ്ടോ എന്ന് നോക്കി, തീര്‍ച്ചപ്പെടുത്തി. അടുത്ത ഇനം മുഖ്യ തെറാപ്പിസ്റ്റ് ആയ വയലിന്‍ കാരെന്റെതായിരുന്നു.. തുടക്കം ശരിക്കും വയോലെന്റ്റ് ആയിരുന്നു. അദ്ദേഹം വേഗം അവസാനിപ്പിച്ചോട്ടെ എന്ന് വിചാരിച്ചു പാട്ടിന്റെ അവസാനത്തില്‍ കൈ അടിച്ചു . അത് ഒരു വമ്പന്‍ തെറ്റായി പോയി. വീണ്ടും ഊര്‍ജം സംഭരിച്ച അദ്ദേഹം വയലിന്‍ വായിച്ചു വായിച്ചു തകര്‍ത്തു.
സമയം ഏഴു മണി.മന്ത്രി എത്തിയിട്ടില്ല. മേള പ്രമാണിയുടെ നിര്‍ബന്ധം കാരണം വന്ന പക്കാ മേളക്കാരെയെല്ലാം ആട്ടി തെളിച്ചു സ്റെജില്‍ കയറ്റി. കസേരയുടെ കാലില്‍ വിശ്രമിച്ചിരുന്ന വിദൂഷകന്റെ പടം ഒരു സ്ടൂളില്‍ കയറ്റി. പുക പിടിച്ച ഒരു നിലവിളക്കില്‍ എണ്ണ ഒഴിച്ചു തിരികള്‍ ഇട്ടു വിദൂഷകന്റെ പത്നിയെ കൊണ്ട് തിരി തെളിയിച്ചു. പിന്നെ ചാക്യാര്‍, പദ്മ ശ്രീകള്‍, മേള പ്രമാണി തുടങ്ങിയവര്‍.മറ്റു രണ്ടു എഴുത്ത് തൊഴിലാളികള്‍ വേറിട്ട കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയ്ക്ക് ആദരം മറന്നു പോയി എന്ന് തോന്നുന്നു. രണ്ടും മുങ്ങി.
ചന്തയുടെ പ്രതിനിധി സ്വാഗതം പറഞ്ഞു. പരേതനായ വിദൂഷകന്‍ ഒരു പ്രസംഗവും രണ്ടു മിനിട്ടില്‍ അധികം ചെയ്യാറില്ലെന്നു പറഞ്ഞ്, തിരുമേനി തന്റെ പ്രസംഗം രണ്ടു മിനിട്ടില്‍ അവസാനിപ്പിച്ചു. Right on cue മന്ത്രിയും പരിവാരങ്ങളും പ്രത്യക്ഷപ്പെട്ടു. ഹാള്‍ നിറഞ്ഞു കവിഞ്ഞു.

മന്ത്രവാദം.
പുറകിലെ വാതിലിലൂടെ രക്ഷപ്പെട്ടു. ചന്തയുടെ ഗൈറ്റ് കടന്ന ശേഷം കയ്യില്‍ നുള്ളി നോക്കി. ദുസ്വപ്നം ഒന്നും അല്ല.
പിറ്റേ ദിവസം.
ദിവസത്തെ പത്രത്തില്‍ പ്രൌഡ ഗംഭീരമായ ചടങ്ങിനെ കുറിച്ച് വായിച്ചപ്പോള്‍ ശേഷിച്ച സംശയവും തീര്‍ന്നു.
വൈകുന്നേരം അമ്പല പറമ്പില്‍ നടക്കാനിറങ്ങി. തെക്കേ ഗോപുര നടയില്‍ എത്തിയപ്പോള്‍ ഒന്ന് രണ്ടു ബെഞ്ചും മേശകളും കുറച്ചു ചെറുപ്പക്കാരും. കണ്ടപ്പോള്‍ ഒരു അപരിചിതത്വവും തോന്നിയില്ല. തലേ ദിവസത്തെ ആദരത്തിന്റെ ഭാരവാഹി.
മാലിന്യ നിര്‍മ്മാര്‍ജനമാണ് പുതിയ ദൌത്യം.
ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
'പുസ്തക ചന്തയിലെ പരേതന്മാരുടെ പഴയ പടങ്ങള്‍ മാലിന്യങ്ങളില്‍ പെടുമോ? '
ആരെയാണാവോ ആദരിക്കുന്നത്.