Wednesday, October 5, 2011

ശാസ്ത്രീയം


  • ഇയാഴ്ച പ്രവാസിയായ ശ്രീ സോണി ജോസ് വെള്ളുക്കാരന്‍ ഒരു ചോദ്യമുന്നയിചിരിക്കുന്നു . "ശാസ്ത്രം തോറ്റു മനുഷ്യന്‍ ജയിച്ചു എന്നാണോ ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്നാണോ ശരി ? നിങ്ങളുടെ കാഴ്ചപ്പാട് ഒരു പേജില്‍ കുറയാതെ ഉടന്‍ അയച്ചുതരിക . മലയാളനാട് ഓണ്‍ ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.)

ശാസ്ത്രീയം 


കാന്ചീപുരത്തു നിന്നും അദ്ദേഹം വന്നു.
പല്ലക്കിലും കാളവണ്ടിയിലും മാറി മാറി യാത്രചെയ്ത്.പാലക്കാട് ചുരം താണ്ടി 
വാളയാര്‍ ചെക്പോസ്റ്റില്‍ എത്തിയപ്പോള്‍ വണ്ടി തടഞ്ഞു. യാത്രക്കാരനെ വേണ്ടവിധം അളന്നു. ആറടിയില്‍ കൂടുതല്‍ ഉയരം. ഉദ്ധണ്ടന്‍ തന്നെ. കൈകളുടെ അളവ് പ്രതെയകം എടുത്തില്ല. അതുകൊണ്ട് ആജാനുബാഹു ആണോ എന്നുള്ളത് രെജിസ്ടരില്‍ ഇല്ല.
 ഒരു കുത്ത് കാന്ജീപുരം പട്ട്,  'അന്ത പെര്‍മിട്ടിക്കിന്ത  പട്ട്' എന്ന് പറഞ്ഞു പരസ്പരം  കൈമാറിയതായി ചരിത്രം.. ഗാന്ധി പടങ്ങള്‍ മാത്രം  'കളക്റ്റ് ' ചെയ്യുന്ന അഴിമതി മുക്ത ചെക്ക് പോസ്റ്റുകള്‍ അന്ന്  നിലവില്‍വന്നിട്ടുണ്ടായിരുന്നില്ല.

കടലാസ്സുകളില്‍  ലോക്കല്‍ അഡ്രസ്സ് C/O കുന്നലകോനാതിരിയാണ്. ഒരു വേടസ്ത്രീയില്‍  മുക്കുവന്നു ജനിച്ച്ചതുകൊണ്ടാണെത്രെ കുന്നലകൊനാതിരി എന്ന സ്ഥാനം അദ്ദേഹത്തിനു തരായതെത്രേ. കുന്നും കടലും ഒക്കെ ജന്മം, കൈവശം..
യാത്രോദ്ദേശ്യം 'രേവതി പട്ടത്താനം' എന്നാണ് സത്യവാചകം.

പട്ടത്താനത്തില്‍ ആജാനുബാഹു ആണോ എന്ന് തീര്‍ച്ചയില്ലാത്ത ഒരു  ദീര്‍ഘകായന്‍ പങ്കെടുത്തതായി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. 'ശാസ്ത്രി' എന്ന് പേരിന്നോപ്പം കണ്ടത് കൊണ്ട്, കട്ടബൊമ്മന്‍ ഒരു ശാസ്ത്രജ്ഞാനാകാനാണ് സാധ്യതയെന്ന് മന്ത്രി പ്രമുഖന്‍  മങ്ങാട്ടച്ച്ചന്‍ കുന്നലകൊനാതിരിയെ ഉപദേശിച്ചു. അതിന്‍ പ്രകാരം ആര്യഭടന്‍, തളിക്കുളത്ത് ഭട്ടതിരി, തുടങ്ങിയ ശാസ്ത്രജ്ഞര്‍ക്കൊപ്പം പ്രതിക്കും സ്ഥാനം കൊടുത്തു.ആ 'ശാസ്ത്ര സാഹിത്യ പരിഷത്തില്‍ ശാസ്ത്ര കുതുകികള്‍ക്കായി ഒരു ചോദ്യം അദ്ദേഹം ഉന്നയിച്ചതായി കാണുന്നു.
ഒറിജിനല്‍ ലാറ്റിന്‍ ഫോര്‍'മുല'യുടെ സംസ്കൃത പരിഭാഷ ഇപ്രകാരമാണ്:

നിസര്‍ഗ്ഗതോ നിര്‍ഗുണ മുക്തിഗുംഭം
സമര്‍ഥയന്തെ സഗുണം ബലാദ്യെ 
തേ കഞ്ച്ജുളി സന്നഹതോ ന്നതെന
ലംബ സ്തനോനാപി മുദം ലഭന്തേ.

(സ്വതേ ഗുണമില്ലാത്ത വാക്ക് ഗുണമുള്ള താണെന്ന് തര്‍ക്കിക്കുന്നവര്‍  റവുക്കയിട്ടു ഉയര്‍ത്തി നിര്‍ത്തിയിട്ടുള്ള വീണ മുലകളെ കണ്ടു സന്തോഷിക്കുന്നവരാകുന്നു എന്ന് പുനര്‍വായന .)

ശ്ലോകത്തിന്റെ ഉത്തര അര്‍ദ്ധമാണ് ശാസ്ത്ര പ്രഹേളിക എന്ന് തെറ്റിദ്ധരിച്ച കോനാതിരി, അന്തപുര വാസികള്‍ക്ക് വേണ്ട ചികിത്സ നിര്‍ദ്ദേശിക്കാനായി അഷ്ടവൈദ്യന്മാര്‍ക്കും, എട്ടു വീട്ടില്‍ പിള്ളമാര്‍ക്കും, മലബാര്‍ കളക്ടര്‍ക്കും  സന്ദേശമയച്ച്ചു. വൈദ്യന്മാര്‍ പല തൈലങ്ങളും നിര്‍ദേശിച്ചു. പിള്ളമാര്‍ ഉഴിച്ചിലിന്നുള്ള സന്നദ്ധത  പ്രകടിപ്പിച്ചു. കളക്ടര്‍ മിസ്ടര്‍ ഹള്‍ക്ക് ഹോഗന്‍ ബ്ലാത്തിക്ക് കമ്പി സന്ദേശം അയച്ചു.

ശീമയില്‍ എത്തിപ്പെട്ട കമ്പി സന്ദേശം, ശീമക്കൊന്ന വാരം കഴിഞ്ഞപ്പോള്‍  അമേരിക്കയിലും കിട്ടി. 

കൊനാതിരിയുടെ അന്തര്‍ദേശീയ പദവിയും അന്തസ്സും പൈലട്ടില്ലാ പുഷ്പക വിമാനങ്ങളും, ഉണ്ടയില്ലാ തോക്കുകളും, വാണങ്ങളും   കണക്കിലെടുത്ത്,  ഗവേഷണത്തിനു ഒരു ബില്ല്യന്‍ ഡോളര്‍ അമേരിക്കയിലെ ഇരുസഭകളും ഉടനടി, പരസ്പരം  കയ്യടിച്ചു പാസ്സാക്കി. Massachusetts Institute of Technology, Georgia Institute of Technology, Hopkins Institute എന്നീ പ്രമുഖ സ്ഥാപനങ്ങള്‍ ഗവേഷണം ആരംഭിച്ചു. 

താമസിയാതെ, റവുക്കക്ക് പകരം 'ബ്രാ' എന്ന ergonimicaly രൂപ കല്പന ചെയ്ത സാധനം പുറത്തിറക്കി. പലതരം കോപ്പുകളും  'കപ്പു'കളും  വിപണിയിലിറങ്ങി . പക്ഷെ, ബ്രാലെസ്സ് ആയാല്‍ ഭസ്മ സഞ്ചികള്‍ ഗുരുത്വാകര്‍ഷണ നിയമത്തിനു വിധേയമായേ പ്രവര്‍ത്തിക്കുന്നുള്ളൂ  എന്ന് കണ്ടു.  ശാസ്ത്രവും മനുഷ്യനും പരാജയപ്പെടാന്‍ പോകുകയായിരുന്ന ഒരു സന്നിഗ്ധ ഘട്ടം .

 വിപ്ലവകരമായ വല്ല പുതിയ ശാസ്ത്രീയ  ചികിത്സാ രീതിയില്‍ കൂടി മാത്രമേ ഗോവര്‍ദ്ധനോദ്ധാരണം സാധ്യമാകയുള്ളു എന്ന നിഗമനത്തില്‍ എത്തി ചേര്‍ന്നു വൈദ്യന്മാര്‍. അങ്ങിനെയാണ് 'മാസ്റ്റൊപെക്സി' എന്ന ശസ്ത്രക്രിയ തുടങ്ങിയത്. താങ്ങി നിര്‍ത്തുന്ന മസിലുകളെ വെട്ടി ചെറുതാക്കി, ബലപ്പെടുത്തി  കൊങ്കകളെ യുദ്ധ സന്നദ്ധമാക്കാനുള്ള  ഒരു പ്രക്രിയ, കൈക്രിയ. 

ഹോപ്കിന്‍സ് ആശുപത്രിയില്‍ നിന്നും വന്ന ഒരു സംഘം വൈദ്യന്മാര്‍ ആദ്യത്തെ ബാച്ച് 'നിമ്നസ്തനികള്‍ക്ക്' ക്രിയാ മാര്‍ഗം ഉപദേശിച്ചു. Intensive Brestcare Unit ല്‍ നിന്നും പുറത്തു വന്ന സസ്തനികളെ കോനാതിരി വിശദമായി നിരീക്ഷിച്ചു, പരീക്ഷിച്ചു . അപ്രീതി രേഖപ്പെടുത്തി. ഉദ്ധാരണം നടന്നിട്ടുണ്ടെങ്കിലും കാര്യമായ 'പിണ്ട' നഷ്ടം സംഭവിച്ചിട്ടുണ്ട്. നിതംബ ഭാരത്തെ പ്രതിതുലനം ചെയ്യാനുള്ള ഗുരുത്വമില്ലായ്മ. ഒരു സമതുലനമില്ലായ്മ. ഒരു അശാസ്ത്രീയത..

വൈദ്യന്മാര്‍ തിരിച്ചു പോയി. ഒറ്റക്കൊറ്റക്ക്‌ ചിന്തിച്ചു. കൂട്ടംകൂട്ടമായി ചിന്തിച്ചു. ആല്‍ മരത്തിനു ചുവട്ടിലിരുന്നു ചിന്തിച്ചു. ഒടുവില്‍ ബോധോദയം ഉണ്ടായി. ശാസ്ത്ര പരീക്ഷണം ഒന്ന് കൂടി നടത്താന്‍ തീരുമാനിച്ചു. പരീക്ഷണത്തിനു കലിഫോര്‍നിയില്‍ നിന്നൊരു കൃശസ്തനി മുന്നോട്ടു വന്നു. ബ്രിട്ടനി സ്പീയര്‍സ് എന്നായിരുന്നു ഗിനി പന്നിയുടെ പേര്‍. ആറ്റോമിക് നമ്പര്‍ 14, 'സിലിക്കോണ്‍ ' എന്ന ഒറ്റമൂലി 'മാംസ വസാദി' ക്ക് പകരം  തൊലിക്കടിയില്‍ കുത്തിവെച്ചപ്പോള്‍ രണ്ടു കൊച്ച കുന്നുകളും നടുവില്‍  ഒരു താഴ്വാരവും ദൃശ്യമായി.

വൈദ്യന്മാര്‍ താഴ്വാരത്തിന്നു 'സിലിക്കോണ്‍ വാലി' എന്ന് പേരിട്ടു.

കൊനാതിരിയുടെ അന്തപ്പുരം പോര്‍മുലകള്‍ കൊണ്ട് നിറഞ്ഞു  സുസ്തനികള്‍ തലയില്‍ ഗ്രന്ഥ ക്കെട്ടുകള്‍ വെച്ച്, അവ   വീണു പോകാതെ നടന്നു പരിശീലിച്ചു. നിതംബഭാരം കൊണ്ട് ഉപ്പൂറ്റിഭാഗം മാത്രം  കൂടുതല്‍  താഴ്ന്നു പോയ കാല്‍പ്പാടുകള്‍ ക്രമേണെ നാട്ടിലെങ്ങും  പാട്ടല്ലാതായി. മിമിക്രിക്കാര്‍  'ഗജരാജ വിരാജിത മന്ദഗതി' മിമിക്രി കാണിച്ച്‌, ആനകളെ ബോറാക്കുന്ന കലാപരിപാടി ഉപേക്ഷിച്ചു.
(പില്‍ക്കാലത്ത്  ബേപ്പൂരില്‍ താമസമാക്കിയ  ഒരു മാപ്ല കുറെ മുലകളെ കുറിച്ച്  കഥയെഴുതി പ്രശസ്തനായി. വേറൊരു  നമ്പൂതിരി സുസ്തനികളെ വരകള്‍ കൊണ്ട് വാരികകളില്‍   തടവിലാക്കി.)

നേരമ്പോക്കുകള്‍ക്കവസാനം, പാല് കുടിച്ച മാര്‍ജ്ജാരന്‍, ശാസ്ത്രികള്‍ സ്വയം മന്ത്രിച്ചു:
'ശാസ്ത്രം ജയിച്ചു; മനുഷ്യനും ജയിച്ചു. സംശയില്ല'









1 comment:

  1. k. ramachandran to me
    show details 4:32 PM (7 minutes ago)

    "excellent scientific conclusions"

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...