Thursday, December 23, 2010

പയ്യന്‍റെ മരണം - ഒരു ഫ്ലാഷ് ബാക്ക്

Add caption
 (മലയാറ്റൂരും, സി. പി. നായരും, നോനും ഒക്കെ കുഞ്ചന്‍ തന്നെ. ഈ ആദ്യം പറഞ്ഞ രണ്ടു പേരും സിവില്‍ സെര്‍പെന്റ്സ് ആണ്. നോന്‍ അതല്ല. വി. കെ. എന്‍.
ഈ വരുന്ന ജനുവരി 25നു ചിരിയുടെ തമ്പുരാന്‍റെ ഏഴാം ചരമ വാര്‍ഷികം. പ്രണാമങ്ങള്‍.)


നോം പിതാമഹന്‍ 
സഹസ്രനാംനെതി 
പയ്യന്‍സ് 
ജനറല്‍ ചാത്തന്‍സ് 
നാണുആര്‍
ഹാജിആര്‍ 
സര്‍ ചാത്തു .....
നോം ശരശയ്യയില്‍. 
ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കുറെ ഷണ്ഡന്മാര്‍ അസ്ത്രപ്രയോഗം തുടങ്ങി നാളുകള്‍ ശ്ശി ആയി.
ശിരോമണി ആയി.
 ശ്ശി രോമമുള്ള മണി ആയി. 
ശരശയ്യയില്‍ കിടന്നു കൊണ്ട് 'പയ്യന്‍സ് ഒരു റിട്രോസ്പെക്റ്റ് പൂശി 
പോയ എഴുപതില്‍ പരം കൊല്ലങ്ങളില്‍ തീരെ ബാല്യം എന്ന് പറയാവുന്ന ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ " പടം ചിത്വാ, ഘടം ഭിത്വാ, മാതരം പ്രഹരന്നപി ' എന്ന പ്രമാണം ഏറെക്കുറെ പാലിച്ചു തന്നെ ആയിരുന്നു ജീവിതം. എത്രയോ അക്ബാരികളെ ഒരു കരയെത്തിച്ചു. എണ്ണ മയിലികളെ സന്തോഷിപ്പിച്ചു. നീചന്മാരെ ഹിംസിച്ചു. അങ്ങിനെ അവതാരോദ്ദേശങ്ങള്‍ ഏതാണ്ടെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു .ചുരുക്കത്തില്‍ 'സഫലമീ യാത്ര'.
 പയ്യന്‍സ് ബാലന്‍സ് ഷീറ്റ് തയ്യാറാക്കാന്‍ വര്‍മാജി ആന്ട്‌ വര്‍മാജിയെ  ചുമതലപ്പെടുത്തി. 
ഇന്റെര്‍നെറ്റ് വീശി യമനെ പിടിച്ചു ഇമെയില്‍ വിട്ടു .
വൃശ്ചികം ആദ്യത്തില്‍ , യമപയല്‍ പോത്തിനെ പടിപ്പുരയില്‍ കെട്ടി, തലേല്‍ കെട്ട് അഴിച്ചു അരയില്‍ കെട്ടി, പയ്യനെ മുഖം കാണിച്ചു.
കരുണാമയനായ പയ്യന്‍ നീചനെ നോക്കി, സ്വാഗത വാക്കുകള്‍ ചൊല്ലി. 
'ആനന്ദ കാരിണീ, അമൃത ഭാഷിണി, 
ഗാന വിമോഹിനീ  വന്നാലും '
'കല്‍പിച്ച്‌ ലിംഗ പ്രയോഗം മാറ്റി പാടണം'. യമന്‍ അപേക്ഷിച്ചു.
'സാധ്യമല്ല. താന്‍ യമനോ യമിയോ എന്നതിനു രേഖാ മൂലമുള്ള പ്രമാണം ഇല്ലെന്നിരിക്കെ, സ്ത്രീ ലിംഗ പ്രയോഗത്തിന്നു രാഷ്ട്രീയ സാധുതയുണ്ട്‌.' Politicaly correct.
'റാന്‍. ഇമെയില്‍ കിട്ടി. ഒരു കാര്യം ബോധിപ്പിക്കാന്‍ ഉണ്ടായിരുന്നു'
'ആയിക്കോട്ടെ'
'സമയമാം രഥത്തില്‍ താന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യാനായി
സമയമായി, ലുന്ഗി ചുറ്റി വേഗം തയ്യാറായി വാ '
സര്‍ ചാത്തു ഒന്ന് കൂടി നിവര്‍ന്നു കിടന്നു. ദീര്‍ഘ  ശ്വാസം വിട്ടു. പിന്നീട് ചിന്തിച്ചു.
(സോളിലോക്വി)
 നാട് നീങ്ങണോ, തീപ്പെടാണോ, കാലം ചെയ്യണോ, മയ്യത്താവാണോ, ബക്കെറ്റ് തട്ടി മറിക്കണോ അതോ ചുമ്മാ ചാവാണോ? ചിന്തനീയം. ചിന്തിക്കുന്ന തൊപ്പികള്‍ എടുത്തു അണിയണം. തത്കാലം ഒരു തത്കാല്‍ ടിക്കെറ്റില്‍ നീചനെ എങ്ങോട്ടെങ്കിലും പറഞ്ഞയക്കുക തന്നെ..
(പ്രകാശം)
'ഡേയ് യമന്‍. ദക്ഷിണയാന കാലത്ത് ഏതെങ്കിലും പടനായര്‍ ചത്തിട്ടുണ്ടോ? 
"തൂളി വെളുത്തുള്ള മീന്‍  കണ്ടാലും
തോല് വെളുത്തുള്ള പെണ്‍ കണ്ടാലും
തച്ചോളി കുറുപ്പന്മാര്‍ ഒഴിഞ്ഞിട്ടുണ്ടോ
പടനായര്‍ വല്ലോരും ചത്തിട്ടുണ്ടോ " 
യമന്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് SMS അയച്ചു. ഉത്തരം നെഗടീവ്. പടനായന്മാര്‍ പട പേടിച്ചു പന്തളത്ത് പോയി ഉത്തരായന കാലവും, കാളേജ്, പള്ളിക്കൂടങ്ങള്‍ തുറക്കുന്ന സമയവും നോക്കിയാണ് ക്ലോസ് ആവാറ്. പയ്യന്‍സിനെ  ഉടനെ കൊണ്ടുപോയാല്‍    നായന്‍മാര്‍ പ്രതിഷേധിച്ചു ഒന്നിച്ചു ചത്താലോ? റിസര്‍വേഷന്‍ നിയമ പ്രകാരം ശുദ്രന്‍ സവര്‍ണനാണ്. സ്വര്‍ഗ്ഗ നരകാദികളില്‍ മുന്‍ ഗണനക്ക് അര്‍ഹനല്ല. ടാക്ടിക്കല്‍ റിട്രീറ്റ് ഈസ്‌ ദി വൈസ്‌ കോര്‍സ്.
' ഇല്ല. മൂത്താര് ഇപ്പൊ ചാവണ്ട. ഒരു അഡ്വാന്‍സ്‌ നോട്ടീസ് തന്നു എന്നെ ഉള്ളു.'
'ഫാ! നോം തീരുമാനിക്കും എപ്പോള്‍, എങ്ങിനെ, എന്നൊക്കെ. നീ പോയി വല്ലതും പൂശി ആ പടിപ്പുര തിണ്ണേല്‍ കിടന്നോ. സമയമാവുമ്പോള്‍ അറിയിക്കാം.' 
കാലന്‍ പിന്നോക്കം അടി വെച്ചടിവെച്ച് തിരു സന്നിധിയില്‍ നിന്നും പിന്‍വാങ്ങി. 
പുറത്ത്റങ്ങി ഒരഞ്ഞൂറു മില്ലി പൂശാന്‍ തീരുമാനിച്ചു. തീരുമാനത്തിന്റെ പുറത്ത് തണ്ടാരുടെ ചാരായ ഷാപ്പ്‌ മനസ്സില്‍ ധ്യാനിച്ച് നടന്നു. ചാരായ ഷാപ് നിന്നിരുന്ന സ്ഥലത്ത് ബാര്‍ ഹോട്ടല്‍. IMFL എന്ന പേരില്‍ ചാരായം പുതിയ കുപ്പിയില്‍. 
കൌണ്ടെറില്‍ നിന്നും അധികം അകലത്തല്ലാത്ത ഒരു മേശ,കസാല യില്‍ സ്വയം പ്രതിഷ്ഠിച്ചു. വലിയ താമസമില്ലാതെ കണ്ട കൌപീനം കെട്ടിയ ഒരു വേഷം അവതരിച്ചു. കൌപീനത്തിനോട് ചോദിച്ചു. 
'തണ്ടാരുടെ ഷാപ് അല്ലെ ഇത്.'
''അല്ല. ത്രിശ്ശുര്കാരന്‍ ഒരു നസ്രാണിയുടെതാണ് '
'വിളമ്പുന്ന വാറ്റോ?'  
'അത് കര്‍ണടകക്കാരന്‍ ഒരു മല്ലന്റെ'
'മല്ലന് ഇപ്പോള്‍ വാറ്റാണോ തൊഴില്‍?'
'ഹി ആള്‍സോ ഫ്ലയ്സ് എയര്‍ ക്രാഫ്റ്സ്‌'
പത്തു വെച്ച് മൂന്നാവര്‍തിച്ച ഒരു വയസ്സന്‍ പാതിരിയെ വരുത്തി. തൊട്ടു കൂട്ടാന്‍ നാരങ്ങ അച്ചാറും പൊന്‍മാന്‍ പൊരിച്ചതും ഓര്‍ഡര്‍ ചെയ്തു. പൊന്‍മാന്‍ മല്ലന്‍ സ്പെഷ്യല്‍ ആണ്..'.
'കൌപീനം ചോദിച്ചു. ' സോഡാ സര്‍?'
'തണ്ടാരുടെ വാറ്റ് കളര്‍ ചേര്‍ത്ത് കുപ്പിയിലാക്കിയാല്‍ സായിപ്പാവോ?'
ഇല്ല .'
'പിന്നെന്തിനാ സോഡാ, ശവി?'
കൌപീനം ഓടി മറഞ്ഞു 
ഈ സൈഡ് ഷോ നടന്നു കൊണ്ടിരിക്കുമ്പോള്‍ പയ്യന്‍സ് വിളിച്ചു കൂട്ടിയ വാര്‍ കൌണ്‍സില്‍ ആലോചനയില്‍ ആയിരുന്നു. പയ്യന്‍സ് ജനറല്‍ ചാത്തന്‍സ് ആയി. ചാത്തന്‍സ് കൌണ്‍സില്‍ ചീഫ് ആയി. ഇട്ടൂപ്പ് മുതലാളി, ലേഡി ഷാറ്റ്, പഞ്ചായത്ത് പ്രസിഡണ്ട്‌, കമ്പി ശിപായി, ഇല മുറിയന്‍ നായര്‍ തുടങ്ങി സ്ഥാനികളെല്ലാം വാറന്റ് ഓഫ് പ്രിസിദന്‍സ് അനുസരിച്ച് ഇരുന്നു, ചായ കുടിച്ചു ,ബീഡി വലിച്ചു, പയ്യന്‍ പറയുന്നത് കേട്ടു, കൈയടിച്ചു, വായ തുറന്നില്ല.
പയ്യന്‍സ് താക്കോലിട്ടു മനസ്സിന്‍റെ പൂട്ട്‌ തുറന്നു.
' നോം നാട് നീങ്ങാന്‍ തീരുമാനിച്ചു. ജസ്റ്റ്‌ ഫോര്‍  എ ചേഞ്ച്‌ ഓഫ് സീന്‍.'
കൌണ്‍സില്‍ സ്തബ്ധം. ഇനി യാര്‍ തുണൈ ഇന്ത എഴൈകള്‍ക്ക് എന്ന് നിശബ്ദമായി ചോദിച്ചു.
ചാത്തന്‍സ്  അത് ശ്രദ്ധിക്കാതെ തുടര്‍ന്നു. 
'നോം ഈ വരുന്ന  ഉത്തരായണ കാലത്തില്‍ നാട് നീങ്ങാനാണ് വിചാരിക്കുന്നത്. മകര വിളക്ക് കഴിഞ്ഞ്, ശബരിമല നട അടച്ച്, അയ്യപ്പന്മാര്‍ കുടികളില്‍ എത്തിയതിനു ശേഷം മഹാപ്രസ്ഥാനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായതു മകരം 11 , രവിവാരത്തില്‍, ചതയം-പൂരോരുട്ടതി നക്ഷത്രങ്ങളില്‍ ഒന്നില്‍, ഇംഗ്ലീഷ് മാസം ജനുവരി 25 നു, സ്ഥലം കാലിയാക്കനാണ് തീരുമാനം'.
' ജനുവരി 26 ആയാല്‍ എന്താ? ' ഇട്ടൂപ്പ് മുതലാളി.
'പറ്റില്ല. ഒരു റിപബ്ലിക്  ഡേക്ക് കൂടി, വേഷം മാറി, യുനിഫോറം ഇട്ടു നടക്കാന്‍ പറ്റില്ല,' ജനറല്‍ ചാത്തന്‍സ് നയം വ്യക്തമാക്കി.
' ലയിംഗ് ഇന്‍ സ്റ്റേറ്റ് വീട്ടു കോലായില്‍ തന്നെ ആയിക്കോട്ടെ. ബോഡി വെള്ള മൂരികുട്ടന്മാരെ പൂട്ടിയ ഗണ്‍ ക്യാര്ര്യജില്‍ പുഴയിലേക്ക് എടുക്കണം. മങ്കര വളവു കഴിഞ്ഞ് 'കറുത്ത ചെട്ടിച്ചികള്‍' വരുന്നത് കാണാവുന്ന  ഒരു റിംഗ് സൈഡ് സീറ്റ് തരപ്പെടുത്തി അവിടെ വെച്ച് കത്തിക്കണം.'
'21 ഗണ്‍ സല്യൂട്ട്?' ലേഡി ഷാറ്റ് ചോദിച്ചു.
' സര്‍ക്കാര്‍ വക വെടി  വഴിപാട്‌ , അല്ലെ? വേണ്ടാ'
'തീര്‍ച്ച?'
'കട്ടായം.'
അക്കാദമിയില്‍ ചിത്രം?'
'വരയുടെ തമ്പുരാന്‍ വരക്കുകയാണെങ്കില്‍'
'എനി എപ്പിടാഫ്' 
“If my decomposing carcass
helps nourish the roots of a juniper tree
or the wings of a vulture
that is immortality enough for me.

And as much as anyone deserves.”
' യാര്‍ പേച്ച്'
''Edward Abbey എന്ന പരിസ്ഥിതി വാദിയുടെ'
നാട് നീങ്ങലിന്റെ കാര്യ ക്രമങ്ങള്‍ ഏതാണ്ട് തീരുമാനിച്ച ശേഷം യമന് ആളെ അയച്ചു. അടിച്ചു ഏതാണ്ട് പൂസ് ആയ യമന്‍ വേച്ചു വേച്ചു  നടന്നു  വന്നു. 
' നീ പോയി ജനുവരി 25 നു വാ.'
' മൂത്താര് നരകത്തിലോ, സ്വര്‍ഗത്തിലോ താമസിക്കാന്‍ ഇഷ്ടപെടുന്നത്. പുനരപി ജനനം വരെ '
' നോം വര്‍ജില്‍ ആയി ഇന്‍ഫെര്‍നോ ചുറ്റി അടിച്ചിട്ടുണ്ട്.'
' ദാന്‍റെ യെ രക്ഷപെടുത്താന്‍? '
''അതെ'.
'ദാന്‍റെ , ദണ്ടിന്‍, ദന്‍ടാവതെ
തിരൂര്‍, തിരുപ്പൂര്‍, തിരുപ്പത്തൂര്‍' എന്ന് Wren & Martin.
' അപ്പോള്‍ സ്വര്‍ഗത്തില്‍ തന്നെ ഏര്‍പ്പാടാക്കാം. ഏഴു നക്ഷത്ര ബംഗ്ലാവില്‍ ഒരു സ്വീറ്റ് ആയാലോ '
'മുഷിയില്ല. ക്യാനിസ് മേജറും, ക്യാനിസ് മൈനറും നക്ഷത്രകൂട്ടത്തില്‍ ഉണ്ടാവണം. കോണ്ടിനെന്റല്‍ പ്രാതല്‍, ലക്നോ ബിരിയാണി ആന്‍ഡ്‌ ലാംബ് കറി ലഞ്ച്, പത്തിരി ആന്‍ഡ്‌ കോഴിക്കാല്‍ ഫോര്‍ ഡിന്നര്‍. നേരമ്പോക്കിന് അപ്സര, ഹൂറി, മാലാഖമാര്‍ ഒരു തരം. പിന്നെ സ്കൊട്ച് ബ്ലൂ ലേബല്‍'
യമന്‍ അതിവേഗം നോട്ട് കുറിച്ചെടുത്തു. തെറ്റ് പറ്റിയില്ലെന്നു ഉറപ്പാക്കാന്‍ മൂത്താരുമായി വീണ്ടും സംവദിച്ചു. 
'എന്നാല്‍ അടിയന്‍ 25നു പല്ലക്കുമായി വരാം. അടിയന്‍ വിട കൊള്ളട്ടെ.'
' പല്ലക്ക് ചുമക്കാന്‍ വിഷ്ണു പാര്‍ഷദന്മാര്‍ ഉണ്ടാവുമല്ലോ?'
' കമ്മിയാണ്. സംഗതി ഒറിയ, ബംഗാളികള്‍ക്ക് ഔട്ട്‌ സൊര്‍സ് ചെയ്തിരിക്കുകയാണ്.'
' നന്നായി. ഹോം, ഹോം, ഹൈ, ഹൈ എല്ലാം ഹിന്ദിയില്‍ ഉണ്ടല്ലോ.'
പയ്യന്‍സ് ഒരു അലസമായ കൈ വീശലിലൂടെ യമനെ യാത്രയാക്കി.
അരമന രഹസ്യം പെട്ടെന്ന് തന്നെ അങ്ങാടി പാട്ടായി. എ. ആര്‍. റഹ്മാന്‍ സംഗീത സംവിധാനംചെയ്തു. ഓസ്കാര്‍ നോമിനേഷന് അയച്ചു. പത്ര / ടീവീക്കാര്‍ പറന്നിറങ്ങി. തമ്പടിച്ചു. മയില്‍സ് ആന്‍ഡ്‌ മയില്‍സ് ഓഫ് ഫിലിം ചെലവാക്കി. ടി. എ./ ഡി. എ എഴുതി എടുത്തു. അവസാനം പാപ്പരാസ്സി പയ്യന്‍സിനെ കണ്ടു.
പയ്യന്‍ പറഞ്ഞു: 'ഒരു പത്ര സമ്മേളനം നടത്തുവാന്‍ ഉദ്ദേശമില്ല. പത്ര പ്രസ്താവനയുടെ ഒരു പ്രതി ഇട്ടൂപ്പ് മുതലാളി തരും. അവന്‍ അതിനും കാശ് മേടിക്കും.'


പയ്യന്‍ നിലപാടില്‍  ഉറച്ചു നില്‍ക്കുകയാണെന്ന് മനസ്സിലായ മീഡിയ പ്രതിനിധികള്‍ പിന്‍ വാങ്ങി. ന്യൂ യോര്‍ക്ക്‌ ടൈംസ്‌ സായ്വ് ചോദിച്ചു.
' എനി ലാസ്റ്റ്, ഫേമസ് വേര്‍ഡ്സ്?'
' ഓ യാ.  F*** O** പയ്യന്‍സ് അലറി.  


    








  









.










27 comments:

  1. കസറി . ഇത്രയും ആസ്വാദന ക്ഷമത ഉണ്ടെന്നു നോം നിരീച്ചില

    ReplyDelete
  2. Great! Felt like reading the original.

    ReplyDelete
  3. v.k.n chaththittillae?
    enthaa kadha!
    ithrakkuntennu karuthiyilla raajaettaa.gambheeram.
    enthinnu parayunnu veruthae bahuvidam?
    Simply superb
    K R Indira

    ReplyDelete
  4. Abdul Samad Karyaadan wrote on 27-12-10


    Hayyedi maname!
    Koyippurathu raja!
    Bhesh!
    Nallarukku!
    Swapnalokamalla. Aa pazhaya kalathekku (70s, mathrubhoomi, VKN, Nambhoodiri)
    thirichu poyi.
    Nandi.
    Mushiyilla.
    -samad

    ReplyDelete
  5. vayikkan ippozhe tharapettullu. kalakki . ibane ingane vittal pattilla. mmakku ibane kottayam nasranikko kozhikkodan jainano ayakkanam.
    colonel renune enthe kandilla?

    ReplyDelete
  6. Unnikrishnan VappalaJanuary 5, 2011 at 11:22pm
    Subject: message from Achuthan TK
    hi unni. happened to look at swapnalokam blog by kozhipurath rajagopal from a link in your blog. i found payyante maranam amazing. was it written by raju?. achuthan

    PS: btw, i enjoyed your blogs

    ReplyDelete
  7. Achuthan sent you a message.

    Achuthan TkJanuary 7, 2011 at 12:59am
    Re: Payyante Maranam
    Hello Rajagopalan. Thank you for your message. that was a great posting. i have read, and still read, quite a bit of VKN, though not all, and your piece brought out a big smile. VKN will be smiling in his grave! writings such as these serve as better memorial than any edifice that will be put up in tiruvilwamala. some of your usages were absolutely brilliant -- VKN would have approved. thank you. and keep it up. cheers -- achuthan

    ReplyDelete
  8. Rajagopalan Kozhipurath K KPNK: "നന്ദി ആരോട് ചൊല്ലണം...." പയ്യന്‍റെ മരണം ഒരു ഫ്ലാഷ് ബാക്ക് സമയം കിട്ടുമ്പോള്‍ വായിക്കാന്‍ അപേക്ഷിക്കുന്നു. പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ആര്‍ക്കും അയച്ചില്ല.
    3 hours ago · LikeUnlikeJames Varghese ‎@ RKK ഞങ്ങള്‍ക്ക് വായിക്കാന്‍ എന്താണ് മാര്‍ഗം. നമുക്ക് മലയാള നാട് വാരികയില്‍ പ്രസിദ്ധീകരിച്ചാലോ?
    3 hours ago · LikeUnlike · Rajagopalan Kozhipurath K JV: It is one of the earlier posts on my blog 'swapnalokam'. I will be happy if you can read it
    3 hours ago · LikeUnlikeJames Varghese തീര്‍ച്ചയായും, വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ എഴുത്ത്.
    2 hours ago · LikeUnlike · James Varghese പയ്യന്റെ മരണം ഞാന്‍ ചര്‍ച്ച വേദിയിലേക്ക് മാറ്റുന്നു. ശരിക്കും ഒരു വി കെ എന്‍.

    ReplyDelete
  9. Sreejith V T Nandakumar
    യു റോക്ക്‌, മാന്‍.

    മാഷേ, നിങ്ങള്‍ പാറി.

    ReplyDelete
  10. Sony Jose Velukkaran
    ചത്തു, മരിച്ചു എന്നിവയെക്കൂടാതെ നാട് നീങ്ങണോ, തീപ്പെടാണോ, കാലം ചെയ്യണോ, മയ്യത്താവാണോ, ബക്കെറ്റ് തട്ടി മറിക്കണോ അതോ ചുമ്മാ ചാവാണോ? ചിന്തനീയം, എന്ന് പറയുന്ന വി. കെ. എന്‍., ഈ മലയാളി വാക്കുകള്‍ക്കിടയില്‍ ബക്കറ്റു തട്ടി മറിക്കല്‍ വച്ചതിന്റെ ഹാസ്യം, ഐറോണി വല്ലാത്തത് തന്നെ

    ReplyDelete
  11. G.Ravindran Nair
    good..............

    ReplyDelete
  12. Kp Nirmalkumar
    @Rajagopalan Kozhipurath K
    http://raju-swapnalokam.blogspot.com/
    with compliments
    last Wednesday · Report

    Jayan Mangad
    ഹാസ്യത്തിന്റെ വിധ്വംസകമായ ഉള്ളടക്കപ്പറ്റി ഫ്രോയിടിന്റെയും ബക്തന്റെയും പാഠങ്ങള്‍ ചാക്യന്മാരും തുള്ളലുകാരും നമ്മുക്ക് ഒതിത്തന്നിട്ടിട്ടുണ്ട് .
    ഒരു ട്രപ്പീസ് കളിക്കാരന്റെ മേയ്വഴക്കത്തോടെ ഭാഷകളില്‍ നിന്ന് ഭാഷകളിലേക്ക് ദ്രുതഗതിയില്‍ ജമ്പ് ചെയ്യുന്ന പാടവം അന്യമാണ്.വി കെ എന്‍
    ഒറ്റയാന്‍ . like to razo 's - edge , and impossible to traverse .
    last Wednesday · Report

    Kannan Kovil
    വാക്കുകളില്ല...പയ്യന്‍ വീണ്ടും ജനിച്ചു എന്നാണ് തോന്നിയത്....
    last Wednesday · Report

    Jayan Mangad
    കുഞ്ചന്‍ /വികെഎന്‍ /പ്രളയം...
    വെയിറ്റ് ........ജയേട്ടന്‍
    last Wednesday · Report

    Sojan Joseph
    ക്ഷ പിടിച്ചിരിക്ക്ണൂ.. എഴുത്തിലോരു മിമിക്രി തന്നെ! സമ്മാനം എന്താ വേണ്ട്വാച്ചാ പറഞ്ഞ്വോളൂ, നെല്ലായിട്ടോ, പണമായിട്ടോ ആവാം.
    last Wednesday · Report

    Naseef Abdul Kareem
    :))
    last Wednesday · Report

    ReplyDelete
  13. Blogspot ഗംഭീരം

    ഇവിടെത്തെ പിള്ളേര് പറയുന്ന കണക്ക്‌ ഇടിവെട്ട് സാധനമാണുകേട്ടോ

    സ്വപ്നലോകത്തിലെ രാജ,
    ഗോപാലനോ
    ഈ (e-) ലോകത്തിലെ നാണു
    നാ....യരോ
    യാരു.....നീ...
    യാരു നീ, തേവരേ...

    ഹരി

    ReplyDelete
  14. ഇത് കല കലക്കി. ഒരു മൂന്നു ചിയേഴ്സ്! എന്താ ഇങ്ങിനെ ഇടയ്ക്കിടെ തിരുവില്ല്വാമലക്കാരന്റെ ബാധ കൂടാറുണ്ടോ? സര്‍ ചാത്തുവിനു പണിയാവും! ബാധയിറക്കാന്‍! തുടര്‍ന്നും ബാധ കേറിയാല്‍ മുഖ പുസ്തകത്തില്‍ ചെണ്ട കൊട്ടി അറിയിക്കാന്‍ മറക്കരുത്.
    Tajudheen Pt

    ReplyDelete
  15. 'ശരശയ്യയില്‍ കിടന്നു കൊണ്ട് 'പയ്യന്‍സ് ഒരു റിട്രോസ്പെക്റ്റ് പൂശി
    പോയ എഴുപതില്‍ പരം കൊല്ലങ്ങളില്‍ തീരെ ബാല്യം എന്ന് പറയാവുന്ന ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ " പടം ചിത്വാ, ഘടം ഭിത്വാ, മാതരം പ്രഹരന്നപി ' എന്ന പ്രമാണം ഏറെക്കുറെ പാലിച്ചു തന്നെ ആയിരുന്നു ജീവിതം. എത്രയോ അക്ബാരികളെ ഒരു കരയെത്തിച്ചു. എണ്ണ മയിലികളെ സന്തോഷിപ്പിച്ചു. നീചന്മാരെ ഹിംസിച്ചു. അങ്ങിനെ അവതാരോദ്ദേശങ്ങള്‍ ഏതാണ്ടെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു .ചുരുക്കത്തില്‍ 'സഫലമീ യാത്ര'.'

    Like · · Unfollow Post · 8 hours ago
    Tajudheen PT, Musafir Elamkulath, Ajayan Namboothiri and 19 others like this.

    Kp Nirmalkumar http://raju-swapnalokam.blogspot.in/2010/12/blog-post.html
    8 hours ago · Like · 3

    Kp Nirmalkumar The blog is by Rajagopalan Kozhipurath K
    8 hours ago · Like

    Santhosh Hrishikesh sarikkum VKN Rantaaman....
    7 hours ago · Like · 2

    Kp Nirmalkumar I feel if MN undertakes a book for print publication it could be this:)
    5 hours ago · Like

    Prem Nizar Hameed ഞാന്‍ ആദ്യം വിചാരിച്ചത് വി.കെ.എന്നിന്റെ തന്നെ സൃഷ്ടിയാണെന്നായിരുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍, എസ്.എം.എസ്, പൊന്മാന്‍, ഹി ഈസ്‌ ആള്‍സോ ഫ്ലൈസ് എയര്‍ ക്രാഫ്റ്സ്. വി.കെ.എന്നിന്റെ കാലത്ത്തില്ലാത്ത്ത ഐറ്റംസ് എങ്ങനെ വന്നു വന്നു ചിന്തിച്ചപ്പോള്‍ വി.കെ.എന്‍ രണ്ടാമനെ പിടി കിട്ടി. പഴയ മലയാളനാട്ടിലെ, പിതാമഹനെയും, സര്‍ ചാത്തുവിനെയൊക്കെ ഓര്‍മ്മയില്‍ കൊണ്ട് വന്നു. വി. കെ.എന്‍ പരകായപ്രവേശം ചെയ്തത് പോലെ.
    3 hours ago · Like · 1

    Unnikrishna Menon Damodaran അക്കാദമിയില്‍ ചിത്രം?'
    'വരയുടെ തമ്പുരാന്‍ വരക്കുകയാണെങ്കില്‍' :)
    49 minutes ago · Like · 1

    Murali Vettath namboothiri..

    ReplyDelete
  16. Ram Mohan
    To:
    rajagopalan kozhipurath

    Jun 10 at 2:42 PM

    Love it! Very well-written.

    ReplyDelete
  17. Cant believe that it was not VKN who wrote it! What a tribute to that great humourist!!

    ReplyDelete
  18. From: Parampath Joy oommen
    Date: Wed, 12 Jun 2019 at 12:21 PM
    Subject: Re: Payyan's anniversary
    To: CK Ramachandran


    Superb! Rajagopalan is answer to the prayers of Malayalees everywhere that VKN should not die.
    Joy.

    ReplyDelete
  19. From: M N Seetharam
    Date: Thu, Jul 25, 2019 at 12:03 AM
    Subject: Re: BLOG
    To: Ram Mohan


    ഭേഷായി . നമുക്ക് ക്ഷ പിടിച്ചിരിക്ക്ണു. പയ്യരിൽ പയ്യൻ പൂംപയ്യൻ രാജഗോപാലൻ എരേച്ചൻ നാണ്വാരെ നാല് കാതം പുറകിലാക്കി ഗോൾ അടിച്ചിരിക്കുന്നു

    ReplyDelete
  20. മൂത്താര് ഇപ്പോൾ എഴുതിയാൽ ശരിക്കും ഇങ്ങനെ യിരിക്കും... മൂപ്പര് ഇപ്പോൾ സ്വർഗ്ഗത്തിലിരുന്ന് ഇത് വായിച്ച് ചിയേഴ്സ് വിളിക്കുന്നുണ്ട്.. കേട്ടില്ലേ രാജൂ...
    ഇത്രയും അവഗാഹബോധത്തോടെ വികെഎൻ ശൈലിയിൽരാഷ്ട്രീയ ഹാസ്യം രചിച്ച രാജു അഭിനവ വികെഎൻ തന്നെ...
    അസ്ത്രശസ്ത്ര പ്രയോഗങ്ങൾ ക്ഷ പിടിച്ചൂ ട്ടോ.
    എണ്ണമയിലികളെ രസിപ്പിച്ചും ,
    നീചന്മാരെ ഹിംസിച്ചും വായനക്കാരെ സുഖിപ്പിച്ചും
    ത്രസിപ്പിച്ചും ജനറൽ ചാത്തൻസ് വിരാജിക്കുന്നു..
    കേമാൽ കേമം...
    അവസാനത്തെ അലറൽ ....
    വിശേഷായി.
    അഭിമാനത്തോടെ പറയട്ടേ...
    ഇതാണ് ഞങ്ങളുടെ രാജു...അഭിനവ വികേ എൻ..
    സ്നേഹാശം സകൾ... അഭിനന്ദനങ്ങൾ...
    പദ്മിനി (വിക്ടോറിയ)

    ReplyDelete
  21. I think, it's not the spirit of VKN entering Raju. It's Raju's creativity, a notch higher than VKN's in content and thoughts.
    Francis Pulikoden

    ReplyDelete
  22. Raju, you are a great writer. For me not much in touch with Malayalam literature, I just understand that the soul of VKN has entered Raju, inspiring him to write on behalf of VKN. I can only express my wonderment in Kunchan Nambiar's words:

    "Deepastambham mahashcharyam
    Namukum kittanam panum"
    Dr Subash

    ReplyDelete
  23. വി.കെ.എന്നിൻറെ പുസ്തകങ്ങൾ ഇടക്കിടക്ക് വായിക്കുന്നയാളാണ് ഞാൻ.ആ ശൈലി ചിലരൊക്കെ അനുകരിച്ച് കണ്ടിട്ടുമുണ്ട്.അതൊക്കെവെറുംഅനുകരണങ്ങളായി മാത്രമേ തോന്നീട്ടുള്ളു. പക്ഷേ ഇത് വായിച്ചപ്പോൾ, തോന്നിയ ഒരു വികാരം, അല്ലെങ്കിൽ അനുഭൂതി, പറഞ്ഞറിയിക്കാൻ വാക്കുകളില്ല. രാജഗോപാൽ, നമിക്കുന്നു.
    എന്തേ എഴുത്ത് നിർത്തിക്കളഞ്ഞത്?
    👏👏🙏🙏
    ശ്രീധരൻ (വിക്ടോറിയ)

    ReplyDelete
  24. ഉഗ്രൻ!വി കെ ൻ തന്നെ എഴുതി യാണെന്നേ തോന്നു. ആരാണ് രാജഗോപാൽ?

    Raju, you can take a PhD on the writings of VKN
    Satheesan (Victoria)

    ReplyDelete
  25. I read it a few times to completely understand what it is about (വികെഎൻ നിൻറെ പയ്യൻസ് എന്ന കഥാപാത്രം), when it was written (11 years back), others comments, etc.

    I have read only a few of VKN's novels and hence don't understand and can't appreciate the subtle nuances of Payyans language!

    But, is this continuous writing, without any paragraph breaks, part of VKN style? Makes it rather difficult to comprehend different characters' conversations.

    N.T.Unnikrishnan (Victoria)

    ReplyDelete
  26. ഒരു തവണ ഒന്നോടിച്ചു..
    അസാരം മനസ്സിലാക്കാനുണ്ടെ.... ഇത്തിരി സാവകാശം വേണം... നവരസങ്ങളല്ലേ വാരി വിതറിയിരിക്കണേ..🤣

    പരൂഷ തോൽക്കും ന്നാ തോന്നണേ 🙆🏻‍♀️😭സുശീല

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...