Tuesday, January 11, 2011

oru art filminte thirakkatha



കാലഘട്ടത്തിലെ പയ്യന്‍മാര്‍ 
 ഡിക്കെന്‍സ് സായിപ്പ് "രണ്ട്‌ നഗരത്തിന്റെ കഥ " തുടങ്ങുന്നത്   കാലഘട്ട വിവരണന യോട് കൂടിയാണ്
" It was the best of times, it was the worst of times............."  
'അതൊരു ഉഗ്രന്‍ കാലമായിരുന്നു ഒരു ചീഞ്ഞ സമയവുമായിരുന്നു; തലയ്ക്കു വെളിവ് വന്ന സമയമായിരുന്നു ഹാലിളകിയ കാലവുമായിരുന്നു; അത് കുഞ്ഞാടുകളുടെ കാലഘട്ടമായിരുന്നു യുക്തിവാദി ജോസെപ്പുമാരുടെയും; വെളിച്ചത്തിന്റെ ആര്‍ത്തവ കാലമായിരുന്നു അത് ഇരുട്ടിന്‍റെ ഋതു സംഹാരവും;,ആശാജി (ബോന്‍സ്ലേ) യുടെ വസന്ത കാലമായിരുന്നു അത്  നിരാശാജി യുടെ ശിശിരവും; ഞമ്മെന്റെ മുമ്പില് എല്ലാ ഹലാക്കുകളും ഉണ്ടായിരുന്നു പക്കെങ്കില് ഒരു ഒലക്കേം ഇല്ലാനിം;  രാമനേം കൂട്ടി  നോം അമ്മാത്തെക്ക് പോണ പോലെ,  ച്ചാല്‍ എത്തുന്നതോ  ഇല്ലത്തും; ഇത് പോലൊരു കാലഘട്ടത്തില്‍ '

ഈ 'കഥാ സരില്‍സാഗരവും '  കാലഘട്ട വര്‍ണനയോടെ തുടങ്ങാം. പോരാ, ഒരു കഥ മാത്രം പറഞ്ഞാല്‍ അത് കഥയില്ലയ്മയാകും.'നാല് പെണ്ണുങ്ങളുടെ കഥ'. 'ഒരു ഡസ്സന്‍ ആണുങ്ങളുടെ കഥ' എന്നിങ്ങനെ ആണല്ലോ നടപ്പ്. (നാല് പെണ്ണ്ങ്ങളുക്കു സുമാര്‍ ഒരു പന്ത്രണ്ടു ആണുങ്ങള്‍ എങ്കിലും വേണം  കളി നിരപ്പായ ഗ്രൗണ്ടില്‍ ആവാന്‍)
ഇനി കാല വര്‍ണന:
എഴുത്ത് തൊഴിലാളി എഴുത്ത് തൊഴിലാളിയെ നാക്ക് കൊണ്ടും , പേന കൊണടും  സിവിലായും ക്രിമിനലായും നേരിടുന്ന കാലം
സഖാവും സഖാവും പി.ബി.യിലും, പാര്‍ട്ടി ആപ്പീസിന്നകത്തും, പുറത്തും പരസ്‌പരം കൈകൊട്ടികളിക്കുന്ന തിരുവാതിര കാലം 
ജഡ്ജിയും ജഡ്ജിയും ചന്തയില്‍  ലാ പൊയ്ന്റും ഉള്ളിയുടെ വിലയും  ചര്‍ച്ച  ചെയ്യുന്ന കാലം
മേഷ്ട്രന്മാര്‍ എന്ന ജന്തക്കള്‍ പരസ്‌പരം  തല തല്ലി പൊളിച്ചു തലച്ചോര്‍ തിരയുന്ന കാലം (നോട്ട്: സംഭവം ഇത് വരെ കണ്ടു കിട്ടിയിട്ടില്ല )
കട്ട ബൊമ്മന്‍മാര്‍ രാജ പാര്‍ട്ട് വേഷത്തിന്നായി വായാലെയും വാളാലെയും പേശുന്ന കാലം 
മാനുഷ രെല്ലാരും ഒന്ന് പോലെ ബെവ്കോ ചാരായ ഷാപ്പില്‍ കു നില്ക്കുന്ന കാലം.
ഇന്‍ ഷോര്‍ട്ട്, വി.കെ.ന്‍.  ' മഞ്ചലില്‍ ' കിടന്നു ദര്‍ശിച്ച 'വാളെടുത്തവന്‍ വാളാലും അല്ലാത്തവന്‍ അല്ലാതെയും ചത്ത്‌ കൊണ്ടിരിക്കുന്ന  ' ഒരു കാലഘട്ടം. രാഹു കാലത്തിന്നും ഗുളിക കാലത്തിന്നു മിടക്കുള്ള ഒരു യമ കണ്ടക കാലം..

അങ്ങിനെ ഒരു കാലഘട്ടത്തിലാണ് കഥയിലെ ഒന്നാം നമ്പര്കാരന്‍  ചുളുവില്‍  എല്‍.എല്‍.ബി. പാസ്സായി, സന്നെതെടുത്തത്.  പിന്നെ മുന്‍സിഫ്‌ ആയി. കരുണാമയനായ തമ്പുരാന്‍റെ ഉപദേശ പ്രകാരം മുന്‍സിഫ്‌ പദവിയില്‍ നിന്നും രാജി വെച്ച്‌ ഹൈക്കോടതിയില്‍ വക്കീല്‍ പണി ചെയ്തു.പിന്നെ മൂത്ത് ജഡ്ജിയും, മൂത്ത് മൂത്ത്   ജഡ്ജിമാരുടെ ജഡ്ജിയുമായി. വെച്ചടി വെച്ചടി കയറ്റം. കല്ലും മുള്ളും കാലിനു ഡന്‍ലപ്പ്‌ മെത്ത. ആ സമയത്ത് ഡെന്‍ മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറാന്‍ തുടങ്ങി. അന്വേഷണത്തില്‍ ലാലൂരിലെ മാലിന്യങ്ങളാണ് നാറ്റത്തിനു കാരണം എന്ന് മാധ്യമ രഹസ്യ പോലിസ് മണത്തറിഞ്ഞു. മലബാര്‍ മാപ്പിള മാരുടെ പത്രാസ് സെന്‍റ് അടിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി. മേലന്വേഷനത്തിന്നു അംശം അധികാരിയെ നിയമിച്ചു.. നാറ്റം ഓടി ഒളിച്ചു.
കട്ട്‌ ടു നമ്പര്‍ ടു .
ജഡ്ജി കഴിഞ്ഞാല്‍ പ്രതാപം കൊണ്ട് , ഒരു സ്കൂള്‍ ഓഫ് ചിന്ത പ്രകാരം  ശുംഭത്തരം കൊണ്ടും, സഖാക്കള്‍ ആണല്ലോ മുന്നില്‍. നമ്പര്‍ ടു സിനെ  സംബന്ധിച്ച് പ്രശ്നം പാര്‍ട്ടിയില്‍ 'നുമെരൊ ഉണോ'ആരേന്നുള്ളതായിരുന്നു 
ഒരു വടക്കന്‍ വീരഗാഥയായ പാര്‍ട്ടി ഭരണം കോരപ്പുഴ താണ്ടിയാല്‍     കണ്ണൂര്‍ മാനിഫെസ്റ്റോ  പ്രകാരം സഖാകള്‍ക്ക്  ഭ്രഷ്ട് കല്‍പിക്കണം. ഒളിവില്‍ കഴിയുമ്പോള്‍ വയലാര്‍-പുന്നപ്ര യില്‍ പോയാല്‍ പോലിസ് പിടിക്കും എന്ന ഒറ്റ കാരണത്താല്‍ രക്ത സാക്ഷിത്വം നീട്ടി  വെച്ച 'തെക്കുംകൂര്‍ അടിയാന്‍' സര്‍പ്പം തുള്ളല്‍ ഇത്തവണ താന്‍ തന്നെ ചെയ്യാം എന്ന് വാശി പിടിച്ചു. പ്രശ്നം ലിമിറ്റഡ് പി.ബി.യിലും അണ്‍ ലിമിറ്റഡ് പി.ബി.യിലും ചര്‍ച്ച ചെയ്തു. വെരി സീനിയര്‍ സിറ്റിസന്‍ തന്നെ ഹാഫ് ടിക്കെറ്റില്‍ തുള്ളല്‍ നടത്തിയാല്‍ മതി എന്ന് തീരുമാനമായി. കൂട്ടത്തില്‍  കാല്‍  ഭരണവും ബാക്കി സമയം ടാറ്റാജിയെ കെട്ടു കെട്ടിച്ചു ടാ  റ്റാ പറയലും. വടക്കും തെക്കും ചേരി തിരിഞ്ഞു പോരും വക്കാണവും, വായ്ത്താരിയും. വെരി  സീനിയര്‍ സിറ്റിസന്‍ ഏത് നേരവും പഠനത്തില്‍. 
വേറെ   ഒന്നും ചെയ്യാനില്ലത്തത് കൊണ്ട് വടക്കര്‍ കണ്ടല്‍ കാടുകള്‍ വൃത്തിയാക്കി, സുപ്രീം കോടതിയിലേക്ക് പിക്നിക് പോയി.
കട്ട്‌ ടു  നമ്പര്‍ മൂന്ന് 
സര്‍ഗ ശക്തി അനുദിനം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നപ്പോള്‍ എഴുത്ത് തൊഴിലാളികള്‍ ശ്രീകണ്ടന്‍നായരായി, 'തമ്മില്‍ തമ്മില്‍' സര്‍ഗ സംവാദമായി. പത്രങ്ങളിലും ചാനലുകളിലും ഏറ്റുമുട്ടി. ഇല്ലാത്ത മാനത്തിന്നായി വക്കീല്‍ ആപ്പിസുകളിലും കോടതികളിലും കയറി ഇറങ്ങി.
ഒരു  തൊഴിലാളി തത്വമസീ എന്ന് മന്ത്രിച്ചയച്ച ശരത്തെ പ്രതിയോഗി താതവാക്യം മന്ത്രിച്ചു തടുത്തു. പതിനെട്ടു കളരികളിലും സുപ്രീം കോര്‍ട്ടിലും തോറ്റിട്ടില്ലാത്ത താപ്പാനയുടെ  തുളു നാടന്‍ അടവുകള്‍ കടത്തനാടന്‍ ചുവടുകള്‍ കൊണ്ടു ആലി സഹോദരന്മാരുടെ ശിഷ്യനായ വൈദ്യര്‍ നേരിട്ടു. ദേവന്‍ വസു ദേവനോട്  ഏറ്റുമുട്ടി കോടതി കയറി. സര്‍വജ്ഞ പീഠം കയറാന്‍ തയ്യാര്‍ എടുക്കുന്ന തൊഴിലാളി എല്ലാവരോടും ഏറ്റുമുട്ടി. എഴുത്ത് തൊഴിലാളികള്‍ കാല ക്രമേണ കണ്ണാടി കൂട്ടില്‍ ഇരുന്നു കല്ലെറി യാന്‍ വിഷമമാണെന്ന് മനസ്സിലാക്കി. സംഭവങ്ങള്‍ ഒരു സ്പോടനത്തില്‍ എത്തിയത് ഒരു നിഷ്കളങ്കനായ സിനിമാ നടന്‍ സര്‍വജ്ഞ കാംക്ഷിയുടെ പേരിന്റെ അര്‍ത്ഥത്തിന്റെ സാധുത ചോദ്യം ചെയ്തപ്പോഴാണ്. തൊഴിലാളികള്‍ കോണ്‍ ക്ലാവ് വിളിച്ചു കൂട്ടി. വെള്ള പുക വന്നപ്പോള്‍ തീരുമാനം അറിയിച്ചു. ഒന്ന്, ഓരോ തൊഴിലാളിയും അവന്‍റെ പേരിലോ, ഭാര്യയുടെയോ, സംബന്ധ ക്കാരിയുടെ പേരിലോ, മിനിമം ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുക. രണ്ട്, പ്രസ്തുത അവാര്‍ഡ് വര്‍ഷാ വര്‍ഷം വേറെ ഒരു തൊഴിലാളിക്ക് സമ്മാനിക്കാന്‍ ഏര്‍പ്പാടാക്കുക. മൂന്നു, എല്ലാ തൊഴിലാളിക്കും ഒരു അവാര്‍ഡ് എങ്കിലും കിട്ടി എന്ന് ഉറപ്പു വരുത്തുക. നാല്, തുഞ്ചന്‍ പറമ്പിലെ പ്രവേശന കാര്യം ഒരു ഹൈ  പവര്‍ ക്ഷേത്ര പ്രവേശന കമ്മിറ്റിയെ ഏല്‍പ്പിക്കുക. അഞ്ച്‌, അത് വരെ സ്റ്റാറ്റസ് കോ നില നിര്‍ത്തുക. തീരുമാനത്തിന്നു പുറകെ മിക്ക തൊഴിലാളികളും ബെവ്കോ കു വില്‍ ഓടി  കയറി.
കട്ട്‌ ടു നമ്പര്‍ നാല്.          
കൊല്ലം മുഴുവന്‍ പണി മുടക്കിയും, രാഷ്ട്രീയം കളിച്ചും, കേ.എസ്. ആര്‍ ഉരുവിട്ടും ജ്വാലി തീരെ ഇല്ലാതാവുകയും, ശമ്പളവും ടുഷ്യനും മുഷിയില്ല എന്ന സ്ഥിതിയും  വന്നപ്പോള്‍ മേഷ്ട്രന്മാര്‍ക്ക് മടുത്തു. പിള്ളാരെ ഒന്ന് നുള്ളാന്‍ പോലും തരമില്ല. ചരിത്ര ബോധമുള്ള മേഷ്ട്രന്മാര്‍ മാമാങ്കം വീണ്ടും നടത്താന്‍ തീരുമാനിച്ചു. ഭരണ കക്ഷിയുടെ സംഘത്തിലുള്ള മേഷ്ട്രന്മാര്‍ രണ്ട്‌ വരിയായി നില്‍ക്കും. പ്രതിപക്ഷ സംഘടനയുടെ ചാവേറുകള്‍ ഈ വരികളുടെ നടുവിലുടെ ഓടണം. വിദ്യാഭ്യാസ മന്ത്രി  നിലപാട് തറയില്‍ നില്‍ക്കും. മന്ത്രിയെ പിടിച്ചാല്‍ ഭരണം കൈമാറും. ചത്താല്‍ തലച്ചോര്‍ പരിശോധനക്ക് ശേഷം പോലിസിനെ കൊണ്ടു തട്ടി കിണറ്റിലിടും. ഒന്നാം മാമാങ്കം അത്ര വിജയിച്ചില്ല. ഒരു ചാവേര്‍  മാത്രമാണ്  ചരിത്രത്തിന്റെ ഭാഗമായത് . 
കട്ട്‌ ടു നമ്പര്‍ അഞ്ച്‌ 
TASMAC ലെ വെള്ളം മുഴുവന്‍ കുടിച്ചു വറ്റിച്ച ശേഷം മുല്ല പെരിയാറില്‍ നിന്നും വെള്ളം കിട്ടുമോ എന്ന് നോക്കി നടക്കുന്ന പുലികള്‍ക്ക് വേറൊരു തലൈവരെ ചെടുക്കനെ വേണ്ടി വരും എന്ന് കണക്കാക്കി ഡി.മു.ക യില്‍ കൊട്ടാര വിപ്ലവം തുടങ്ങി. വായാലെ പേച്ചും, വാളാലെ പയറ്റും പൊടി പൊടിച്ചു.ഒരു പാണ്ടിയുടെ പേര് കേട്ടു കോംറൈഡ്‌ ആണെന്ന് തെറ്റിദ്ധരിച്ച പുടിന്‍ സായിപ്പു സഹായത്തിന്നായി റെഡ് ആര്‍മിയെ ചെന്നൈ മാനഗരത്തിലേക്ക് മാര്‍ച്ച് ചെയ്യുവാന്‍ ഓര്‍ഡര്‍ ചെയ്തു. തമിഴകം റഷ്യയുടെ ഭാഗ മായാലോ എന്ന് ശങ്കിച്ച മൈലാപൂര്‍  അയ്യര്‍,അയ്യാങ്കാര്മാര്‍  റഷ്യന്‍ പഠനം തുടങ്ങി. പുരട്ചി തലൈവി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ക്ക് ആളയച്ചു.പണിക്കരും ജയമാലയും വക്കിലാപ്പിസില്‍ ആയിരുന്നു. ജയമാല തൊടുമെന്ന് പേടിച്ച അയ്യപ്പന്‍ ഒരു പതിനെട്ടു പടി കൂടി കയറി ഇരുന്നു. അയ്യപ്പ സേവ സംഘം വളണ്ടിയര്‍മാര്‍ പമ്പയില്‍ ഒരു പ്രതിരോധ  നിര സൃഷ്ടിച്ചു. പെണ്‍ എഴുത്തുകാര്‍ ജയമാലക്ക് വേണ്ടിയും തീണ്ടാരി ആയ മറ്റു പെണ്ണുങ്ങള്‍ക്ക്‌ വേണ്ടിയും താറും ഒന്നരയും മുറുക്കി രംഗത്തെത്തി.ഇന്‍കോണ്ടിനെന്‍സ് ഉള്ള ആണുങ്ങളുക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് പുരോഗമന സാഹിത്യകാരന്മാര്‍ വാദിച്ചു. ഞാന്‍ ഈ നാട്ടു കാരനല്ലെന്നു പറഞ്ഞു വാവര്‍ മക്കത്തെക്ക് പോയി.
ജനം, നാട്ടുകാര്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന നികൃഷ്ട ജീവികള്‍ എഴ്ത്തു തൊഴിലാളികള്‍ക്കൊപ്പം ബെവ്കോ കു വില്‍ ചേര്‍ന്നു ദേശോദ്ഗ്ര ഥനതിന്നായി സംഭാവന നല്‍കി.
സ്റ്റോപ്പ്‌ പ്രസ്‌.
ഈ സംഭവങ്ങള്‍ 'സിലിമ ക്കളി' ആക്കാന്‍  ദിലീപിനെ വണ്ടി ചെക്ക് കൊടുത്തു ഏര്‍പ്പാടാക്കി. ജീവിച്ചിരിക്കുന്ന എല്ലാ നടീ നടന്‍മാരെയും, മരിച്ചവരുടെ പ്രേതങ്ങളെയും, പിന്നെ തിലകനെയും സിലിമാക്കളിയ്ല്‍ ഉള്‍പ്പെടുത്തണമെന്ന് പ്ര ത്യേകം  പറഞ്ഞിട്ടുണ്ട്‌. 
ശേഷം വെള്ളിത്തിരയില്‍.  

3 comments:

  1. Heavy duty stuff. The quote from Dickens- wasn't it from A tale of two cities?

    Number 1: should have married his senior's daughter . Nattunadappu angine anu.

    No 3: sukumaraghratham sevichal nabhiyil padmam (does the enfant terrible lotus man get mentioned here?) . deva vasudeva yudham avasaanichuvo?.
    No4: didn't get the context.
    No5: The usage about Ayyapan moving up by another 18 steps was classic!
    Liked it.

    ReplyDelete
  2. Nannayittundu. Deeleepinuu vandi chekku koduthatu ishtappettu.

    ReplyDelete
  3. raju said...
    Kp Nirmalkumar http://raju-swapnalokam.blogspot.com/
    വി.കെ.ന്‍. ' മഞ്ചലില്‍ ' കിടന്നു ദര്‍ശിച്ച 'വാളെടുത്തവന്‍ വാളാലും അല്ലാത്തവന്‍ അല്ലാതെയും ചത്ത്‌ കൊണ്ടിരിക്കുന്ന ' ഒരു കാലഘട്ടം. രാഹു കാലത്തിന്നും ഗുളിക കാലത്തിന്നു മിടക്കുള്ള ഒരു യമ കണ്ടക കാലം..
    swapnalokam
    raju-swapnalokam.blogspot.com
    9 minutes ago ·LikeUnlike · · View Feedback (2)Hide Feedback (2) · ShareKp Nirmalkumar likes this.
    Kp Nirmalkumar Recommended reading
    8 minutes ago · LikeUnlike ·

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...