പെണ്‍വേഷം
( ഐക്യ കേരള രൂപീകരണ സമയത്ത്, അബദ്ധത്തില്‍ കേരളത്തില്‍ പെട്ടുപോയ ഒരു ഭൂ പ്രദേശത്തു നിന്ന് ഒരു ഉഗ്രന്‍ ചോദിച്ചു. താങ്കള്‍ക്കു ഒരു പെണ്‍ ആകണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? മലയാള നാടില്‍ കൊടുക്കാനാണ്.
പുരാതനന്‍ സൃഷ്ടികാലം തൊട്ടുള്ള സംഭവങ്ങളെ 'പുനര്‍ വായന' ചെയ്തു.......... ഒരിക്കല്‍, ഒരിക്കല്‍ മാത്രം.)
ആദിയില്‍ പടച്ചവന്‍ ഉണ്ടായിരുന്നില്ല.
ഓന്‍ വെറും വാക്കായിരുന്നു.
വാചകം കൂടി അല്ല..
പിന്നെ പടച്ചോന്‍ ഉണ്ടായി. സ്വയംഭൂ ആയി.
പില്‍ക്കാലത്ത് നര വംശ ശാസ്ത്രജ്ഞര്‍ പുതിയ ജന്തുവിനെ 'Homo Sapien Travancorensis' എന്ന് വര്‍ഗീകരിച്ചു, പുസ്തകങ്ങളില്‍ കേറ്റി.
അവന്‍ വാചകം കണ്ടു പിടിച്ചു. വാചകമടി തുടങ്ങി..
പെണ്‍ വര്‍ഗം ഉടലെടുത്തിട്ടില്ലാത്തതിനാല്‍ പാണനെ പാണിനി എന്ന് പറയേണ്ട 'രാഷ്ട്രീയ കൃത്യത ' ലിഖിത നിയമങ്ങളില്‍ സെക്ഷനിട്ടു നിരത്തിയിരുന്നില്ല. പഴയ നിയമങ്ങള്‍ തന്നെ ആയിരുന്നു നാട്ടു നടപ്പ്.
പുതിയ നിയമങ്ങളും, വര്‍ജീനിയ വുള്‍ഫും, ഫെമിനിസവും കാല ഗര്‍ഭത്തില്‍ സുഷുപ്തിയിലായിരുന്നു. ഓളുക്ക് മാത്രമായി ഒരു മുറിയുണ്ടായിരുന്നില്ല.( എ റൂം ഓഫ് വണ്‍സ് ഓണ്‍ )
ആദിയില്‍ ഗീര്‍വാണം മാത്രമായിരുന്നു വിനിമയ ഭാഷ ; രാഷ്ട്ര ഭാഷ;. ലിംഗ്വ ഫ്രാങ്ക;. സദാശിവ ലിംഗം. .
വാചകം കൂടി അല്ല..
പിന്നെ പടച്ചോന്‍ ഉണ്ടായി. സ്വയംഭൂ ആയി.
തണുപ്പുള്ള രാത്രികളില്‍ താഴംപൂ ആയി.
പടച്ചോന്‍ പലതും പടച്ച ശേഷം ആദ്യത്തെ കണ്മണിയെ പടച്ചു.
കന്നിയിലെ കാര്‍ത്തികയില്‍.
കന്നിയിലെ കാര്‍ത്തികയില്‍.
അതൊരു വൈരുദ്ധ്യാതമക ഭൌതിക വാദത്തില്‍ വിശ്വസിച്ചിരുന്ന ഒരു ആണ്‍ പെണ്‍ വൈരുധ്യ്മില്ലാത്ത 'ഹിജഡ' പാണനാരായിരുന്നു.
പില്‍ക്കാലത്ത് നര വംശ ശാസ്ത്രജ്ഞര്‍ പുതിയ ജന്തുവിനെ 'Homo Sapien Travancorensis' എന്ന് വര്‍ഗീകരിച്ചു, പുസ്തകങ്ങളില്‍ കേറ്റി.
അവന്‍ വാചകം കണ്ടു പിടിച്ചു. വാചകമടി തുടങ്ങി..
വര്‍ഗ സമരം അതിന്നു ശേഷമാണ് സംഭവിച്ചത് .
പെണ്‍ വര്‍ഗം ഉടലെടുത്തിട്ടില്ലാത്തതിനാല്‍ പാണനെ പാണിനി എന്ന് പറയേണ്ട 'രാഷ്ട്രീയ കൃത്യത ' ലിഖിത നിയമങ്ങളില്‍ സെക്ഷനിട്ടു നിരത്തിയിരുന്നില്ല. പഴയ നിയമങ്ങള്‍ തന്നെ ആയിരുന്നു നാട്ടു നടപ്പ്.
പുതിയ നിയമങ്ങളും, വര്‍ജീനിയ വുള്‍ഫും, ഫെമിനിസവും കാല ഗര്‍ഭത്തില്‍ സുഷുപ്തിയിലായിരുന്നു. ഓളുക്ക് മാത്രമായി ഒരു മുറിയുണ്ടായിരുന്നില്ല.( എ റൂം ഓഫ് വണ്‍സ് ഓണ്‍ )
ആദിയില്‍ ഗീര്‍വാണം മാത്രമായിരുന്നു വിനിമയ ഭാഷ ; രാഷ്ട്ര ഭാഷ;. ലിംഗ്വ ഫ്രാങ്ക;. സദാശിവ ലിംഗം. .
പടച്ചവന്‍ അതിനാല്‍ ഗീരവാണത്തില്‍ ചിന്തിച്ചു.
നിന്നെ ഞാന്‍ എന്ത് വിളിക്കും?
നിന്നെ ഞാന്‍ എന്ത് വിളിക്കും?
'ആദൌ ഇതി ആദം.'
ആദി ബൂര്‍ഷ്വാ ആയ നിന്നെ ആദം എന്ന് വിളിക്കുന്നു.'.
'No man born of a woman' ആയ ആദംപാണനാര്‍ പെറ്റു വീണ ഉടന്‍ തത്വ ചിന്തകനായി, വയലാര്‍ ആയി, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയി . പിന്നെ പാടി.
' പടച്ചോനെ പടച്ചതും പടച്ചോന്‍ തന്നെ
ഞമ്മളെ പടച്ചതും പടച്ചോന്‍ തന്നെ'.
പടച്ചവന്നു തത്വ ചിന്ത ഉള്‍ക്കൊള്ളാനായില്ല. മാത്രമല്ല, കലശലായി ദേഷ്യം വന്നു. വിശ്വ രൂപം കൈക്കൊണ്ടു. 'ദിവി സൂര്യ സഹസ്രസ്യ...
ആദം പാണനാര്‍ക്ക് ചിരിയാണ് വന്നത്.
'നോം അര്‍ജുനനല്ല, ഫല്‍ഗുനനുമല്ല. ഓപ്പന്‍ഹൈമരുമല്ല. വരും കാലത്ത് , രക്ത സാക്ഷികളുടെ രക്തത്തിന്നു തടി കേടാക്കാതെ, ഒഴിഞ്ഞു മാറി സാക്ഷ് യം വഹിക്കാന്‍ ചുമതലയുള്ള ഒരു നേതാവാണ്. വേഷം കെട്ട് എന്നോട് വേണ്ട.
പ്രകോപിതനായ പടച്ചവന്‍ ആദാമിന്റെ ഒരു വാരിയെല്ല് ഊരിയെടുത്തു .നല്ല എല്ല്. ഒസ്കാരിന്നയക്കണമോ എന്ന് ഒരു നിമിഷം ചിന്തിച്ചു.
ആദാമിന്നു അണ്ടി പോയ അണ്ണാന്റെ വൈഷമ്യം കൂടി ഉണ്ടായില്ല. അവന്‍ ഉറക്കെ കൂവി
.'ഇങ്ക്വിലാബ്, ഇങ്ക്വിലാബ്, ഇങ്ക്വിലാബ് സിന്ദാബാദ്,'പടച്ചവന്‍ വിരണ്ടു പോയി. ഊരിയ എല്ല് തിരിച്ചു വെക്കാന്‍ നോക്കി . പറ്റുന്നില്ല. കിം കരണീയം എന്ന അസ്തിത്വ ദുഖത്തില്‍ വീണു പോയി പടച്ചവന്‍.
ആദം പാണനാര്‍ അവനോടു പറഞ്ഞു.( വിഷീദന്തം മിദം വച: എന്ന് ഗീര്‍വാണം)
'കവലപ്പെടാതെ, കടവുളേ. ചിന്ത മത് കര്‍ണാ. ചിന്ത ചിതാ പട്താ ഹൈ'.
(ചിന്തിക്കരുത്. ചിന്തകള്‍ അവസാനിക്കുന്നത് ചിന്ത രവിയിലാണ്.)
കടവുളിന്നു ഒരുവിധം സമാധാനമായി.എല്ല് കൊണ്ട് ഒരു ജന്തുവിനെ കൂടി ഉണ്ടാക്കിയാലോ.? പാണന്റെ വിദഗ്ധാഭിപ്രായം ചോദിച്ചു.
പാണന്ജി, ആദംജീ ,പദംജീ, സേട്ട് നാഗ്ജീ പറഞു: തെറ്റില്ല, ഒരു കൂട്ടായല്ലോ?'
കടവുള്‍ പറഞ്ഞു:' ആദംജി യെ എന്റെ രൂപത്തിലാണ് രൂപ കല്പന ചെയ്തത്. ആദാമിന്റെ വാരിയെല്ല് കൊണ്ട് ഒരു അബു ആയാലോ?'
'അത് വേണ്ട. ഒരു മോഡല്‍ Mark II യന്ത്രം ആയിക്കോട്ടെ. ഗ്രില്ലും, സസ്പെന്‍ഷനും കുറച്ചൊക്കെ മാറ്റി, ഒരു പുതിയ ലൂക്ക്.
ഒരു സംയുക്ത സംരംഭമായി പണി തുടങ്ങി ഒരു ദൈവ മനുഷ്യ കൂട്ടായ്മ . അങ്ങിനെയുണ്ടായതാണ് മിസ്സ് പാണിനി. പാണന്‍ പെണ്‍ രൂപത്തില്‍ സ്വയം കല്പന ചെയ്തു പോയ ഒരു അപൂര്‍വ നിമിഷം.
'ചിലപ്പോള്‍ കുറച്ചു ഓയില്‍ ലീക്ക് ഉണ്ടെങ്കില്‍ കൂടി, ആകെക്കൂടി ഒരു ഗെറ്റ് അപ്പ് ഉണ്ട്.. ഫ്രണ്ട് ബംപ രിലും , സീറ്റിലും കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.' (സത്ന ഭര നാഭീ ദേശം എന്ന് specification ല്‍.). ആകെക്കൂടി തെറ്റില്ല. ആദം പാണനാര്‍ സമാധാനിച്ചു.
പക്ഷെ യന്ത്രത്തിന്റെ CPU (മസ്തിഷ്കം) ഫിറ്റു ചെയ്തപ്പോള് ആകെ പിഴച്ചു.വയറിംഗ് ആകെ തകരാറിലായി.
പിന്നീടുള്ള സൃഷ്ടികളില്‍ തറക്കല്ലിടല്‍ കര്‍മം മാത്രം നിര്‍വഹിച്ചു ആദി പാണന്‍. ഒരു പെണ്‍ ആവണമെന്ന് ഒരിക്കലും പിന്നെ തോന്നിയിട്ടില്ല .
മേരാ ഭാരത് മഹാനില്‍ മൂത്ര ശങ്ക തോന്നുന്ന സമയത്ത് പ്രതെയ്കിച്ചും.
'
രണ്ടു വട്ടം വായിച്ചു. കൂടുതല്‍ പഠിക്കാനായി സെലക്ട് കമ്മിറ്റിക്ക് അയച്ചിരിക്കയാണ് . ഇതിന്നുള്ള പ്രചോദനം / പ്രകോപനം മനസ്സിലായില്ല. ടോപിക്കല്‍ വല്ലതും ആണോ?
ReplyDeleteHope things will look up when the community built/managed comfort rooms come up. മൂത്ര ശങ്ക അതുവരെ പിടിച്ചു നിര്‍ത്താം
A message was received through FB which is appended. Hope this will place the blog in its proper context.
ReplyDeleteJayan Mangad
താങ്കള്‍ ഒരു സ്ത്രീയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ?ഉണ്ടെങ്കിലും ഇല്ലെങ്കിലും കാരണം?
ഇതിനുള്ള ഉത്തരം ഒരു പേജില്‍ കുറയാതെ അയച്ചു തരിക ....it is for malayalanatu next issue....
'explain with reference to the context'മുടങ്ങി നില്കുകയായിരുന്നു
ReplyDeleteപുടി കിട്ടി. ശുഭം .
Santhosh Hrishikeshposted toമലയാള നാട്
ReplyDelete"ആദിയില്‍ ഗീര്‍വാണം മാത്രമായിരുന്നു വിനിമയ ഭാഷ ; രാഷ്ട്ര ഭാഷ;. ലിംഗ്വ ഫ്രാങ്ക;. സദാശിവ ലിംഗം. .
പടച്ചവന്‍ അതിനാല്‍ ഗീരവാണത്തില്‍ ചിന്തിച്ചു.
നിന്നെ ഞാന്‍ എന്ത് വിളിക്കും?
'ആദൌ ഇതി ആദം.'
ആദി ബൂര്‍ഷ്വാ ആയ നിന്നെ ആദം എന്ന് വിളിക്കുന്നു.'.
...
See More
Like · · about an hour ago ·
15 people like this.
Abhilash G Ramesh ആദി ബൂര്‍ഷ്വാ ആയ നിന്നെ ആദം എന്ന് വിളിക്കുന്നു.'. the first socialist who succumbed to the lure of material pleasures :)
Santhosh Hrishikesh
ReplyDelete"കടവുള്‍ പറഞ്ഞു:' ആദംജി യെ എന്റെ രൂപത്തിലാണ് രൂപ കല്പന ചെയ്തത്. ആദാമിന്റെ വാരിയെല്ല് കൊണ്ട് ഒരു അബു ആയാലോ?'
'അത് വേണ്ട. ഒരു മോഡല്‍ Mark II യന്ത്രം ആയിക്കോട്ടെ. ഗ്രില്ലും, സസ്പെന്‍ഷനും കുറച്ചൊക്കെ മാറ്റി, ഒരു പുതിയ ലൂക്ക്." - സെക്കന്റ് കമിങ്ങ് ഓഫ് തിരുവില്വാമലക്കാരൻ..?????? രാജഗോപാലൻ കോഴിപ്പുറത്തിന്റെ മറ്റൊരു കസറൻ പെർഫോമൻസ്.. ജയൻ മാങ്ങാടിന്റെ പ്രശ്നോത്തരിയിൽ http://malayalanatu.com/index.php/-/972-2011-09-28-15-15-16
Santhosh Hrishikesh ജയന്റെ തിരുട്ടുചോദ്യങ്ങൾക്ക് മലയാളനാട് അംഗങ്ങളുടെ മറുപടിക്കത്ത്...രാജഗോപാലൻ കോഴിപ്പുറത്ത്, അജിതാ രാജൻ ദുർഗാ ശ്രീനിവാസൻ സതീശൻ പുതുമന ........
ReplyDeleteTuesday at 9:11pm · Like · 2 people
Sethu Paloor ജയനല്ലേ സംഗതി കസരാതിരിക്കുമോ?
Tuesday at 10:09pm · Like
Gopal Unnikrishna പ്രമാദം പ്രമാദം ! ദൈവമല്ലെ ആദ്യ ബൂർഷ?
Wednesday at 8:57am · Like · 1 person
Date: October 2, 2011, 8:29 AM
ReplyDeleteഒരു പെണ്‍ വിചാരം അതികേമം".പെണ്ണായി പിറന്നെങ്കില്‍ മണ്ണായി തീരുവോളം കണ്ണീരു കുടിക്കാമോ"എന്ന സംശയം മാറികിട്ടി.
രാമചന്ദ്രന്‍
2011/9/25 raju
പെണ്‍വേഷം
#4 ലതിക പി. എല്‍ 2011-10-05 12:34
ReplyDeleteഇത് വേറെ ഒരു രാജ ഗോപാലന്‍ കൊഴിപുറത്തു- .. ഒരു . ബിഗ് bang തന്നെ
•
ReplyDeleteJayan Mangad മലയാള നാട്
http://raju-swapnalokam.blogspot.com/2011_05_01_archive.html
വായിക്കാന് നിര്ദേശിക്കുന്നു
ശ്രീ: രാജഗോപാലന് കൊഴിപ്പുരത്തിന്റെ ബ്ലോഗ്
swapnalokam: May 2011
raju-swapnalokam.blogspot.com
Like • • Share • 10 hours ago •
o
o Arun Tomy, Santhosh Hrishikesh, Pl Lathika and 9 others like this.
o
Jayan Mangad പുതിയ ഒരു ലോകത്തെ കാട്ടിത്തരുന്ന
വിസ്മയകരമായ എഴുത്ത്...
10 hours ago • Unlike • 2 people
Mridula Gopalakrishnan K hm..nalla ezhuthu......pakshe പക്ഷെ യന്ത്രത്തിന്റെ CPU (മസ്തിഷ്കം) ഫിറ്റു ചെയ്തപ്പോള് ആകെ പിഴച്ചു.വയറിംഗ് ആകെ തകരാറിലായി.
ethu mathram enikku eshtamayilla.........