ഭരണത്തുടർച്ച
രാജാവ് നഗ്നനായിരുന്നു
പ്രജകളും
മാനുഷരെല്ലാരും ഒന്നുപോലെ , ആമോദത്തോടെ വസിക്കും കാലം
കേരളത്തിന്റെ അഭിമാനമുണ്ടിനും മുൻപുള്ള കാലം .
ആ മനോഹര തീരത്തിലേക്കു തുണിയുടുത്ത ഒരു യാത്രികൻ വന്നെത്തി
ഒന്ന് പരിഭ്രമിച്ച രാജാവ് വിളിച്ചു പറഞ്ഞു :
" അവന്നു കുഷ്ഠമാണ് ; വ്രണങ്ങൾ തുണി വെച്ച് കെട്ടിയിരിക്കുന്നത് കണ്ടില്ലേ ?'
പ്രജകൾ തലകുലുക്കി വിളിച്ചു പറഞ്ഞു : "അവന്ന് കുഷ്ഠമാണ് "
അവർ അവനെ കല്ലെറിഞ്ഞോടിച്ചു .
അങ്ങിനെ സോഷ്യലിസം പുനഃസ്ഥാപിതമായി
മാനുഷരെല്ലാരും ഒന്ന് പോലെ തുണിയുടുക്കാത്തവരായി .
പ്രജാ വത്സലനായ രാജാവ് ഒരു നൂറ്റാണ്ടു കൂടി ഭരണം കയ്യാളി -
ഭരണമാറ്റമില്ലാതെ
Francis wrote: 'The idea is compact and deep- Cngrats"
ReplyDelete