Wednesday, June 28, 2017

മയൂര സന്ദേശം


മയൂര സന്ദേശം 

( ഒരു രാജസ്ഥാൻ മന്ത്രി പറഞ്ഞുമയിലുകൾ ഗർഭം ധരിക്കുന്നതു കണ്ണുനീർ തുള്ളികളിൽ നിന്നാണത്രെ )

ഒരു പരുക്കൻ ശബ്ദം കേട്ടാണ് ഉണർന്നത് , ശബ്ദം തുടർച്ചയായി ആവർത്തിച്ചപ്പോൾ എഴുനേറ്റ് , വാതിൽ തുറന്നു നോക്കി .

മുറ്റത്തെ അരമതിലിൽ ഇരിക്കുകയായിരുന്നു അയാൾ, നീല ബനിയന്നു മീതെ ഒരു ചാരനിറത്തിലുള്ള കോട്ട് ധരിച്ചിട്ടുണ്ട് . നിറയെ നീലക്കണ്ണുകളുള്ള സിലോൺ ലുങ്കിയാണ് അടിവസ്ത്രം. കഥകളി വേഷം പോലെ കണ്ണെഴുതിയിട്ടുമുണ്ട് .

ഞാൻ ചോദിച്ചു :  " ആരാ ?"

സന്ദർശകൻ തല ഉയർത്തി നോക്കി മുരണ്ടു : " മയിൽവാഹനനാണ്   "

"എവിടുന്നാ ?"

"കുറച്ചു ദൂരെ രാജസ്ഥാനിൽ നിന്ന് "

'എന്താ ഈ വഴി ? ഇത്ര നേരത്തെ ?'

" ഒരു സന്ദേശം കൊടുക്കാനുണ്ട് ,

'"കയറിയിരിക്കാം ."

"വേണ്ട .. സന്ദേശം അർജൻറ്റായി കൊടുക്കാനുള്ളതാണ് " സന്ദർശകൻ മൊഴിഞ്ഞു ..

"ആരുടെ സന്ദേശമാണ് ?" എനിക്ക് എന്റെ ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല ,

" വലിയ കോയി തമ്പുരാന്റെ". വാഹനം കുറച്ചു ഗമയോടെ തന്നെ  പറഞ്ഞു.

  'തമ്പുരാൻ രാജസ്ഥാനിൽ എന്തെടുക്കുകയാണ് .'

അദ്ദേഹം ഇപ്പോൾ ഹൈ കോർട്ടിൽ ശിരസ്തദാരാണ് "

അതിശയം തന്നെ. മുൻജന്മം രാജ കുടുംബത്തിൽ പിറന്ന് ഒറ്റ   ജന്മം കൊണ്ട് തന്നെ ശിരസ്തദാർ ആവാച്ചാലേ

."തിരുനാൾ ഇപ്പോഴും ആയില്യം തന്നെയല്ലേ "

" ആശ്ലേഷം  തന്നെ ."

"ആർക്കാ  സന്ദേശം?"

"വഞ്ചിനാട്ടിൽ  ഉള്ള പ്രണയിനിക്കാണ് "

"വഞ്ചി  നാട്ടിലേക്കുള്ള വഴി അറിയോ? "

"ഗൂഗിൾ മാപ്പ് കയ്യിലുണ്ട്  'വഞ്ചി ക്ഷോണി വലരിപുപുരി പ്രാന്ത പ്രദേശത്തിലെത്താൻ"

"കൗറിയർ വഴി അയക്കുക ആയിരുന്നില്ലേ എളുപ്പം ഒരു പ്രത്യേക ദൂതൻ ഒക്കെ പണച്ചിലവുള്ള കാര്യമല്ലേ? "

"പ്ര ണയിനിയുടെ അടുക്കെ ഒരു അപരിചിതനെ വിടാൻ തമ്പുരാൻ കം ശിരസ്തദാരിന്നു വിശ്വാസം പോരാ "

"അതെന്താ ?"

"അദ്ദേഹം ഇതിനു മുൻപ് എഴുതിയ സന്ദേശത്തിൽ സൂചിപ്പിച്ച  സംഗതി തന്നെ

"പാതിവ്രതം പരമയി പായോജാക്ഷി !യീ നാട്ടിലെ സ്ത്രീ
ജാതിക്കില്ലെന്നൊരു പഴി ചിരാജ്‌ജാതമായുള്ളതിപ്പോൾ "

ഞാൻ മനസ്സിൽ വിചാരിച്ചു  ക്രാന്ത ദർശിയാണ് ശിരസ്തദാർ . ആ  പഴി കൂടിയിട്ടേ ഉള്ളു .  മാത്രമല്ല  ഇപ്പൊൾ  അവയവ ദാനവും വേണ്ടി വരും സൂക്ഷിക്കണം

"തമ്പുരാന് താങ്കൾ സംശയാതീതൻ ആവാൻ  കാരണം ?

മയിൽ വാഹനൻ മൂളി :

"കണ്ണുനീർ മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ "

2 comments:

  1. Vappala Unnikrishnan wrote:
    I can hear somebody commenting misogyny! And bobbit "before the next tear drop falls" .

    ReplyDelete
  2. K.Ramachandran wrote:
    Why cant we send this to mathrubhumi sunday suppliment. I am sure it will b published

    ReplyDelete

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...