പാർക്ക് ബെഞ്ചിൽ 45* യിൽ ചെരിച്ചു പിടിച്ച് സുന്ദരിയെ ചുംബിക്കുന്നതിന്നു ഒരു അർദ്ധവിരാമമിട്ടു, ഹിപ്പ് പോക്കറ്റിൽ നിന്നും ഫ്ലാസ്ക്കെടുത്ത് ഒരു പെഗ് വിസ്കി കവിൾ കൊണ്ടു .
ചുണ്ട് തുടച്ച് വീ ണ്ടും കർമ്മ നിരതനായപ്പൊൾ സുന്ദരി ചുണ്ടുകൾ കൊണ്ടൊരു ചോദ്യചിഹ്നം .
' കലക്കീട്ടുണ്ടെടി ' ചുണ്ടുകളെ കൊണ്ട് തന്നെ ഒരു ആശ്ചര്യ ചിഹ്നമിട്ടുകൊണ്ട് ചുംബനൻ മറുപടി പറഞ്ഞു.
ചുംബനം ഒരു കോമയോ, ക്വെസ്റ്യൻ മാർക്കോ, എസ്ക്ലമെഷൻ മാർക്കോ ആകാം എന്ന് ഏതോ ഒരു ബൂർഷ്വാസി പറഞ്ഞത് ഒരു നിമിഷം ഓർത്തു . വേറെ വല്ല ചിഹ്നങ്ങൾക്കും സ്കോപ്പുണ്ടോ എന്ന് ഒരു .ക്വിക്ക്' അവലോകനം നടത്തി .
There is no percentage in such thoughts.
അത്തരം ചിന്തകളിൽ ഒരു ശതമാനചിഹ്നവും ഇല്ല എന്ന് തീരുമാനിച്ച് കയ്യിലുള്ള പണിയിൽ ശ്രദ്ധവെച്ചു. കൃത്യമായി പറയുകയാണെങ്കിൽ, ചുണ്ടിലുള്ള പണിയിൽ.
എല്ലാം 'റീലെറ്റീവ് ' ആണെന്ന് റിലെറ്റിവിറ്റിക്കാരൻ പറഞ്ഞിട്ടുണ്ടല്ലോ.. " കാർ ഓടിക്കുമ്പോൾ ചുംബിക്കാൻ ശ്രമിക്കുന്നവൻ രണ്ടും വൃത്തിയായി ചെയ്യുന്നില്ല".
അത് കൊണ്ട് " Kiss and make up"
മേക്കപ്പ് കേടുവരുത്താതെ 'ഉമ്മോത്ത് '.
കാര്യങ്ങൾ നേരമ്പോക്കിലേക്ക് പുരോഗമിക്കണമോ എന്നു ചുണ്ടുകൾ കൊണ്ട് ചോദിക്കുമ്പോഴാണ് സിവിൽ ഡിഫൻസ് ആപ്പീസർ പ്രത്യക്ഷനായത് സി.ഡി.ഓ..ഒരു കഥകളി പദം മനസ്സിൽ മൂളി.
" ആകൃതി കണ്ടാലതി രംഭേയം
ആരാലിവൾ തന്നധരം പേയം".
(പ്രകാശം)
" സമരമാണോ?" സി.ഡി .ഓ.
" അങ്ങിനെയും വ്യാഖ്യാനിക്കാം" ചുംബനൻ
" ആരുടെ വ്യാഖ്യാനം?" കണ്‍ഷെബൾ
"ഒരു യാദവന്റെ"
അത് കൊണ്ട് " Kiss and make up"
മേക്കപ്പ് കേടുവരുത്താതെ 'ഉമ്മോത്ത് '.
കാര്യങ്ങൾ നേരമ്പോക്കിലേക്ക് പുരോഗമിക്കണമോ എന്നു ചുണ്ടുകൾ കൊണ്ട് ചോദിക്കുമ്പോഴാണ് സിവിൽ ഡിഫൻസ് ആപ്പീസർ പ്രത്യക്ഷനായത് സി.ഡി.ഓ..ഒരു കഥകളി പദം മനസ്സിൽ മൂളി.
" ആകൃതി കണ്ടാലതി രംഭേയം
ആരാലിവൾ തന്നധരം പേയം".
(പ്രകാശം)
" സമരമാണോ?" സി.ഡി .ഓ.
" അങ്ങിനെയും വ്യാഖ്യാനിക്കാം" ചുംബനൻ
" ആരുടെ വ്യാഖ്യാനം?" കണ്‍ഷെബൾ
"ഒരു യാദവന്റെ"
" ലോർഡ് കിച്ചനർ ആണോ? " പോലീസ് ചോദിച്ചു.
" അങ്ങേരുടെ ചേട്ടൻ. ബലറാം"
" സ്മാൾ അടിയും അങ്ങേരുടെ കാരികയിൽ ഉള്ളതാണോ? ".
" യു സെഡ് ഇറ്റ്"
" പക്ഷെ, മൂത്താർ കുംഭത്തിൽ അല്ലെ സാധി ച്ചി രുന്നത് "
" കന്നിയി ൽ പിറന്നാലും, കാർത്തിക നാളായാലും ആവാം എന്ന് പാഠ ഭേദമുണ്ട് " 'ചുംബിത സുന്ദരി ' സംഭാഷണം ഒരു 'ത്രീ സം" ആക്കി.
" സമരം തടുക്കെണ്ടെന്നു 'ആർഡർ ' ഉണ്ട്. പക്ഷെ ഇത് ഒരു 'ലാ ആൻഡ് ആർഡർ' പ്രശ്നം അല്ലിയോ ?
" പ്രശ്നത്തിൽ അങ്ങിനെ തെളിഞ്ഞോ" ചുംബനൻ ചോദിച്ചു.
" പ്രശ്നത്തിൽ അങ്ങിനെ തെളിഞ്ഞോ" ചുംബനൻ ചോദിച്ചു.
" രാജ്യദ്രോഹവും വേണമെങ്കിൽ തെളിയിക്കാം" സി. ഡി .ഓ..
" അത് കുറച്ചു അധികമാവില്ലേ? ചുംബനത്തിന്റെ സാധ്യതകളെ കുറിച്ച് താങ്കൾക്കറിയുമോ ?"
" സാറേ , ശാകുന്തളത്തിലും ഐ.പി.സി.യിലും ഇല്ലാത്ത കുറ്റങ്ങൾ വേറെ എവിടെയുമില്ല." .
" ആരു പറഞ്ഞു?"
" ഒരു ജർമ്മൻ സായിപ്പ് . ഗീഥെ "
" സാറേ , ശാകുന്തളത്തിലും ഐ.പി.സി.യിലും ഇല്ലാത്ത കുറ്റങ്ങൾ വേറെ എവിടെയുമില്ല." .
" ആരു പറഞ്ഞു?"
" ഒരു ജർമ്മൻ സായിപ്പ് . ഗീഥെ "
" അത് ജർമനിയിൽ പോയി പറഞ്ഞാൽ മതി.. പ്രണയികൾ ചുംബിച്ചൊട്ടെ എന്ന് അഭ്യന്തരൻ പറഞ്ഞിട്ടുണ്ട്"
" തന്നെ? നമ്മുടെ അഭ്യന്തരനോ "
" തന്നെ, തന്നെ.. സാക്ഷാൽ ചെന്നിനായകം."
" എന്നാ സാറ് ചുംബിച്ചാട്ടെ . പക്ഷെ എന്തിനാ സാറേ സ്മാള് "
" വല്ലാത്ത വായ്നാറ്റം" ചുംബനൻ
സി ഡി ഓ വീണു മണ്ണ് കപ്പി. . Kissed the dust.
" എന്നാ സാറേ ഞാനും ഒന്ന് ചുംബിച്ചൊട്ടെ "
" എൻറെ കഴുതയെ ചുംബിച്ചൊ "
" അതിനു സാറേ കഴുത എവിടെയാ"
" ഞാൻ പറഞ്ഞത് ഇംഗ്ലീഷിൽ ആക്കി വായിച്ചോ . പിടി കിട്ടും."
.
" തന്നെ? നമ്മുടെ അഭ്യന്തരനോ "
" തന്നെ, തന്നെ.. സാക്ഷാൽ ചെന്നിനായകം."
" എന്നാ സാറ് ചുംബിച്ചാട്ടെ . പക്ഷെ എന്തിനാ സാറേ സ്മാള് "
" വല്ലാത്ത വായ്നാറ്റം" ചുംബനൻ
സി ഡി ഓ വീണു മണ്ണ് കപ്പി. . Kissed the dust.
" എന്നാ സാറേ ഞാനും ഒന്ന് ചുംബിച്ചൊട്ടെ "
" എൻറെ കഴുതയെ ചുംബിച്ചൊ "
" അതിനു സാറേ കഴുത എവിടെയാ"
" ഞാൻ പറഞ്ഞത് ഇംഗ്ലീഷിൽ ആക്കി വായിച്ചോ . പിടി കിട്ടും."
.
LMAO
ReplyDeleteThe question is, which outstinks the other!
ReplyDelete