Thursday, September 29, 2011

കൊട്ടാര ദൂത് 

ഞായറാഴ്ച.
ശാസ്ത്ര വിധി അനുസരിച്ച് അസുരജ്ഞന്‍, സര്‍,  ഡോക്ടര്‍  ചേറൂര്‍ പടിപ്പുരയില്‍ ശുക്രന്‍  പണിക്കര്‍ ബ്രാഹ്മ,  രൌദ്ര മുഹൂര്‍ത്തങ്ങളെ ഒഴിവാക്കി  ജാഗ്രത്തിലേക്ക് പ്രവേശിച്ചു.
കരാഗ്രത്തിലും, കരമൂലത്തിലും, കരമധ്യത്തിലും നോക്കി 'മുയ്മന്‍' കയ്യുമുണ്ടെന്നു ഉറപ്പാക്കി.
വാച്ചില്‍ നോക്കി. കൃത്യം പതിനൊന്നുമണി.
 ജൈവ ഘടികാരം ഉഷാറായി നടക്കുന്നു .
 അറുപതു എംഎല്‍ സ്കൊട്ച്ചു എടുത്തു  ദന്ത ശുദ്ധി വരുത്തി. നേത്രൌന്മീലനം ചിത്ര സൂത്രത്തില്‍ പറഞ്ഞ പകാരം  നടത്തിയ ശേഷം മറ്റൊരു പെഗ് ആയാലോ എന്ന് ആലോചിച്ചിരിക്കുമ്പോള്‍ വയറ്റിലെ സിക്സ് പാക്സ് പ്രതിഷേധം അറിയിച്ചു. വേഗം  കുളിമുറിയില്‍ കേറി വാതിലടച്ചു. 
ശ്രീമൂല സ്ഥാനത്തു, 'ഗതം, ഗതം, സര്‍വ മുപെക്ഷണീയം' എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് , 'മോബില്‍ ഓയില്‍' തോലൈപ്പേച്ചിയില്‍ നിന്ന് സംഗീതം ആദ്യം  ഉയര്‍ന്നത്.
കുറച്ചു നേരം പാടിയ ശേഷം കച്ചേരി താനേ  അവസാനിച്ചു.ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും  കച്ചേരി. .
'പാട്, പാടിക്കൊന്ടെയിരി' എന്ന് മനസ്സില്‍ പറഞ്ഞു.
യന്ത്രം വിളിക്കുന്ന നീചന്റെ നമ്പര്‍ റീക്കാര്ടാക്കി, സംഗീതം നിര്‍ത്തി.
പരിപാടികള്‍ ഒരു വിധം വൃത്തിയായി  അവസാനിപ്പിച്ചു, നന്ദി പ്രകടനത്തിനു ശേഷം കുളിമുറി പൂട്ടി, സര്‍പ്പ ചിഹ്നമുള്ള മുദ്ര വെച്ച് ഭദ്രമാക്കി പുറത്തിറങ്ങി. മൊബൈലില്‍  സംഗീതത്തിന്റെ ഉറവിടം തേടി.
"നാദ ബ്രഹ്മത്തിന്റെ അനുഗ്രഹീത വീചികളെ എവിടെ , എവിടെയാണ് നിങ്ങളുടെ ഉറവിടം"
ഭാഗ്യം. ഭാര്‍ഗവികുട്ടിയല്ല.
തിരോന്തരത്തു നിന്നാണ്.
ശംഖു മാര്‍ക്ക് നമ്പര്‍.
ആയില്യം തിരുനാള്‍ ഞാറ്റുവേല. 
തിരിച്ചു വിളിക്കുന്നതിനു മുന്‍പ്   പഞ്ചാംഗം നോക്കി .
മൊബൈല്‍  ആദ്യം ശബ്ദിച്ച സമയം 11.25 am.  .വിശാഖം നാള്‍. ശുക്ല പക്ഷ നവമി തിഥി , പുലിക്കരണം, ശുഭ്രാ നാമ നിത്യ യോഗം  
ഒരു അറുപതു എംഎല്‍ കൂടി അകത്താക്കിയ ശേഷം ആയില്യം തിരുനാളിനെ ഫോണില്‍ സന്ധിച്ചു.സന്ധി സംഭാഷണം ആരംഭിച്ചു.

'ആശ്ലേഷം തിരുമനസ്സല്ലേ? '
'അതെ.'
'ഫ്രീ ആണോ  അതോ ആശ്ലേഷത്തിലാണോ?'
(കെട്ടില്ലമ്മയെ കെട്ടിപ്പിടിച്ചു കിടക്കുകയാണോ ?)
'ഇപ്പൊ നോം ബന്ധന മുക്തനായ അനിരുദ്ധനായി.  നോം  വിളിച്ചിരുന്നു' .
'നോക്കിയ'യില്‍  നോക്കിയപ്പോള്‍ നോനും അങ്ങിനെ  നിരീച്ചു. എന്താണാവോ  കാര്യം '
'താന്‍ പത്രത്തില്‍ കണ്ടിട്ടുണ്ടാവും.  അമ്പലത്തിലെ നിലവറകള്‍ 'മുയ്മനും'  തുറക്കണത്രെ'
' അപ്പൊ, തുറന്നു കഴിഞ്ഞില്ലേ?'
'ഇല്ല. ആറാം നമ്പര്‍  തുറന്നിട്ടില്ല. അതും തുറക്കണത്രെ '
'ആരാപ്പോ ഇത് പറഞ്ഞത്'
'സുപ്രീം കോടതി തന്നെ.'
'അപ്പൊ അപ്പീലില്ല, അല്ലെ'.
' ഇല്ല.'. 
എന്നാ പിന്നെ അത് മാത്രമായി എന്തിനാ  ബാക്കി? അതും കൂടി തുറന്നോട്ടെ.
'അത് തുറന്നാല്‍ കാര്യം ആകെ അവതാളത്തിലാകും. കൊട്ടാരം ചിലവിന്നു കാലാ കാലമായി കുറേശ്ശെ ഉരുപ്പടികള്‍ ദാസന്മാര്‍ സ്വാഹ ആക്കിയിട്ടുണ്ട്.' ആശ്ലേഷം പറഞ്ഞു 
'Royal Pilferage. രാജകീയ മോഷണം, അല്ലെ?'
'സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചും, കമ്മി ബജറ്റിനെ കുറിച്ചും വിവരമില്ലാത്തവര്‍ , അങ്ങിനെ വിചാരിക്കാന്‍ ഇടയുണ്ട്'.
'ആട്ടെ, ആറാം  നിലവറയില്‍ എന്ത് ബാക്കിയുണ്ട്?'
'ജനകീയ ഭരണത്തിന്റെ പിടിപ്പു കേടിനാല്‍  കുതിച്ചുയര്‍ന്ന ജീവിത നിലവാരം കാരണം ഏതാണ്ടൊക്കെ തീര്‍ന്നു എന്ന് കരുതാം'
അപ്പൊ, കൊട്ടാരത്തില്‍ 'Prince and the Pauper' സിലിമാക്കളി ആയിരുന്നു കുറച്ചു കാലമായി  എന്ന് സാരം.'
'ദിവസ വരുമാനം ആളൊന്നുക്ക് 32 ചക്രത്തില്‍ കുറച്ചു കൂടുതലായതു കൊണ്ട് BPL Card കിട്ടിയില്ല .'
'അപ്പോള്‍ അന്ന പാനാദികള്‍? നിത്യ നിദാനങ്ങള്‍? ഒളി സേവകള്‍? '
'പായസം കാലത്ത് അമ്പലത്തില്‍ നിന്ന് തരാവും. പിന്നെ ചില്ലറ ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ എന്തെങ്കിലും തടയും. പണമായിട്ടും, ഉരുപ്പടി ആയിട്ടും '
മനസ്സലിഞ്ഞു പോയ ശുക്രന്‍ ചോദിച്ചു.
'ഞാന്‍ എന്താ ചെയ്യേണ്ടത്'. 
'ഒരു അസുര പ്രശ്നം നടത്തണം. അമാന്തിക്കരുത് .'
'ദേവ പ്രശ്നം ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് കണ്ടു.'
'ഉവ്വ്. '
' അത് പോരെ'
'പോര.  Open Sesame (' കട്ട ബൊമ്മന്‍ പരിഭാഷ:  അണ്ടാ ക കസം, അബൂ ക ഹുക്കൂം, കതവേ തിറന്തിടും സീസൈം' ).  ഒഴിവാക്കാന്‍ ഇനി ഗ്രഹങ്ങളുടെ ഒരു ഗൂഡാലോചന തന്നെ  വേണ്ടി വരും.. ഗ്രഹങ്ങളെ വേണ്ട  രാശിയില്‍ പിടിച്ചു നിര്‍ത്താന്‍ തന്നെ പോലെ ഒരു രാവണന്‍ തന്നെ വേണം.'
'നാളെ, നാളെതി, നീളെതി എന്ന പ്രമാണപ്രകാരം വ്യാഴം ഒരു മൂന്നാല് വട്ടം വെച്ച് കഴിഞ്ഞിട്ടല്ലേ കോടതിയില്‍  ഒരു ഫൈനല്‍  തീര്‍പ്പാവ്ള്ളൂ.? അപ്പോഴേക്കും  കുംഭ മേള രണ്ടു , മൂന്നെണ്ണം കഴിയില്ലേ.'
നോനും അങ്ങിനെ തന്നെയാ ആദ്യം  വിചാരിച്ചത്. താന്‍ കേട്ടിടുണ്ടോ, കപ്പലോട്ടിയ തമിഴന്‍  സിന്ദബാദ് എന്ന കഥയിലെ കടല്‍ കിഴവനെ പറ്റി'.
'കുട്ടിക്കാലത്ത് വായിച്ച ഒരു ഓര്‍മയുണ്ട്. ശവി തോളില്‍ കേറി ഇരുന്നാ പിന്നെ ഇറങ്ങില്ല എന്ന് പറയുന്നു.'
'എന്നാല്‍ കേട്ടോളു,  സര്‍, ഡോക്ടര്‍ ശുക്രന്‍  സര്‍,. സംഭവം ശരിയാണ്. മാത്രമല്ല, ആ  കിഴവന്‍ ഇപ്പോഴും  ജീവിച്ചിരിപ്പുണ്ട്.'
' അതെയോ  . കിഴവന്‍ ആശ്ലെഷത്തെ കേറി ആശ്ലെഷിച്ചോ?'
'ബാധ പിന്നാലെ തന്നെ ഉണ്ട് . കിഴവന്‍ കേസില്‍ കക്ഷി ചേരാന്‍ സാധ്യതയുണ്ട്. ആറാം നിലവറയിലാണ് നോട്ടം. ഒരു തരം ആറാം തിരുമുറിവ്, ആറാം നമ്പര് പലഹാരം   '
' തിരുമനസ്സുകൊണ്ടു എന്താ ഉദ്ദേശിക്കുന്നത്.'
' ശുക്രന്‍ ഒരു അസുര പ്രശ്നം നടത്തണം. കാളിയ മര്‍ദനം നിരോധിക്കണം.. '.ആറ്റിലേക്ക് അച്ചുത ചാടല്ലോ ചാടല്ലോ' എന്ന് പറയണം. വേറെ എന്തെന്ക്കിലും  ഒരു വൈരുദ്ധ്യാത്മക ഭൌതിക പരിഹാരം നിര്‍ദേശിക്കുകയും വേണം, കിഴവനെ ഒഴിവാക്കാന്‍..'
'അത് വേണോ?'
'വേണം' ആശ്ലേഷം അസന്ദിഗ്ദ്ധമായി പറഞ്ഞു.
'നിമിത്തങ്ങള്‍ അനുകൂലമല്ല. തിരുമനസ്സിന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ വാതിലടച്ചു കുളിമുറിയിലാണ്. ബന്ധനം തന്നെ.  വേറെയും ദുര്‍നിമിത്തങ്ങള്‍ കാണുന്നുണ്ട്.'.
'ഉവ്വോ. എന്തൊക്കെയാണ് പണിക്കരെ?'
'രാവിലെ നല്ല സ്കൊട്ച്ചു തുളുമ്പി പോയി. 'നമ്പര്‍ ടു' വിന്നു കിണ്ടിയില്‍ വെള്ളം അസാരം  കുറവായിരുന്നു.' 
.' ഒരു ഫൈവ് തൌസന്റ്റ് മണീസ് ഫീസ് കൂട്ടിയാല്‍ പരിഹാരം ആവില്ലേ?' 
' ഇപ്പോഴത്തെ  ആഗോള സമ്പദ് വ്യവസ്ഥയും, മന്ത്രിമാര്‍ കട്ട് മുടിക്കുന്ന തോതും കണക്കാക്കിയാല്‍ തീരെ അപര്യാപ്തം .''അപര്യാപ്തം തദസ്മാകം ബലം ആശ്ലേഷാപി രക്ഷിതം'.എന്ന് പ്രമാണം. ഒരു ഫൈവ് ഫിഗര്‍ അങ്ങട് സങ്കല്‍പ്പിക്കുക.
'അത് വളരെ അധികമാവില്ലേ ശുക്രന്‍.'
'തുറന്ന നിലവറകളിലെ സമൃദ്ധിയും തുറക്കാനിരിക്കുന്ന  ആറാം നമ്പറിലെ കൈക്രിയ സാധ്യതകളും ,   കണക്കിലെടുത്താല്‍   ഒട്ടും അധികമല്ല തിരുമനസ്സേ. കേട്ടിട്ടില്ലേ   Quality never comes cheap. And it is not an accident either;
.( വില തുച്ഛം, ഗുണം മെച്ചം ഒരു ചന്ത പ്രതിഭാസം മാത്രമാണ്. )
.' ശുക്രന്നറിയാലോ. പണ്ടത്തെ പോലെ മുലക്കരം ഒന്നും തരാവിണില്ല'.
'പായസം കൂജ യിലുമാവമല്ലോ.'
ശുക്രന്റെ thrust ആശ്ലേഷത്തിന്റെ മേനിയെ സ്പര്‍ശിച്ചു. Touche!
'എല്ലാം ശുക്രന്‍ പറയുന്ന പോലെ. പക്ഷെ ഗ്രഹങ്ങളെ വേണ്ട സ്ഥാനത്തു പിടിച്ചു നിര്‍ത്തിക്കോളണം. രാവണന്‍ ഒപ്പിച്ച പോലെ'
എല്ലാം കല്‍പ്പിച്ച പോലെ എന്ന് പറഞ്ഞില്ല. തൃശ്ശൂര്‍ ശൈലിയില്‍ 'ഫോണ് വെച്ചെ' എന്ന് പറഞ്ഞ് ഫോണ് വെപ്പിച്ചു  സംഭാഷണം അവസാനിപ്പിച്ചു.

പിറ്റേ ദിവസം, ചൊവ്വാഴ്ച ഉദയാല്പ്പരം ഏകദേശം ഇരുപത്തി രണ്ടര  നാഴിക ജ്യേഷ്ഠ. ശേഷം മൂലം ഗണ്ടാന്ത നക്ഷത്രങ്ങള്‍. ദേവപ്രശ്നത്തില്‍ കണ്ട ലഗ്ന രാശി  വൃശ്ചികം. പ്രശ്ന നാളും പ്രശ്ന ലഗ്നവും ഒത്തു വന്നിരിക്കുന്നു. അസുര പ്രശ്നമായതിനാല്‍ ഏഴാം രാശി ലഗ്നമായി എടുത്തു. ഇടവം രാശി. ലഗ്നത്തില്‍ ചൊവ്വയും ശിഖിയും. പാമ്പാണെങ്കിലും തലയില്ലാത്തത് കൊണ്ട് വിഷ ഭയം വേണ്ട. എന്നാല്‍ ബന്ധനം ആവാം. ശത്രു സ്ഥാനമായ ആറാം ഭാവാധിപന്‍ വാക്ക്, ധന സ്ഥാനമായ രണ്ടില്‍. ബുധ ക്ഷേത്രത്തില്‍.
ബൌദ്ധികമായി ചിന്തിക്കണം.
ഒരു 'പട്ടിയാല' പെഗ് കൊണ്ട് ബുദ്ധിയെ കഴുകി വെടിപ്പാക്കി ചിന്തിച്ചപ്പോള്‍ അസുരജ്നന്നു മാര്‍ഗം മനസ്സില്‍ തെളിഞ്ഞു വന്നു.

മൊബൈലില്‍ പിടിച്ചു ഞെക്കിയപ്പോള്‍ ആശ്ലേഷത്തിന്റെ ഫോണ്‍ ശബ്ദിച്ചു.
' സര്‍, ഡോക്ടര്‍ക്ക് വല്ല ഉപായവും തോന്നിയോ?' ആശ്ലേഷം ചോദിച്ചു.
'ഉപായം തോന്നി; കൂട്ടത്തില്‍ അപായവും.'
'അപായം എന്താ'
'  BPL രേഖക്ക് തൊട്ടു മുകളില്‍ നില്‍ക്കുന്ന ഒരു Royal Pauper' ആയ താങ്കള്‍ എന്റെ ഫൈവ് ഫിഗര്‍ ഫീസ് എങ്ങിനെ തരും എന്നതാണ്  അപായ സൂചന'.
'കായംകുളം രാജാവിനെ കാച്ചിയ ശേഷം ഞങ്ങള്‍ രാജാക്കാന്‍ മാര്‍ വെറും പപ്പടം മാത്രമേ കാച്ചിയിട്ടുള്ളൂ. സര്‍ ശുക്രന്നു രാജകുടുംബത്തെ വിശ്വസിക്കാം' ആശ്ലേഷം ദയനീയമായി പറഞ്ഞു.
ശുക്രന്‍ കല്യാണ്‍ ജുവേല്ലെര്സ് പരസ്യ വാചകം ഓര്‍ത്തു. 'വിശ്വാസമല്ലേ എല്ലാം.'  പിന്നെ പ്രശ്നത്തില്‍ കണ്ട 'ഷെനറിയോ'  ആശ്ലെഷത്തിന്നു വിവരിച്ചു കോടുത്തു.

'ഭാവവശാലും, ചാരവശാലും ധനസ്ഥാനത്തിന്നും, ഭാഗ്യ സ്ഥാനത്തിന്നും ദോഷം കാണുന്നു. ആറാം നമ്പര്‍ നിലവറ ഒരു ഭൂഗര്‍ഭ തുരംഗത്താല്‍ പദ്മ തീര്‍ത്ഥവുമായി സന്ധിച്ചിരിക്കുന്നതായി പ്രശ്ന വശാല്‍  കാണുന്നു. ഈ തുരംഗത്തിലൂടെ സാധനങ്ങളുടെ നിരന്തര  പോക്ക് വരുത്തും ദൃശ്യമാകുന്നു. വരും നാളുകളില്‍ ,നിധികള്‍ പുറത്തേക്കും, ചില അമൂല്യ രേഖകള്‍ അകത്തേക്കും പലായനം ചെയ്യാനുള്ള സാധ്യതകള്‍ വര്‍ധിച്ചു കാണുന്നു. നിധികളുടെ കൂട്ടത്തില്‍ പണിക്കര്‍ക്കുള്ള ഫീസും വ്യക്തമാകുന്നുണ്ട്. ഒടുവില്‍ നിലവറയില്‍ അമൂല്യ രേഖകള്‍ മാത്രം അവശേഷിക്കുന്നു. പിന്നീടു പദ്മ തീര്‍ത്ഥ ത്തിലേക്കുള്ള വഴി എന്നന്നേക്കുമായി അടയുന്നു.'

ആശ്ലേഷം അദ്ഭുതം തുളുമ്പുന്ന കണ്ണുകളോടെ  സര്‍, ഡോക്ടര്‍ ശുക്രനെ ഒരു ദൂരക്കാഴ്ചയില്‍ കണ്ടപോലെ   സങ്കല്‍പ്പിച്ചു  പറഞ്ഞു; ' കൂജകള്‍ പോകുന്ന വഴി പ്രശ്നത്തില്‍ തെളിഞ്ഞു കണ്ടുവല്ലേ? പറഞ്ഞ പോലെ ചെയ്തു കൊള്ളാം. രേഖകളില്‍ എന്താണാവോ എഴുതേണ്ടത്.'
സര്‍, ഡോക്ടര്‍ പറഞ്ഞു കോടുത്തു:
'ശ്രീ പദ്മനാഭസ്വാമിയുടെ ഉത്തമര്‍ണന്മാരുടെ പേര്‍ വിവരം:
  ൧. കഴക്കൂട്ടത്ത്‌ പിള്ള, .ചെമ്പഴന്തി പിള്ള, കുടമണ്‍ പിള്ള തുടങ്ങിയ എട്ടു വീട്ടില്‍ പിള്ളമാരുടെ അവകാശികള്‍ക്ക്. ക. ണ. പൈ.
൨. കായംകുളം രാജാവിന്റെ അവകാശികള്‍ക്ക്. ക. ണ. പൈ.
൩. മുലക്കരം തിരിച്ചുകൊടുക്കാനുള്ള വകക്ക്. ക. ണ. പൈ.
൪...രാഷ്ട്രീയ ഭിക്ഷാം ദേഹികള്‍ക്കുള്ള. ദക്ഷിണ, കക്ഷി തിരിച്ചു ക.ണ. പൈ.
൫........................................................................
"എഴുത്ത് ഓലയില്‍ തന്നെ ആയിക്കോട്ടെ."

അടുത്ത ദിവസം, പ്രശ്ന ഫലം വാര്‍ത്തയായി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ചേറൂര്‍ പടിപ്പുര പണിക്കരുടെ പ്രവചനം.. 'ശത്രു സ്ഥാനമായ ആറാം ഭാവാധിപനും, ധനാധിപനുമായ ശുക്രന്‍ അനിഷ്ട സ്ഥാനത്തു നില്‍ക്കുന്നതിനാല്‍, നിലവറ തുറന്നാല്‍ ധന നഷ്ടം, അമൂല്യ രേഖാ ലബ്ധി, പരമ്പരാഗത മാര്‍ഗ തടസ്സം എന്നിവ ഫലം'.

അന്ന് തന്നെ ഒരു ചെറിയ പക്ഷി കിഴവന്റെ ചെവിയില്‍ മന്ത്രിച്ചു: ആറ്റിലേക്ക് ചാടിയില്ലെങ്കില്‍, സ്വജനങ്ങള്‍ക്ക് ട്രസ്ടീ പദവി, അനന്തന്കാടിനെ കുറിച്ച് ഗവേഷണം നടത്താന്‍ സ്കൊളര്‍ഷിപ്, യാത്രാപ്പടി എന്നിവയും പ്രശ്നവശാല്‍ കാണുന്നു.

കിളവന്‍ ഒന്ന് കൂടി ചെരിഞ്ഞിരുന്നു. പിന്നെ  തലയാട്ടി.

'ശുഭമായി പര്യവസാനിക്കുന്നത് എല്ലാം ശുഭം തന്നെ ' എന്ന് പറഞ്ഞു സര്‍, ഡോക്ടര്‍ കുപ്പിയിലെ അവസാനത്തെ പെഗ്ഗും മോന്തി. ബോധം തിരിച്ചുകിട്ടിയപ്പോള്‍, കിടക്കയിലിരുന്നു മലര്‍ത്തി പ്പിടിച്ച കൈകളില്‍ നോക്കി ഉരുവിടുകയായിരുന്നു ;

"കരാഗ്രേ വസതെ ലക്ഷ്മീ,.................






'





Sunday, September 25, 2011

പെണ്‍വേഷം 


( ഐക്യ കേരള രൂപീകരണ സമയത്ത്, അബദ്ധത്തില്‍ കേരളത്തില്‍ പെട്ടുപോയ ഒരു ഭൂ പ്രദേശത്തു നിന്ന് ഒരു ഉഗ്രന്‍ ചോദിച്ചു. താങ്കള്‍ക്കു ഒരു പെണ്‍ ആകണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?  മലയാള നാടില്‍ കൊടുക്കാനാണ്.
പുരാതനന്‍ സൃഷ്ടികാലം തൊട്ടുള്ള സംഭവങ്ങളെ 'പുനര്‍ വായന' ചെയ്തു.......... 
ഒരിക്കല്‍, ഒരിക്കല്‍ മാത്രം.)


ആദിയില്‍ പടച്ചവന്‍ ഉണ്ടായിരുന്നില്ല. 
ഓന്‍ വെറും വാക്കായിരുന്നു.
 വാചകം കൂടി അല്ല..

പിന്നെ പടച്ചോന്‍ ഉണ്ടായി. സ്വയംഭൂ ആയി. 
തണുപ്പുള്ള രാത്രികളില്‍ താഴംപൂ ആയി.
പടച്ചോന്‍ പലതും പടച്ച ശേഷം ആദ്യത്തെ കണ്മണിയെ  പടച്ചു.
കന്നിയിലെ കാര്‍ത്തികയില്‍.
അതൊരു വൈരുദ്ധ്യാതമക  ഭൌതിക വാദത്തില്‍ വിശ്വസിച്ചിരുന്ന ഒരു ആണ്‍ പെണ്‍ വൈരുധ്യ്മില്ലാത്ത  'ഹിജഡ' പാണനാരായിരുന്നു. 

പില്‍ക്കാലത്ത് നര വംശ ശാസ്ത്രജ്ഞര്‍ പുതിയ ജന്തുവിനെ 'Homo Sapien Travancorensis' എന്ന് വര്‍ഗീകരിച്ചു, പുസ്തകങ്ങളില്‍ കേറ്റി.
 അവന്‍ വാചകം കണ്ടു പിടിച്ചു. വാചകമടി തുടങ്ങി..
 വര്‍ഗ സമരം അതിന്നു ശേഷമാണ് സംഭവിച്ചത് .

പെണ്‍ വര്‍ഗം ഉടലെടുത്തിട്ടില്ലാത്തതിനാല്‍ പാണനെ  പാണിനി എന്ന് പറയേണ്ട 'രാഷ്ട്രീയ കൃത്യത  ' ലിഖിത നിയമങ്ങളില്‍ സെക്ഷനിട്ടു നിരത്തിയിരുന്നില്ല. പഴയ നിയമങ്ങള്‍ തന്നെ ആയിരുന്നു നാട്ടു നടപ്പ്.
പുതിയ നിയമങ്ങളും, വര്‍ജീനിയ വുള്‍ഫും, ഫെമിനിസവും കാല ഗര്‍ഭത്തില്‍ സുഷുപ്തിയിലായിരുന്നു. ഓളുക്ക് മാത്രമായി ഒരു മുറിയുണ്ടായിരുന്നില്ല.( എ റൂം ഓഫ്  വണ്‍സ് ഓണ്‍ )

ആദിയില്‍ ഗീര്‍വാണം മാത്രമായിരുന്നു വിനിമയ ഭാഷ ; രാഷ്ട്ര ഭാഷ;. ലിംഗ്വ ഫ്രാങ്ക;. സദാശിവ ലിംഗം. .
പടച്ചവന്‍ അതിനാല്‍  ഗീരവാണത്തില്‍ ചിന്തിച്ചു.
 നിന്നെ ഞാന്‍ എന്ത് വിളിക്കും?
'ആദൌ ഇതി ആദം.' 
ആദി ബൂര്‍ഷ്വാ ആയ നിന്നെ ആദം എന്ന് വിളിക്കുന്നു.'.

'No man born of a woman' ആയ ആദംപാണനാര്‍ പെറ്റു വീണ ഉടന്‍ തത്വ ചിന്തകനായി, വയലാര്‍ ആയി, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയി . പിന്നെ പാടി.
' പടച്ചോനെ പടച്ചതും പടച്ചോന്‍  തന്നെ
 ഞമ്മളെ പടച്ചതും പടച്ചോന്‍ തന്നെ'.

പടച്ചവന്നു തത്വ ചിന്ത ഉള്‍ക്കൊള്ളാനായില്ല. മാത്രമല്ല,  കലശലായി ദേഷ്യം വന്നു. വിശ്വ രൂപം കൈക്കൊണ്ടു. 'ദിവി സൂര്യ സഹസ്രസ്യ...

ആദം പാണനാര്‍ക്ക് ചിരിയാണ് വന്നത്.
'നോം അര്‍ജുനനല്ല, ഫല്‍ഗുനനുമല്ല. ഓപ്പന്‍ഹൈമരുമല്ല. വരും കാലത്ത് , രക്ത സാക്ഷികളുടെ രക്തത്തിന്നു തടി കേടാക്കാതെ, ഒഴിഞ്ഞു മാറി സാക്ഷ് യം വഹിക്കാന്‍ ചുമതലയുള്ള ഒരു നേതാവാണ്‌. വേഷം കെട്ട് എന്നോട് വേണ്ട.

പ്രകോപിതനായ പടച്ചവന്‍ ആദാമിന്റെ ഒരു  വാരിയെല്ല്  ഊരിയെടുത്തു .നല്ല എല്ല്. ഒസ്കാരിന്നയക്കണമോ എന്ന് ഒരു നിമിഷം ചിന്തിച്ചു.
ആദാമിന്നു  അണ്ടി പോയ അണ്ണാന്റെ വൈഷമ്യം കൂടി ഉണ്ടായില്ല. അവന്‍ ഉറക്കെ കൂവി
.'ഇങ്ക്വിലാബ്, ഇങ്ക്വിലാബ്, ഇങ്ക്വിലാബ് സിന്ദാബാദ്,'

പടച്ചവന്‍ വിരണ്ടു പോയി. ഊരിയ എല്ല് തിരിച്ചു  വെക്കാന്‍ നോക്കി . പറ്റുന്നില്ല. കിം കരണീയം എന്ന അസ്തിത്വ ദുഖത്തില്‍ വീണു  പോയി പടച്ചവന്‍.

ആദം പാണനാര്‍ അവനോടു പറഞ്ഞു.( വിഷീദന്തം മിദം വച: എന്ന് ഗീര്‍വാണം)
'കവലപ്പെടാതെ, കടവുളേ. ചിന്ത മത് കര്‍ണാ. ചിന്ത ചിതാ പട്താ ഹൈ'.
(ചിന്തിക്കരുത്. ചിന്തകള്‍  അവസാനിക്കുന്നത് ചിന്ത രവിയിലാണ്.)

കടവുളിന്നു ഒരുവിധം  സമാധാനമായി.എല്ല് കൊണ്ട് ഒരു ജന്തുവിനെ കൂടി ഉണ്ടാക്കിയാലോ.? പാണന്റെ വിദഗ്ധാഭിപ്രായം ചോദിച്ചു.
പാണന്ജി, ആദംജീ ,പദംജീ, സേട്ട് നാഗ്ജീ പറഞു:  തെറ്റില്ല, ഒരു കൂട്ടായല്ലോ?'
കടവുള്‍ പറഞ്ഞു:' ആദംജി യെ എന്റെ രൂപത്തിലാണ് രൂപ  കല്പന ചെയ്തത്. ആദാമിന്റെ വാരിയെല്ല് കൊണ്ട് ഒരു അബു ആയാലോ?'
'അത് വേണ്ട. ഒരു മോഡല്‍  Mark II യന്ത്രം  ആയിക്കോട്ടെ. ഗ്രില്ലും, സസ്പെന്‍ഷനും കുറച്ചൊക്കെ മാറ്റി, ഒരു പുതിയ ലൂക്ക്. 

ഒരു സംയുക്ത സംരംഭമായി പണി തുടങ്ങി ഒരു ദൈവ മനുഷ്യ കൂട്ടായ്മ . അങ്ങിനെയുണ്ടായതാണ് മിസ്സ്‌ പാണിനി.  പാണന്‍  പെണ്‍ രൂപത്തില്‍ സ്വയം കല്പന ചെയ്തു പോയ  ഒരു അപൂര്‍വ നിമിഷം.

'ചിലപ്പോള്‍  കുറച്ചു ഓയില്‍ ലീക്ക് ഉണ്ടെങ്കില്‍ കൂടി,  ആകെക്കൂടി   ഒരു ഗെറ്റ് അപ്പ്‌ ഉണ്ട്.. ഫ്രണ്ട് ബംപ  രിലും , സീറ്റിലും കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്.' (സത്ന ഭര നാഭീ ദേശം എന്ന് specification ല്‍.). ആകെക്കൂടി തെറ്റില്ല. ആദം പാണനാര്‍ സമാധാനിച്ചു. 


പക്ഷെ യന്ത്രത്തിന്റെ CPU (മസ്തിഷ്കം) ഫിറ്റു ചെയ്തപ്പോള്‍ ആകെ പിഴച്ചു.വയറിംഗ് ആകെ തകരാറിലായി.

പിന്നീടുള്ള സൃഷ്ടികളില്‍  തറക്കല്ലിടല്‍ കര്‍മം മാത്രം നിര്‍വഹിച്ചു ആദി പാണന്‍. ഒരു പെണ്‍ ആവണമെന്ന് ഒരിക്കലും പിന്നെ തോന്നിയിട്ടില്ല .  

മേരാ ഭാരത്‌ മഹാനില്‍  മൂത്ര ശങ്ക തോന്നുന്ന സമയത്ത് പ്രതെയ്കിച്ചും.


'  






The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...