( 1967 വിക്ടോറിയ കോളേജ് ബാച്ചിന്റെ പാലക്കാട് വെച്ച് നടന്ന ഗെറ്റ് ടുഗെതെർ , ഇന്ദ്രപ്രസ്ഥ 30-10-15 )
The day come when again I repose
Here under the dark Sycamore, and
view the plots of cottage ground........
വേർഡ്സ് വർതിന്ന്റെ Tintern Abbey യിലെ വരികളാണ് . നിൽക്കുന്നത് ഞാനാണ്, കോട്ടേജ് ഗ്രൌണ്ടിൽ അല്ല കോളേജ് ഗ്രൌണ്ടിലാണ് കവിയുടെ തിരിച്ചു വരവ് അഞ്ചു കൊല്ലത്തിനു ശേഷമാണു , ഞാനോ , അമ്പതു കൊല്ലത്തിനു ശേഷം കോളേജ് ഗ്രൌണ്ടിലുള്ള വലിയ മഴ മരത്തിനു താഴെ നിൽക്കുന്നു ,
ഹരി പറയും Albizia Saman എന്ന് . മലയാളത്തിൽ മഴമരം .ഈ മരവും ഈ ഗ്രൌണ്ടും എന്റെ യൌവനത്തിന്റെ സാക്ഷികളാണ് ഭാഗമാണ് . ഈ ഗ്രൌണ്ടിന്നു മുകളിലുള്ള പടികളിൽ നിന്ന് കൊണ്ടാണ് 'ഡോഗ് നമ്പിയാർ തന്റെ നായ്ക്കൾക്ക് അസ്തമയങ്ങൾ കാണിച്ചു കൊടുത്തിരുന്നതെത്രേ . പക്ഷെ ഓർമ്മകൾ തുടങ്ങുന്നത് ഇവിടെ നിന്നല്ല.
അതിന്നും ഒരു കൊല്ലം മുൻപ് ഒറ്റപാലത്തുള്ള ഒരു ചെറിയ കോളേജിലെ പ്രി - യുനിവെർസിറ്റി ക്ളാസ്സിൽ നിന്നും ഞാൻ തുടങ്ങട്ടെ. സ്കൂളിന്റെ തുടര്ച്ചയായ ഒരു കോളേജ് .
ഞാൻ എന്തിനാണ് ആ കോളേജ് വിട്ടു നഗരത്തിലെ ഒരു കോളേജിൽ ചേരണമെന്ന് വാശി പിടിച്ചത് . ഹോസ്റലിൽ തന്നെ താമസിക്കണമെന്ന് വാശി പിടിച്ചത് . കൂട് വിട്ടു സ്വതന്ത്രമായി പറക്കാനുള്ള ഒരു പതിനെഴുകാരന്റെ ത്വര, എന്തായാലും ഈ തിരക്കഥയിലെ രണ്ടാം രംഗത്തിൽ വിക്ടോറിയ കോളേജ് ഹോസ്ടലിലെ 29 മുറിയിൽ തുടങ്ങുന്നു. സഹമുറിയൻ മുഹമ്മദ് കാസ്സിം നേരത്തെ എത്തിയിട്ടുണ്ട്
ടോയ്ലെറ്റ്ൻറെ ആദ്യ ദർശനത്തിൽ തന്നെ എടുത്ത തീരുമാനം തെറ്റായി പോയിയോ എന്നൊരു സംശയം. നമ്പൂതിരിയും മീശ ഭാസ്കരനും മറ്റും അരങ്ങു തകർത്ത് വാണിരുന്ന മെസ്സും വൃത്തിയിൽ ഒട്ടു മെച്ചമല്ല. കരച്ചിൽ വന്നെങ്കിലും കരഞ്ഞില്ല എന്നെ ഉള്ളു
തുടര്ന്നുള്ള ദിവസങ്ങളിൽ ആർ ആരെ ആദ്യം പരിചയപ്പെട്ടു എന്നറിയില്ല . പക്ഷെ , ഇന്ന് ചിന്തിക്കുമ്പോൾ അദ്ഭുതം തോന്നുന്നു, ഒരാഴ്ചക്കകത്തു എല്ലാവർക്കും എല്ലാവരെയും പരിചയം. മെസ്സും ,കക്കൂസുമായി ഒരു പൊരുത്തപെടൽ . വാതിലുകളില്ലാത്ത കുളിമുറിയിലെ ,ഉടുതുണിയില്ലാത്ത കുളി. Thus, thus you are prepared to confront the travails of the cruel world outside.
ഹരിയാണ് ആദ്യം കയറി പരിചയപ്പെട്ടത് എന്ന് തോന്നുന്നു .പ്രീ യുനിവെർസിറ്റി അതെ കോളേജിൽ പഠിച്ചത് കൊണ്ട് ഹരി സീനിയര് ആണെന്ന് വേണമെങ്കിൽ പറയാം . പിന്നെ ഞാനും നോണ്‍ വെജ് മെസ്സിൽ ആയിരുന്നു . ദേവദാസും ഗോദനും വെജിറെറിയാൻ മെസ്സിലും .
ഞാൻ സ്കൂളിൽ നല്ല ഒരു ഫുട്ബാളെർ ആയിരുന്നു എന്ന് മറ്റൊരു ഒറ്റപ്പാലത്ത്കാരനും സീനിയറുമായ ഭരതൻ ഹരിയെ തെറ്റി ധരിപ്പിച്ചിരുന്നു. അങ്ങിനെ ഒരു തെറ്റിധാരണയിലുടെ .ആണ് പരിചയപ്പെട്ടത് . പിന്നീടു ആ തെറ്റിധാരണ ശരിയാണെന്ന് ബോധ്യപ്പെടുത്തുവാൻ വേണ്ടി എനിക്ക് ഫുട്ബാൾ കളിക്കേണ്ടി വന്നു ,ഭാഗ്യത്തിനു കോട്ട മൈതാനത്തിലായിരുന്നു കളി . അതുകൊണ്ട് എന്റെ ദയനീയ പ്രദർശനം പെണ്‍കുട്ടികൾ ആരും കണ്ടില്ല .
പറഞ്ഞു വന്നത് ഹരിയെ കുറിച്ചാണ്. അവൻ ശാസ്ത്ര നാമങ്ങൾ പറഞ്ഞു ലോകത്തിലുള്ള എല്ലാ ചെടികളുടെയും ഭംഗി എനിക്കില്ലാതാക്കി . എന്റെ പ്രൊഫെസ്സർ ജെസുദാ സനെക്കാൾ കൂടുതൽ നമ്പിയാർ മാഷെ ഞാൻ വെറുത്തു,
ദേവദാസിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല കാരണം അവനെ എല്ലാവർക്കും അറിയാം . മൂന്നു കൊല്ലം ജന്തു ശാസ്ത്രം പഠിച്ച അവന്നു ക്യാനിസ് മേജറും , ക്യാനിസ് ലൂപസ്സും , ക്യാനിസ് ലൂപ്പസ് ഫമിലിയാരിസ്സും തമ്മിലുള്ള വ്യത്യാസം അറിയില്ല .
പക്ഷെ എല്ലാ കളികളിലും മന്നൻ . നിത്യ കാമുകൻ, അവൻ ഗന്ധർവൻ ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ഹോസ്റലിൽ നിന്നും പുറത്തായപ്പോൾ
കുറച്ചു കാലം അവൻ എന്റെ വീട്ടിൽ താമസിച്ചു
റ്റാക്സൊണോമി കാര്യമായി പഠിച്ചില്ലെങ്കിലും റ്റാക്സിദെർമി ആദ്യ നാളിൽ തന്നെ തുടങ്ങി സുന്ദരെശ്വരൻ .ടോയിലെട്ടിന്നു അടുത്തായിരുന്നു അവന്റെ റൂം. ഈ ലോകത്തിലുള്ള എല്ലാ തരം കൊതുക്കളെയും കൊന്ന് ചുമരിൽ പതിച്ചു വെച്ചിരുന്നു . ചുമരിലുണ്ടായിരുന്ന ചോരപ്പാടുകൾ കണ്ടാൽ നാസികളുടെ ഒരു കാമ്പ് ആണോ എന്ന് സംശയിച്ചു പോകും . റൂം ഒരു പ്രാവശ്യം കണ്ട വാർഡൻ പിന്നെ ആ റൂം പരിശോധിച്ചിട്ടില്ല .ടിപ്പു സുൽത്താനെ ആര് മറക്കും
ഒരു നുള്ള് പൊടി വലതു കൈവിരലുകൽക്കിടയിലും , ഇടതു കൈപത്തി തലയ്ക്കു പുറകിലും മനസ്സിൽ നിറയെ അസ്തിത്വ ദുഃഖ ചിന്തകളുമായി രാത്രിയുടെ അന്ത്യ യാമങ്ങളിൽ വെരാണ്ടയിൽ ഉലാത്തിയിരുന്ന ഗോദൻ നമ്പൂതിരിപാടിനെ കണ്ട് ഭാർഗവികുട്ടി പോലും വിരണ്ടു പോയിട്ടുണ്ട് .
" കടന്നു പോകുന്ന ഹേ അജ്ഞാത സുഹൃത്തെ പാടുവാൻ കഴിയുമെങ്കിൽ ഒരു കുളിർഗാന നിശ്വാസത്താൽ എന്റെ ഹൃദയ വ്യഥയെ അല്പ്പമോന്നു ലഘൂകരിച്ചാലും . ശാന്ത മോഹനമായ ജീവിതത്തിന്റെ ഒരു മധുരഗാനാലപത്താൽ എന്നെ ഒന്ന് ഉറക്കീട്ടു പോകു, ഒന്ന് ഉറക്കീട്ടു പോകു,"
എന്ന് ഭാർഗവി കുട്ടി അപേക്ഷിച്ചപ്പോൾ " എനിക്ക് പാടാനൊന്നും പറ്റില്ല , വേണമെങ്കിൽ ഒരു കഥകളി പദം മൂളാം ' എന്ന് നമ്പൂതിരിപാട് പറഞ്ഞു എന്ന് ഹോസ്റൽ ചരിത്രം . ഭാർഗ്ഗവി കുതിരാൻ വഴി തൃശ്ശൂർക്ക് വിട്ടു എന്ന് കേൾവി .'
പാടാൻ അറിയുന്ന ആൾക്കാർ ക്ളാസ്സിൽ ഉണ്ട് ; അവരോടു പറയാം ' എന്ന് ഗോദൻ പറഞ്ഞു എന്ന് ഭാഷാന്തരം .
എന്തായാലും പിന്നെയുള്ള ദിവസങ്ങളിൽ
'ആകൃതി കണ്ടാലതിരംഭേയം
ആരാലിവൾ തന്നധരം പേയം '
എന്ന നളചരിതം പദം ഗോദൻ മൂളുന്നത് കേട്ടവരുണ്ട് .ഭാർഗവി " ഞാനും നീയും എന്നാ യാഥാർഥ്യത്തിൽ നിന്നും നീ മാത്രമായി അവശേഷിക്കാൻ പോകുകയാണ് , നീ മാത്രം. സ്വപ്നങ്ങളേ വിട ' എന്ന് ശപിച്ചുവേത്രേ .
പിന്നെ പ്രാഞ്ചിയെട്ടൻ ദി സെയിന്റ് . ചർച്ചിൽ കൊണ്ടുപോയി Gideons ൻറെ ഫ്രീ ബൈബിൾ വാങ്ങി തന്ന് എന്നെ നല്ല കുട്ടി ആക്കാൻ നോക്കി .പിന്നെ അവനു മനസ്സിലായി 'ഐ അം എ ബാഡ് ഇന്ഫള് എൻസ് ഓണ്‍ ജീസസ് ' ഞാൻ അവനെ ' ഘര് വാപസി ' ആക്കാൻ നോക്കി . അവൻ വീണില്ല .ഒന്നും കളിക്കാതെ എല്ലാ കളിയിലും വിദഗ്ധൻ പിന്നെ പത്രത്തിൽ കയറി പ്രസവം എടുക്കലായി . 'പന്ത്രണ്ടാം മിനുട്ടിൽ വേണുവിന്റെ ബൂട്ടിൽ നിന്നും ഗോൾ പിറന്നു .' ' സച്ചിന്റെ ബാറ്റിൽ നിന്നും ആറു സിക്സർ പിറന്നു , അങ്ങിനെ എത്ര എത്ര പേറുകൾ
' കിളി വാതിലിൽ മുട്ടിവിളിക്കുന്ന ആളുകളെ ശ്രദ്ധിച്ചിരുന്ന അതികായൻ ജോണ്‍ എന്റെ തൊട്ട റൂമിൽ ആയിരുന്നു എത്ര എത്ര ഗാനമേളകൾ ഫ്രീ ആയി എനിക്ക് കേള്ക്കാൻ പറ്റി . പുറത്തു ആരാണ് നിൽക്കുന്നത് എന്നറിയാതെ ,അടഞ്ഞ വാതിലിലൂടെ ആ ഗാനം സ്വന്തം അച്ഛനെയും ജോണ്‍ കേള്പ്പിച്ചതായി ശ്രുതി .
പിന്നെ സാധാരണ പറയുന്നത് പോലെ വിത്ത് ദീസ് ഫ്യൂ വേർഡ്സ് ........