Monday, November 2, 2015

Chaos Theory

ശുദ്ധ അസംബന്ധം അഥവാ കേയോസ്  സിദ്ധാന്തം 



 ചന്ദ്രഗുപ്തൻ രണ്ടാം നമ്പ്ര് മഗധയിൽ, പാടലീപുത്രത്തിൽ  വിക്രമാദിത്യനായിരാജാ പാർട്ട് ആടിയിരുന്ന കാലം .
 :
".ഗുപ്തന്മാർ നാട് വാണീടും കാലം,
മനുസരും ഗോക്കളും ഒന്ന് പോലെ "
എന്ന് കടമ്പഴിപുറം  ഗുപതന്മാരും  പാണന്മാരും പാടി നടന്നു . ഗോവധമില്ലാത്ത സുവർണ്ണ കാലം. വൈശ്യമാർക്കായിരുന്നു രാജ്യ ഭരണം .യാദവന്മാർ 'വെറും കന്നാലികൾ '  . ലാലു കാലഗർഭത്തിൽ സുഷു പ്തിയിലും .

പക്ഷെ അന്നും  സാഹിത്യ അക്കദെമി ഉണ്ടായിരുന്നു . കൃത്യമായി പറയുകയാണെങ്കിൽ അതിന്റെ പ്രോട്ടോടൈപ്പ് . അസാരം കവിതയും, കുറച്ചു വ്യാകരണവും പിന്നെ വൈദ്യവും ജ്യോതിഷവും ഒക്കെയായി വിദ്വൽ സദസ്സ് വെടിവട്ടത്തിന്നായി എന്നും നളന്ദയിൽ  കൂടിയിരുന്നു .അവാർഡുകളും വീരശ്രുൻഖലകളും പശുക്കളെയും തലങ്ങും വിലങ്ങും, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കൈമാറിയിരുന്നു .കൂട്ടത്തിൽ ആരെങ്കിലും സ്ഥലം കാലിയാക്കിയാൽ വിലാപകാവ്യങ്ങൾ എഴുതിയിരുന്നു  ഓർമ്മ കുറിപ്പുകൾ എഴുതാൻ ഓർമ്മിച്ചിരുന്നു .'  ലിറ്ററസി മൊത്തമായും ചില്ലറയായും   വിതരണം ചെയ്തിരുന്നു.


ഭാരതീയർ എഴുത്തിന്റെ 'ഗുട്ടൻസ് ' മനസ്സിലാക്കിയത് ഇക്കാലത്താണ് .അങ്ങിനെയാണ് സ്മ്രിതികൾ കൃതികളായി ഓലയിൽ ആദ്യമായി കയറിയത് .കൃസ്തു ജനിക്കാത്തതു കൊണ്ട് തോമ്മാ ശ്ളീഹ ഈ ഭാഗത്തൊന്നും വന്നിരുന്നില്ല . അതുകൊണ്ട് തന്നെ  ഈ എഴുത്ത് വിപ്ളവത്തിൽ കറന്റ് തോമക്ക് ഒരു പങ്കും ഇല്ല എന്ന് പ്രത്യേകപറയേണ്ടതില്ലല്ലോ

ഈ വിദ്വൽ സദസ്സിൽ പെരുമ്പടവം ശ്രീധരൻ ആരായിരുന്നു എന്ന് രേഖയൊന്നും കണ്ടുകിട്ടിയിട്ടില്ല . ആകെയുള്ളത് ഒരു നാല് വരി ശ്ളോകമാണ് .ശ്ളോക രചന 'ഓർഡർ ഓഫ് പ്രേസിടെൻസ് ' അനുസരിച്ചാണെങ്കിൽ പ്രസിഡണ്ട്‌ ഒരു ധന്വന്തരി ആയിരുന്നു . വൈസ് ഒരു  ക്ഷപണകനും . അമരസിംഹൻ  വേതാള ഭട്ട ,ഘടകർപ്പര ,കാളിദാസന്മാർ മെമ്പർമാരും .എക്സ് -ഓഫിഷിയോ ആയി വരാഹമിഹിരനും വരരുചി എന്ന് രണ്ടു സവർണ്ണർ കൂടി . ഉണ്ടായിരുന്നു എന്നും വായിച്ചെടുക്കാം . ജാതി സംവരണം നടപ്പാക്കാത്തത് കൊണ്ട് കമ്മിറ്റി അശൂദ്രമായിരുന്നു .തൊട്ടുകൂടാത്തവർ തൊട്ടടുത്തൊന്നും ഉണ്ടായിരുന്നില്ല . അതുകൊണ്ട് ഓരോ മീറ്റിങ്ങിന്നു ശേഷവും പുണ്യാഹം പതിവില്ലായിരുന്നു .

രത്നങ്ങൾ ഒൻപതെ 'സിവിലൈസഡ് ' ലോകത്തിന്നു അറിഞ്ഞിരുന്നുള്ളു. അതുകൊണ്ട് വിദ്വൽ സദസ്സിൽ ഭാരവാഹികളായി നവ രത്നങ്ങളെ ഉണ്ടായിരുന്നുള്ളൂ .പൂജ്യം കണ്ടു പിടിച്ചിട്ടുണ്ടായിരുന്നെങ്കിലും അര ഉപയോഗത്തിൽ ഉണ്ടായിരുന്നില്ല . അതിനാൽ 'അര' ഭാരവാഹിയായി പോലും ഭവഭൂതിക്ക് സ്ഥാനം ലഭിച്ചില്ല .

സദസ്സിനെ നിയമിച്ചതും , ദിവസക്കൂലിയും കാലാകാലം  അവാർഡുകളും കൊടുത്തിരുന്നത് വിക്രം ഗുപ്തനായിരുന്നു. വിദ്വൽ സദസ്സിൽ നിന്നും പണവും പട്ടും  വളയും കൈപ്പറ്റിയ പല സെമി പ്രെഷ്യസ് സ്റ്റൊണുകളും കിഡ്നി സ്റ്റൊണുകളും നാട്ടിലെമ്പാടും ഉണ്ടായിരുന്നു .

 അങ്ങിനെ മനുസരും കന്നാലികളും ഒന്നുപോലെ  സുഖമായി വാണിരിക്കുമ്പോൾ തെക്ക് ചേരനാട്ടിൽ , മലനാടിൽ , ഏറനാടിൽ , പൂക്കോട്ടൂരിൽ ഒരു ദാരുണ സംഭവം ഉണ്ടായി .

അക്കഥയാണിക്കഥ മാളോരെ .

തുടക്കം : വാളയാർ ചുരം കടന്നു വന്ന കന്നാലികൾ പോത്തായും കൊമ്പനായും വേർ തിരിഞ്ഞു ഒന്ന് വടക്കോട്ടും മറ്റേതു തെക്കോട്ടും വിടുന്ന  സോർട്ടിംഗ് ആപ്പീസിൽ ഒരു ചെറിയ തെറ്റ് പറ്റി ഒരു ഗോമാത തെറ്റി  വടക്കോട്ട്‌ പോയി അന്ന്അവിടെവസിച്ചിരുന്ന ഇന്നത്തെ മാപ്ലാരുടെ പൂർവീകന്മാരായ ബ്രാഹ്മണർ:


' പടച്ചോൻ ബെച്ച കവുത്ത് ,
കരുവാണ്ടാക്ക്യ കത്തി;
ന്ക്ക്യെന്താ പടച്ചോനെ പാപം '
എന്ന് വേദം ചൊല്ലി ആ  ഗോമാതാവിന്റെ ജുഗുലാർ ഞരമ്പ് കട്ടാക്കി , ചാപ്സാക്കി  അതിഥികൾക്ക് വിളമ്പി ഗോഘ്നന്മാരായി.

അടക്കം : തമിഴത്തി പയ്യിന്റെ  മരണം രായ്ക്കു രാമാനം നാടുകാണി ചുരം കടന്ന് പാണ്‍ഡ്യ  നാട്ടിൽ  എത്തി  പാണ്‍ഡ്യന്മാർ  ബദലുക്കു ബദൽ , രക്തത്തുക്ക് രക്തം എന്ന് കൂവി വിളിച്ച് പന്ത്രണ്ടു തുളു ബ്രാഹ്മണരെ പകരം കാച്ചി .പയ്യ് ആദിദ്രാവിഡനായിരുന്നു, തുളുനാടൻ പട്ടന്മാർ ഇരുപത്തിനാലു നിഷാദന്മാരെയും , നിഷാദന്മാർ നാൽപ്പെത്തെട്ടു കിന്നരന്മാരെയും കിന്നരന്മാർ  നൂറ്റൊന്നു സിദ്ധന്മാരെയും അറത്തു . സിദ്ധിയായ സിദ്ധന്മാരുടെ സിൽബന്തികൾ ആയിരം യവനന്മാരെ തട്ടി. യവനർ കലിംഗരെയും അവർ പതിനായിരം യാദവന്മാരെയും കശാപ്പാക്കി .

നടുക്കം  : യാദവ മരണം മഗധത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു . പൂക്കോട്ടൂരിലെ ആദിദ്രാവിഡ ഗോഹത്യ അപലപിക്കാൻ വിദ്വൽ സദസ്സ് ഉടനടി വിളിച്ചു കൂട്ടണമെന്ന് നവരത്നങ്ങളിൽ പെടാത്ത ചില രത്നങ്ങൾ മുറവിളി കൂട്ടി . ചില്വാനം നല്ലവണ്ണം തടഞ്ഞിരുന്ന നവരത്നങ്ങൾ  വിദേശ പര്യടനത്തിന്നു പോയി . അവിടെയിരുന്ന് ഫ്രീ സ്കൊട്ച്ചിന്നു മുകളിൽ നടുക്കം പ്രകടിപ്പിച്ചു .

ഒടുക്കം : പൂക്കോട്ടൂര് അറത്ത  ഒരു ആദി ദ്രാവിഡ  പയ്യ് കാലിട്ടടിച്ചപ്പോൾ മഗധയിൽ പതിനായിരം യാദവന്മാർ ചാവുന്ന പ്രതിഭാസം നളന്ദയിൽ പഠന വിഷയമാക്കി . 'ഗോ-യാദവ സിദ്ധാന്തം ' രൂപപ്പെടുത്തി . പിൽക്കാലത്ത് ,പുനർവായനയിൽ 'ഗോ -യാദവം കേയോസ് ( Chaos ) തിയറി  ആയും രൂപാന്തരം പ്രാപിച്ചു .  പയ്യിന്റെ കാലടി പാപ്പാത്തിയുടെ  ചിറകടിയായും യാദവ മരണങ്ങൾ ചൈനയിലെ ഭൂമികുലുക്കവുമായി മാറി .
ചരിത്രകാരൻ ആലിപറമ്പിൽ നാരായണസ്വാമി ഗോഘ്നന്റെ ഉദ്ഭവത്തെ കുറിച്ച് ഗവേഷിച്ച് പ്രബന്ധമെഴുതി
രത്നം മടക്കി കൊടുത്ത ക്ഷപണകൻ .ചരിത്രത്തിൽ സ്ഥാനം കിട്ടാതെ പട്ടിണി കിടന്നു മരിച്ചു .
രത്നം മടക്കി കൊടുക്കുവാൻ വിസമ്മതിച്ച ആസ്ഥാന കവി കാളിദാസൻ തന്റെ പുസ്തകങ്ങളുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങുന്നത് കണ്ടു , സന്തുഷ്ടനായി, കാശുകാരനായി, പ്രശസ്തനായി , ഒടുവിൽ മരിച്ച് ഉണ്ണികൃഷ്ണനായി .
അവാർഡുകൾ ബിറ്റ്സും ബൈറ്റ്സുമായി സൂപ്പർ ഹൈവേയിൽ സഞ്ചരിച്ചു കൊണ്ടേയിരുന്നു .





.



. ,

Friday, October 30, 2015

remniscences 2



( 1967 വിക്ടോറിയ കോളേജ് ബാച്ചിന്റെ പാലക്കാട് വെച്ച് നടന്ന ഗെറ്റ് ടുഗെതെർ , ഇന്ദ്രപ്രസ്ഥ 30-10-15 )
The day come when again I repose
Here under the dark Sycamore, and 
view the plots of cottage ground........


 വേർഡ്സ് വർതിന്ന്റെ Tintern Abbey യിലെ വരികളാണ് . നിൽക്കുന്നത് ഞാനാണ്, കോട്ടേജ് ഗ്രൌണ്ടിൽ അല്ല കോളേജ് ഗ്രൌണ്ടിലാണ്  കവിയുടെ തിരിച്ചു വരവ് അഞ്ചു കൊല്ലത്തിനു ശേഷമാണു , ഞാനോ , അമ്പതു കൊല്ലത്തിനു ശേഷം കോളേജ് ഗ്രൌണ്ടിലുള്ള വലിയ  മഴ മരത്തിനു  താഴെ നിൽക്കുന്നു ,

ഹരി പറയും  Albizia Saman എന്ന് . മലയാളത്തിൽ മഴമരം .ഈ മരവും ഈ ഗ്രൌണ്ടും എന്റെ യൌവനത്തിന്റെ സാക്ഷികളാണ് ഭാഗമാണ് . ഈ ഗ്രൌണ്ടിന്നു മുകളിലുള്ള പടികളിൽ നിന്ന് കൊണ്ടാണ് 'ഡോഗ് നമ്പിയാർ തന്റെ നായ്ക്കൾക്ക് അസ്തമയങ്ങൾ കാണിച്ചു കൊടുത്തിരുന്നതെത്രേ . പക്ഷെ ഓർമ്മകൾ തുടങ്ങുന്നത് ഇവിടെ നിന്നല്ല.

അതിന്നും ഒരു കൊല്ലം മുൻപ് ഒറ്റപാലത്തുള്ള ഒരു ചെറിയ കോളേജിലെ പ്രി - യുനിവെർസിറ്റി ക്ളാസ്സിൽ നിന്നും ഞാൻ തുടങ്ങട്ടെ. സ്കൂളിന്റെ തുടര്ച്ചയായ ഒരു കോളേജ് .

ഞാൻ എന്തിനാണ് ആ കോളേജ് വിട്ടു നഗരത്തിലെ ഒരു കോളേജിൽ ചേരണമെന്ന് വാശി പിടിച്ചത് . ഹോസ്റലിൽ തന്നെ താമസിക്കണമെന്ന് വാശി പിടിച്ചത് . കൂട് വിട്ടു സ്വതന്ത്രമായി പറക്കാനുള്ള ഒരു പതിനെഴുകാരന്റെ ത്വര, എന്തായാലും ഈ തിരക്കഥയിലെ രണ്ടാം രംഗത്തിൽ വിക്ടോറിയ കോളേജ് ഹോസ്ടലിലെ 29 മുറിയിൽ തുടങ്ങുന്നു. സഹമുറിയൻ മുഹമ്മദ്‌ കാസ്സിം നേരത്തെ എത്തിയിട്ടുണ്ട്

ടോയ്ലെറ്റ്ൻറെ  ആദ്യ  ദർശനത്തിൽ തന്നെ എടുത്ത തീരുമാനം തെറ്റായി പോയിയോ എന്നൊരു സംശയം. നമ്പൂതിരിയും മീശ ഭാസ്കരനും മറ്റും അരങ്ങു തകർത്ത് വാണിരുന്ന മെസ്സും വൃത്തിയിൽ ഒട്ടു മെച്ചമല്ല. കരച്ചിൽ  വന്നെങ്കിലും കരഞ്ഞില്ല എന്നെ ഉള്ളു

തുടര്ന്നുള്ള ദിവസങ്ങളിൽ ആർ  ആരെ ആദ്യം പരിചയപ്പെട്ടു എന്നറിയില്ല . പക്ഷെ , ഇന്ന് ചിന്തിക്കുമ്പോൾ അദ്ഭുതം തോന്നുന്നു, ഒരാഴ്ചക്കകത്തു എല്ലാവർക്കും എല്ലാവരെയും പരിചയം. മെസ്സും ,കക്കൂസുമായി ഒരു പൊരുത്തപെടൽ . വാതിലുകളില്ലാത്ത കുളിമുറിയിലെ ,ഉടുതുണിയില്ലാത്ത കുളി. Thus, thus you are prepared to confront the travails of the cruel world outside.

ഹരിയാണ് ആദ്യം കയറി  പരിചയപ്പെട്ടത്‌ എന്ന് തോന്നുന്നു .പ്രീ യുനിവെർസിറ്റി അതെ കോളേജിൽ പഠിച്ചത് കൊണ്ട് ഹരി സീനിയര് ആണെന്ന് വേണമെങ്കിൽ പറയാം . പിന്നെ ഞാനും നോണ്‍ വെജ് മെസ്സിൽ ആയിരുന്നു . ദേവദാസും ഗോദനും വെജിറെറിയാൻ മെസ്സിലും .

ഞാൻ സ്കൂളിൽ നല്ല ഒരു  ഫുട്ബാളെർ ആയിരുന്നു എന്ന്  മറ്റൊരു ഒറ്റപ്പാലത്ത്കാരനും സീനിയറുമായ ഭരതൻ ഹരിയെ തെറ്റി ധരിപ്പിച്ചിരുന്നു. അങ്ങിനെ ഒരു തെറ്റിധാരണയിലുടെ .ആണ് പരിചയപ്പെട്ടത്‌ . പിന്നീടു ആ തെറ്റിധാരണ ശരിയാണെന്ന് ബോധ്യപ്പെടുത്തുവാൻ വേണ്ടി എനിക്ക് ഫുട്ബാൾ കളിക്കേണ്ടി വന്നു ,ഭാഗ്യത്തിനു കോട്ട മൈതാനത്തിലായിരുന്നു കളി . അതുകൊണ്ട് എന്റെ ദയനീയ പ്രദർശനം പെണ്‍കുട്ടികൾ ആരും കണ്ടില്ല .

പറഞ്ഞു വന്നത് ഹരിയെ കുറിച്ചാണ്. അവൻ ശാസ്ത്ര നാമങ്ങൾ പറഞ്ഞു ലോകത്തിലുള്ള എല്ലാ ചെടികളുടെയും ഭംഗി എനിക്കില്ലാതാക്കി . എന്റെ പ്രൊഫെസ്സർ ജെസുദാ സനെക്കാൾ കൂടുതൽ നമ്പിയാർ മാഷെ ഞാൻ വെറുത്തു,

ദേവദാസിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല  കാരണം അവനെ എല്ലാവർക്കും അറിയാം . മൂന്നു കൊല്ലം ജന്തു ശാസ്ത്രം പഠിച്ച അവന്നു ക്യാനിസ് മേജറും , ക്യാനിസ് ലൂപസ്സും , ക്യാനിസ് ലൂപ്പസ് ഫമിലിയാരിസ്സും തമ്മിലുള്ള വ്യത്യാസം അറിയില്ല .
പക്ഷെ എല്ലാ കളികളിലും മന്നൻ . നിത്യ കാമുകൻ, അവൻ ഗന്ധർവൻ  ഞങ്ങൾ രണ്ടുപേരും ഒന്നിച്ച് ഹോസ്റലിൽ നിന്നും പുറത്തായപ്പോൾ
കുറച്ചു കാലം അവൻ എന്റെ വീട്ടിൽ താമസിച്ചു

റ്റാക്സൊണോമി കാര്യമായി പഠിച്ചില്ലെങ്കിലും റ്റാക്സിദെർമി ആദ്യ നാളിൽ തന്നെ തുടങ്ങി സുന്ദരെശ്വരൻ .ടോയിലെട്ടിന്നു അടുത്തായിരുന്നു അവന്റെ റൂം. ഈ ലോകത്തിലുള്ള എല്ലാ തരം കൊതുക്കളെയും കൊന്ന് ചുമരിൽ പതിച്ചു വെച്ചിരുന്നു . ചുമരിലുണ്ടായിരുന്ന ചോരപ്പാടുകൾ കണ്ടാൽ നാസികളുടെ ഒരു കാമ്പ് ആണോ എന്ന് സംശയിച്ചു പോകും . റൂം ഒരു പ്രാവശ്യം കണ്ട വാർഡൻ പിന്നെ ആ റൂം പരിശോധിച്ചിട്ടില്ല .ടിപ്പു സുൽത്താനെ ആര് മറക്കും

ഒരു നുള്ള് പൊടി വലതു കൈവിരലുകൽക്കിടയിലും , ഇടതു കൈപത്തി തലയ്ക്കു പുറകിലും മനസ്സിൽ  നിറയെ അസ്തിത്വ ദുഃഖ ചിന്തകളുമായി രാത്രിയുടെ അന്ത്യ യാമങ്ങളിൽ വെരാണ്ടയിൽ ഉലാത്തിയിരുന്ന ഗോദൻ നമ്പൂതിരിപാടിനെ കണ്ട്‌ ഭാർഗവികുട്ടി പോലും  വിരണ്ടു പോയിട്ടുണ്ട് .

" കടന്നു പോകുന്ന ഹേ അജ്ഞാത സുഹൃത്തെ പാടുവാൻ കഴിയുമെങ്കിൽ ഒരു കുളിർഗാന നിശ്വാസത്താൽ എന്റെ ഹൃദയ വ്യഥയെ അല്പ്പമോന്നു ലഘൂകരിച്ചാലും . ശാന്ത മോഹനമായ ജീവിതത്തിന്റെ ഒരു മധുരഗാനാലപത്താൽ എന്നെ ഒന്ന് ഉറക്കീട്ടു പോകു, ഒന്ന് ഉറക്കീട്ടു പോകു,"

എന്ന് ഭാർഗവി കുട്ടി അപേക്ഷിച്ചപ്പോൾ  " എനിക്ക് പാടാനൊന്നും പറ്റില്ല , വേണമെങ്കിൽ ഒരു കഥകളി പദം മൂളാം ' എന്ന് നമ്പൂതിരിപാട് പറഞ്ഞു എന്ന് ഹോസ്റൽ ചരിത്രം . ഭാർഗ്ഗവി കുതിരാൻ വഴി തൃശ്ശൂർക്ക് വിട്ടു എന്ന് കേൾവി .'
പാടാൻ അറിയുന്ന ആൾക്കാർ ക്ളാസ്സിൽ ഉണ്ട് ; അവരോടു പറയാം ' എന്ന് ഗോദൻ പറഞ്ഞു എന്ന് ഭാഷാന്തരം .

എന്തായാലും പിന്നെയുള്ള ദിവസങ്ങളിൽ

'ആകൃതി കണ്ടാലതിരംഭേയം
ആരാലിവൾ തന്നധരം പേയം '

എന്ന നളചരിതം പദം  ഗോദൻ മൂളുന്നത് കേട്ടവരുണ്ട് .ഭാർഗവി  " ഞാനും നീയും എന്നാ യാഥാർഥ്യത്തിൽ നിന്നും നീ മാത്രമായി അവശേഷിക്കാൻ പോകുകയാണ് , നീ മാത്രം. സ്വപ്നങ്ങളേ വിട  ' എന്ന് ശപിച്ചുവേത്രേ .

പിന്നെ പ്രാഞ്ചിയെട്ടൻ ദി സെയിന്റ് . ചർച്ചിൽ കൊണ്ടുപോയി Gideons ൻറെ  ഫ്രീ ബൈബിൾ വാങ്ങി തന്ന് എന്നെ നല്ല കുട്ടി ആക്കാൻ നോക്കി .പിന്നെ അവനു മനസ്സിലായി 'ഐ അം എ ബാഡ് ഇന്ഫള് എൻസ് ഓണ്‍ ജീസസ് ' ഞാൻ അവനെ ' ഘര് വാപസി ' ആക്കാൻ നോക്കി . അവൻ വീണില്ല .ഒന്നും കളിക്കാതെ എല്ലാ കളിയിലും വിദഗ്ധൻ പിന്നെ പത്രത്തിൽ കയറി പ്രസവം എടുക്കലായി . 'പന്ത്രണ്ടാം മിനുട്ടിൽ വേണുവിന്റെ ബൂട്ടിൽ നിന്നും ഗോൾ പിറന്നു .' '  സച്ചിന്റെ ബാറ്റിൽ നിന്നും ആറു  സിക്സർ പിറന്നു , അങ്ങിനെ എത്ര എത്ര പേറുകൾ

' കിളി വാതിലിൽ മുട്ടിവിളിക്കുന്ന ആളുകളെ ശ്രദ്ധിച്ചിരുന്ന അതികായൻ ജോണ്‍ എന്റെ തൊട്ട റൂമിൽ ആയിരുന്നു എത്ര എത്ര ഗാനമേളകൾ ഫ്രീ ആയി എനിക്ക് കേള്ക്കാൻ പറ്റി . പുറത്തു ആരാണ് നിൽക്കുന്നത് എന്നറിയാതെ ,അടഞ്ഞ വാതിലിലൂടെ ആ ഗാനം സ്വന്തം അച്ഛനെയും ജോണ്‍ കേള്പ്പിച്ചതായി ശ്രുതി .

പിന്നെ സാധാരണ പറയുന്നത് പോലെ വിത്ത്‌ ദീസ് ഫ്യൂ വേർഡ്സ് ........



















Thursday, October 22, 2015

reminiscences 1



( 1967 വിക്ടോറിയ കോളേജ് ബാച്ചിന്റെ പാലക്കാട് വെച്ച് നടന്ന ഗെറ്റ് ടുഗെതെർ , ഇന്ദ്രപ്രസ്ഥ 30-10-15 വേണ്ടി .  )

" Five years have past, five summers with the length
of five long winters; and again I hear
these waters..............

അഞ്ചല്ല ; അമ്പത് വസന്തങ്ങൾ കടന്നു പോയിരിക്കുന്നു  അമ്പത് നീണ്ട ശിശിരങ്ങളുടെ ദൈർഘ്യമുള്ള വസന്തങ്ങൾ  .ഒരിക്കൽ കൂടി ആ കാലത്തേക്ക് ഞാൻ തിരിച്ചു പോകുന്നു ,നൊസ്റ്റാൾജിയ  ടി.ടി.ശ്രീകുമാറിന്റെ വാക്കുകളിൽ  ഭൂതാതുരത
ഒരിക്കൽക്കൂടി auditorium ബ്ലോക്കിന്റെ ഒന്നാം നിലയിൽ , കോണി ക്കടുത്തുള്ള ക്ളാസ് റൂമിൽ  ഞാൻ ഇരിക്കുകയാണ് . പോടിയത്തിൽ ഹൃദയകുമാരി ടീച്ചർ Tintern Abbey യിലെ വരികൾ ഉരുവിടുന്നു . Wordsworth ന്റെ ഹൃദയത്തെ സ്പർശിച്ച വികാരങ്ങൾ  അന്നില്ലാത്ത വ്യക്തതയോടെ എന്നെയും സ്പർശിക്കുന്നു .
But oft in lonely rooms and 'mid the din
of towns and cities, I have owed to them
in hours of weariness, sensations sweet ;
felt in the blood and felt along the heart.

എത്രയെത്ര  അപരിചിത പട്ടണങ്ങളിൽ , ഏകാകിയായി അലഞ്ഞു , അന്ന് കോട്ടമൈതാനത്തു ഉണ്ടായിരുന്ന, ശോഭ തിയേറ്ററിൽ ഓടിയിരുന്ന ചന്ദ്രതാര പിക്ചെർസിന്റെ ഭാർഗ്ഗവി നിലയത്തിലെ പാട്ടിലെന്ന പോലെ .

" ആദിമ ഭീകര വന വീഥികളിൽ
നിലാവിൽ മുങ്ങിയ മരുഭൂമികളിൽ
നൂറ്റാണ്ടുകളുടെ ഗോപുരമണികൾ
വീണ് തകർന്നൊരു തെരുവീഥികളിൽ

അന്ന് ,ഹോസ്റ്റലിന്റെ  തെക്കേ അറ്റത്ത്, മുകളിൽ നിന്ന് വാട്ടർ പൈപ്പിലൂടെ ഊർന്നിറങ്ങി സെക്കണ്ട് ഷോവിന്നു പോയിരുന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ചിലരെ എല്ലാം ഇവിടെ ഞാൻ കാണുന്നു . ദേവദാസ് ,ചിലപ്പോൾ ഹരിദാസ്‌ ,ഫ്രാൻസിസ് ,സുന്ദരെശ്വരൻ ,ജോണ്‍ ....പക്ഷെ ഒന്നാം സെമസ്റ്റരിൽ തന്നെ നൂറു സിനിമ തികച്ച റിക്കാർഡ് എനിക്ക് മാത്രം .

" ഒരു ചന്ദ്രോദയം .ഇന്നത്തെയോ ,ഇന്നലത്തെയൊ അല്ല ; യുഗ യുഗാന്തരങ്ങൾക്കപ്പുറത്ത് , കൊടുംകാറ്റിന്നും പേമാരികൾക്കുമപ്പുറ ത്ത് , ഒരു കുളിർ തെന്നലിൽ  ഭാർഗ്ഗവീ നിലയത്തിലെ പൂങ്കാവനം കോൾമയിർ കൊള്ളുകയാണ് . നാദബ്രഹ്മത്തിന്റെ അനുഗ്രഹീത വീചികളെ എവിടെ, എവിടെയാണ് നിങ്ങളുടെ ഉറവിടം?

അങ്ങിനെയുള്ള നിലാവുറങ്ങുന്ന എത്രയെത്ര രാത്രികൾ . ജിയുടെ വരികൾ ഗുപ്തൻ നായർ മാഷ്‌ മൂളുന്നത് ഞാൻ വീണ്ടും കേൾക്കുന്നു

" ആയിരം പ്രപഞ്ചത്തെ ഉറക്കി പുതപ്പിച്ചും
ആയിരം പ്രപഞ്ചത്തെ ഉണർത്തി താലോലിച്ചും "

അർദ്ധ രാത്രിക്ക് ,കൽപ്പാത്തി പുഴ മുറിച്ചു കടന്നു ,ബൽക്കീസിൽ നിന്നുള്ള മടക്ക വരവ് . ഓരോ നിഴലുകളിലും എത്രയെത്ര യക്ഷിമാർ . ശാരദ സന്ധ്യകളിൽ പൂത്തുതളിർത്ത ഏഴിലം പാലകൾ

" ഏഴിലം പാലപ്പൂവിൻ തൂമണം തുളുമ്പുന്നു -
ണ്ടൂഴി തൻ നിശ്വാസത്തിലെന്തു മോഹനരാത്രി."

ഹരിയുടെ ഒപ്പമുള്ള സായാഹ്ന യാത്രകൾ . ഗുപ്തൻ നായർ മാഷും, ബാലകൃഷ്ണ വാരിയർ മാഷും മറ്റും താമസിച്ചിരുന്ന, കോളേജ് (?) പോസ്റ്റ്‌ ഓഫീസും ,കുളവും പിന്നിട്ടു ,പാടത്തിലൂടെ പുത്തൂർ റോഡിലേക്ക് .

നല്ലൊരു തുമ്പ പൂവിനെ ചൂണ്ടി കാട്ടി ഹരി ചോദിക്കുന്നു :
' രാജു, ഇതെന്താണെന്നു അറിയുമോ ?'
' അത് തുമ്പയല്ലെ , ഹരി '
' ഇതാണ് ലൂകാസ് സെയലാനിക്ക '
'ഓ !'

അങ്ങിനെ മാൻഗിഫെറ ഇൻഡികയും , നിലുംബിയം ഏഷ്യാട്ടിക്കവും , ഒറൈസ സറ്റൈവ യും മറ്റും മറ്റും .

ഖസാക്കിന്റെ ഇതിഹാസം മാതൃഭൂമിയിൽ വന്നിരുന്ന കാലം അസ്തിത്വ ദുഖവും , ഗർഭ പാത്രത്തിലേക്കുള്ള തിരിച്ചു പോക്കും, ആർത്തവ രക്തവും മറ്റും നിറഞ്ഞിരുന്ന അന്നത്തെ ആധുനിക സാഹിത്യം പിന്നെപിന്നെ ശാസ്ത്രനാമങ്ങൾ ഹരി ഉരുവിടുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഖസാക്കിലെ വരികൾ ആവും
'ബൊംബാക്സ് മലബാറിക്കം ' ' ചുവന്ന പുള്ളികളും നെറ്റിയിൽ  ചൂട്ടുമുള്ള ഒരുതരം പരൽമീനുകൾ ഉണ്ട് .കുളത്തിലെ കല്പ്പടവുകളിലെ വിള്ളലുകളിൽ അവ ഒളി ച്ചു കിടന്നു " ആർത്തൊ കാർപസ് ഇന്റെഗ്രിഫോളിയ " ' ചിതലി മലയിൽ മഴ പെയ്യുമ്പോൾ അവ കരയിലേക്ക് നീന്തി വരും അന്ന് തീമഴ പെയ്യും '' " ലേബിയാറ്റ " '" സായാഹ്ന യാത്രകളുടെ അച്ഛാ , വിട . മന്ദാരത്തിന്റെ ഇലകൾ കൊണ്ട് കൂട്ടിയ പുനർജനിയുടെ കൂട് വിട്ട് ഞാൻ യാത്രയാവുകയാണ് , വിട നൽകൂ "
വർഷങ്ങൾക്കു ശേഷം മുന്നാറിൽ വെച്ച് കണ്ടപ്പോൾ അവൻ പറഞ്ഞു :
' രാജു ഈ ടീ ഉണ്ടല്ലോ; അത് ഒരു ബുഷ്‌ അല്ല. കമലിയ എന്ന മരമാണ് "
'ഓ ശരി .'
പിന്നീടെപ്പോഴോ വെട്ടിവേർ വന്നു ചാടി.

ദേവദാസ്  പറന്നു നടന്നു . 'വിന്നർ ഓഫ് ദി കോളേജ് കളർസ് ' ദിവസങ്ങൾക്കു മുപ്പത്തിയാറ് മണിക്കൂറുകൾ ഉള്ളവൻ . സകല കലാ വല്ലഭൻ , പഠിപ്പൊഴിച്ച് . .mammaalia എന്ന് പറഞ്ഞാൽ 'mamma mia എന്നാണവൻ കേൾക്കുക ഹോസ്ടലിലെ കോണിയുടെ പടികൾ ഒരിക്കലുമവൻ ഉപയോഗിച്ചിട്ടില്ല . കയറ്റവും ഇറക്കവും baalustrade ഡിലൂടെയായിരുന്നു .സകല കളികളിലും മന്നൻ .നളിനി പോയപ്പോൾ തളർന്നു പോയ ദേവദാസിനെയും കാണേണ്ടി വന്നു .

ടിപ്പു സുൽത്താനായ ഇന്നത്തെ vegan സുന്ദരെശ്വരൻ , ചാവാളി കുതിരയിൽ നിന്നും തളർന്നു താഴെ വീണ സുൽത്താൻ .ഗ്രീക്ക് പുരാണങ്ങളിലെ Stentor നെ വെല്ലുന്ന ശബ്ദമുള്ളവൻ . ' ഹാജരുണ്ട്, ഹാജരുണ്ട് , ഹാജരുണ്ട് ' എന്ന് വിളിച്ചു പറഞ്ഞ് ജയിലിൽ പോകാതെ രക്ഷപ്പെട്ടവൻ .കൊടുവായൂർ പനം ചക്കര സൊസൈറ്റിയുടെ ഒരു ഉത്തമ പാനീയമായ നീര പ്രാഷിന്റെ പ്രണേതാവ് . ' തേങ്ങ , മാങ്ങ , പട്ടാണി, കടുക് മാങ്ങ പൊടി ..........വിൽപനക്കാരൻ

എല്ലാവരുടെയും സ്നേഹിതനായ,  ഗോദൻ നമ്പൂതിരിപാട് . രാത്രി പന്ത്രണ്ടു മണിക്കും ഒരു നുള്ള് പൊടിയും അസ്തിത്വ ചിന്തയുമായി ഹോസ്റൽ വരാന്തയിൽ ഉലാത്തുന്നതു ഓർമ്മവരുന്നു .സീനിയറായിരുന്ന, ബെര്ട്രാന്ദ് റസ്സലിന്റെ ജീവനുള്ള ചിത്രം മാഗസീനിൽ വരച്ച  ഹരിഹരൻ , തൊട്ടടുത്ത 30 റൂമി ലെ അതികായൻ ജോണ്‍ . മറ്റൊരു തൃശ്ശൂർ നസ്രാണി ഫ്രാൻസിസ് . അവൻ എന്നെ പള്ളിയിൽ  കൊണ്ട് പോയി Gideons ന്റെ ബൈബിൾ മേടിച്ചു തന്ന് എന്നെ നല്ല കുട്ടിയാക്കി .

അങ്ങിനെ ഒരു ദിവസം ഞങ്ങൾ ഗഞ്ചാരു ഉണ്ണിയുടെ കൂടെ പോയി എം.ടി.യെ കണ്ടു അശോക ഹോട്ടലിൽ . നഗരമേ നന്ദിയുടെ കഥ അന്ന് പറഞ്ഞു . രാജ് തിയേറ്ററിൽ കണ്ട strangers in the city യുടെ സ്വതന്ത്ര ആവിഷ്കരണം പോലെ. എം ടി യുടെ ആദ്യ കാല കൃതികളായ 'രക്തം പുരണ്ട മണ്‍ തരികൾ " ആയിരം കോപ്പിയും കുട്ടികളെ കൊണ്ട് വാങ്ങിപ്പിച്ചത് ഉണ്ണിയേട്ടൻ ആയിരുന്നു . പുസ്തകം സമർപ്പിച്ചിരിക്കുന്നതും അദ്ദേഹത്തിനു തന്നെ . .പിന്നെ  ഒരു ദിവസം വല്യങ്ങാടിയിലെ ഏതോ ഒരു ഹോട്ടലിൽ ഇടിച്ചു കയറി സത്യൻ, മധു,അംബിക, ഷീല തുടങ്ങിയവരെ.കണ്ടു .

ഹരി പറയുന്നു othello യിലെ ഏതാനും വരികൾ പറഞ്ഞാൽ  നന്നായിരിക്കും എന്ന് .എനിക്ക് ഓര്മ്മ വരുന്നത് രക്ത തിലകമാണ് . ശിവജി othello ആയി അഭിനയിച്ചു നാശമാക്കിയ ബെഡ് റൂം സീൻ ആണ്. ' കണ്ണദാസൻ പാടുന്ന  ഒരു കോപ്പയിലെ എൻ കുടിയിരുപ്പ് ' എന്ന പാട്ടാണ്. ഏതു തിയേറ്ററിൽ ആയിരുന്നു അത്? ന്യൂ ? ഗൌഡർ ? ഇരുദയാ ?

തിരിച്ചുവരാം മാഷന്മാരിലേക്ക് .' quasi cursores'; like runners in a relay race, men hand on the torch of life to the coming generation. എന്ന് കൽപ്പാത്തി accent ൽ Values of Life എന്ന ബോറൻ പുസ്തകം പഠിപ്പിച്ചിരുന്ന വൈത്തി സാർ ,
ഇസ്രേൽ വംശം എന്ന കാവ്യം അതിലേറെ വിരസമായി പഠിപ്പിച്ചിരുന്ന അച്യുതൻ മാഷ്‌ , കഥകളി നടനെ പോലെ ഉണ്ട കണ്ണുകളുരുട്ടി വാചാലമായി മിണ്ടാപ്പെണ്ണിനെ വിവരിച്ചിരുന്ന  വാരിയർ സാർ , ഋഷി തുല്യനായ ജി ,ബാലകൃഷ്ണൻ നായർ , പിന്നെ ക്ളാസ്സിൽ  'ഇടത്തു കയ്യാൽ അഴിഞ്ഞ വാർകൂന്തലൊന്നൊതുക്കു ,ന്നത് നോക്കിയിരുന്നതിന്നു എന്നെ " ജ്വലിച്ച കണ്‍ കൊണ്ടൊരു നോക്ക് നോക്കി "ചീത്ത പറഞ്ഞ പി ജി പി പിള്ള .
പിന്നെയും ഹൃദയകുമാരിയിലേക്ക് . ബാക്ക് ബെഞ്ചിൽ നിന്നും എന്നെ പിടിച്ചു front ബെഞ്ചിലിരുത്തിയ ടീച്ചർ . അക്കൊല്ലം ഇംഗ്ലീഷിൽ രണ്ടു പേർക്ക് second ക്ളാസ്  കിട്ടി . ഒന്ന് ആർ ,കെ വിജയകൃഷ്ണനായിരുന്നു .
Full many a head of purest clay serene
the dark unvarnished back benches bear'
അങ്ങിനെ ഒരു  തലക്കായിരുന്നു മറ്റേ സെക്കന്റ്‌ ക്ളാസ്സ്  .

എത്ര എത്രയോ ഓർമ്മകൾ . കൂട്ടത്തിൽ ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ചിലതും. പഠനം മറന്നു പോയ നാളുകൾ .പോകാൻ സമയമായപ്പോൾ കോളേജിന്റെ മോട്ടോ കണ്ടു Labuntur et Imputantur "നിമിഷങ്ങൾ നിങ്ങളുടെ കണക്കിൽ" . അത് മനസ്സിലാക്കി വന്നപ്പോഴേക്കും മൂന്നു കൊല്ലങ്ങൾ കടന്നു പോയിരിക്കുന്നു  .

അവസാനമായി കൃഷ്ണൻ നായർ ഗൈറ്റ്‌ കടന്നു പുറത്തേക്ക്. വീണ്ടും വിശ്വദർശനം .
' മുന്നിലെന്തപാരതയാണ് തുറക്കുന്ന-
തെന്നിലെ ക്ഷുദ്രാഹന്ത മഞ്ഞുപോലിതാ മാഞ്ഞു '

ഖസാക്കിലെ രവിയെ പോലെ "മന്ദാര ഇലകൾ കൊണ്ട്  തുന്നിയ പുനർജനിയുടെ കൂട് വിട്ട് "പരിചയമില്ലാത്ത ലോകത്തിലേക്ക് .അതിന്നു ശേഷം എത്രയെത്ര വഴിയമ്പലങ്ങൾ , പലായനങ്ങൾ .

"എന്റെ ( നമ്മുടെ )  പ്രഭാതം വർണ്ണ ശബളമായിരുന്നു
എന്റെ (നമ്മുടെ )സായാഹ്നം  ഗാനാത്മകമായിരിക്കട്ടെ "









Sunday, October 11, 2015

സ്ത്രീ (പീഡന) പർവ്വം

സ്ത്രീ (പീഡന) പർവ്വം 


ഉദയാൽപ്പരം കൃത്യം പതിനഞ്ചു നാഴിക ചെന്നപ്പോൾ രാജധാനിയിൽ,  ക്രീഡാമണ്ഡപത്തിൽ, നിരത്തിയിട്ടിരുന്ന മൂന്നു ഇരിപ്പിടങ്ങളിൽ നടുവിലുള്ള ഇരിപ്പിടത്തിൽ  സൌബാലി ആസനസ്ഥയായി .

അടുത്തു നിന്നിരുന്ന  കൃപിയോടും, മിസ്സിസ് ജയദ്രഥനോടും ഇരു വശത്തുമുള്ള ഇരിപ്പിടങ്ങളിൽ ഇരിക്കാൻ ആഗ്യം കാണിച്ചു. കമ്മിറ്റിയിലെ നാലാം മെമ്പർ   വിദുരൻ ചവിട്ടു  പടിയിൽ ഇരുന്നതായി ഭാവിച്ചു   .അക്കാലത്ത് ശൂദ്രന്മാർക്കുള്ള റിസർവഡ് സീറ്റ് അതായിരുന്നു.
.
ഹസ്തിനപുരം അരമനയിലെ ' ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റീ കൂടിയതായി അറിയിച്ചു കൊണ്ട് സൌബാലി മേശമേൽ മൂന്നു വട്ടം കോൽ പ്രയോഗം നടത്തി .. എന്നിട്ട് കറുത്ത തുണിയെടുത്ത് കണ്ണ് മൂടി, ത്രാസ് വലതു കയ്യിൽ തൂക്കി പിടിച്ചു .

ബാലിഫ് ആയി ഡബിൾ ഡുട്ടി ചെയ്യുന്ന ഒരു ഭടൻ 'ആർഡർ , ആർഡർഎന്ന് ഉറക്കെ വിളിച്ചു കൂവി.

  സൂര്യഭഗവാൻ   ഏഴര വെളുപ്പിന് , പൂങ്കോഴി കൂകുമ്പോൾ തന്നെ , ഉണർന്ന് സണ്‍ലൈറ്റ് സോപ്പ് തേച്ചു വൃത്തിയാക്കി യ വസ്ത്രം ധരിച്ച് റെഡിയാകുമായിരുന്നു . ആകാശം ശുഭ്രവും സ്വച്ഛവും ആയി  ഇരുന്നിരുന്നു.

"കള്ളവുമില്ല ചതിയുമില്ല
സസ്പെന്ടെഡ് പാർട്ടികിൾസ് തെല്ലുമില്ല "എന്ന സ്ഥിതി.

മേൽപ്പറഞ്ഞ ഉദയാൽപ്പരം  നാഴിക, വിനാഴികകൾ 'കണ്‍വേർറ്റ്‌ ' ചെയ്ത്  മണിക്കൂർ , മേടക്കൂർ ,ഓണക്കൂർ , മിനിറ്റ് ,സെക്കണ്ടിലേക്ക്   'ഘടി വാപസി' ആക്കിയാൽ,  കാലത്ത് കൃത്യം പതിനൊന്നു മണി എന്ന് സിദ്ധിക്കും .സണ്‍ ഡയാലും, ജോണ്‍ ഡയാലും  ആറ്റൊമിക് ക്ലോക്കും തമ്മിൽ  അണു വിട വ്യത്യാസം വരില്ല .  പിൽ ക്കാലത്ത് വന്ന എല്ലാ യുവർ ഓണർമാരും ഈ സമയ നിഷ്ഠ തുടർന്നു പോന്നു . ബ്രാഹ്മണാൾകൾ കാലത്തെ സാപ്പാട് സമയം 'അക്കോർഡിംഗ് ലി അഡ്ജസ്റ്റ്‌ പണ്ണിയാച്ച്  ' എന്ന് മനു സംഹിതയിൽ ടിപ്പണി എഴുതി ചേർത്തു കാണുന്നു..  മറ്റുള്ളവർ  തരം  കിട്ടുമ്പോൾ ഗോക്കളെ കൊല്ലാതെ അഹിംസാപരമായി  ഭക്ഷിച്ചു .ശൂദ്രന്മാർ അൽപ്പാഹാരികൾ  ആയിരുന്നതിനാൽ അന്നും ഇന്നത്തെ പോലെ കിട്ടുമ്പോൾ കുമ്പിളിൽ കഞ്ഞി കുടിച്ചു.

അഥ: കമ്മിറ്റി ഉദ്ഭവ ചരിതം  .

രാജ പത്നിമാരായ കുന്തി ദേവിക്കും മാദ്രിദേവിക്കും എതിരെ ലൈംഗിക അക്രമങ്ങൾ തുടരൻ ആയി  ഉണ്ടായപ്പോൾ ഭീഷ്മരുടെ ആവശ്യ പ്രകാരം ഒരു പുതിയ നിയമനിർമ്മാണം നടന്നു.  . "പണി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമ നിയമം ( തടയൽ, നിരോധനം, പരിഹാരം). എന്ന പേരിലായിരുന്നു സാഹിത്യം. ഈ പോസ്റ്റ്‌ മോഡേണ്‍. ഇന്ത്യാ പോസ്റ്റ്‌. നിയമം നടപ്പിലായശേഷവും  രാജകുമാരികൾ പണിസ്ഥലങ്ങളിലും മറ്റു മേച്ചിൽ സ്ഥലങ്ങളിലും നിർബാധം പണി തുടരും  എന്ന് ഭവിഷ്യ പുരാണത്തിൽ  രേഖപ്പെടുത്തി കാണുന്നു.

' സങ്കടക്കാരിയെ വിളിക്കാം ' പ്രിസൈടിംഗ് ആപ്പീസറായ സൌബാലിജി  കൽപ്പിച്ചു .

' കൃഷ്ണ എന്ന കറുമ്പി  ഹാജരുണ്ടോ ഹാജരുണ്ടോ ഹാജരുണ്ടോ ?'

മുന്നാം വിളി തീരും മുൻപ് കൃഷ്ണ എന്ന  ദ്രൗപദി അലിയാസ്‌  പാഞ്ചാലി എന്ന കറുമ്പി വിളി കേട്ടു  കീറിയതും മുഷിഞ്ഞതുമായ പുടവയും അഴിഞ്ഞ തലമുടിയും ഒക്കെ ആയി ആകെ സങ്കടത്തിലായിരുന്നു. സങ്കടക്കാരി എന്ന് പ്രത്യേകം പറയണ്ട കാര്യമില്ല . സങ്കടമോചൻ അമ്പലം നോക്കി നടക്കുകയാണ് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും .

'കറുമ്പി എന്ന വിളി വംശീയമാണ്. അത് തിരിച്ചെടുക്കണം ' ജനപ്രിയ ഫെമിനിസ്റ്റ് ആയ പാഞ്ചാലി ആവശ്യപ്പെട്ടു .

'ഒബ്ജെക്ഷൻ ഓവർ റൂൾഡ്‌.  കറുമ്പി വംശീയമായ അധിക്ഷേപമല്ല എന്ന് ജസ്റ്റിസ് കട്ടബൊമ്മൻ വിധിച്ചിട്ടുണ്ട് '.സൌബാലി പറഞ്ഞു. 'കട്ടബൊമ്മൻ കട്ടളൈ , ആണ്ടവൻ കട്ടളൈ . പ്രൊസീഡ്'.

അതിന്നു ശേഷം പ്രതികൾക്കെതിരായ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു .പരാതിക്കാരിയുടെ ഒറ്റമുണ്ട് ബലമായി അഴിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയുടെ രത്നചുരുക്കം പ്രതികളെല്ലാവരും കുറ്റം നിഷേധിച്ചു.

അദ്ധ്യക്ഷ സങ്കടക്കാരിയോടു :  ' നടന്ന സംഭവം ചുരുങ്ങിയ വാക്കുകളിൽ വിവരിക്കു'.

ഒരു ദീർഘശ്വാസം വിട്ടു കറമ്പി പറഞ്ഞു തുടങ്ങി :
'ഞാൻ അന്തപുരത്തിൽ സീരിയൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

'ഏതു സീരിയൽ'

'മറ്റേതു സീരിയൽ. 'സ്ത്രീധനം' തന്നെ'

 :. 'അപ്പോൾ ഒന്നാം പ്രതി എൻറെ തലമുടിയിൽ പിടിച്ച് എന്നെ വലിച്ചിഴച്ച് രാജമണ്ഡപ ത്തിൽ കൊണ്ട് പോയി. അവിടെ വെച്ച് എന്റെ മടികുത്തിൽ കടന്നു പിടിച്ചു മുണ്ടഴിക്കാൻ ശ്രമിച്ചു. മറ്റു പ്രതികൾ  ഒന്നാം പ്രതിയെ   കൈയ്യടിച്ചും , തുടയിൽ തട്ടിയും പ്രോത്സാഹിപ്പിച്ചു ."

' എന്നിട്ട് മുണ്ട് അഴിച്ചുവോ '

'ഇല്ല, " ഒരു കമ്മേർഷ്യൽ ബ്രേക്കിന്നു ശേഷം, പാഞ്ചാലി വിവരണം തുടർന്നു  "രണ്ടു കുത്ത് മുണ്ട് ഒന്നിച്ചു ചുറ്റിയിരുന്നത്‌  കൊണ്ട് അഴിക്കാൻ പറ്റിയില്ല.'

' ഏതു ബ്രാൻഡ് മുണ്ടായിരുന്നു'

;'കുത്താമ്പുള്ളി കൃഷ്ണൻ ചെട്ടിയാർ നിർമ്മിതം കൃഷ്ണരാജ് മുണ്ടായിരുന്നു '.

' എന്ത് കൊണ്ട്  പ്രതി  മുണ്ട് പൊക്കാൻ ശ്രമിച്ചില്ല?' @

' പ്രതി കോന്തനും പാർശ്വ ചിന്ത ( lateral thinking) വശമില്ലാത്തവനുമായിരുന്നു .'

'സഭയിൽ കാർന്നോന്മാർ ഉണ്ടായിരുന്നില്ലേ? അവർ എതിർത്തില്ലെ ? '

' ഉണ്ടായിരുന്നു . അവർ മുണ്ട് അഴിയുമോ ഇല്ലയോ എന്നുള്ള വാതു വെപ്പിലായിരുന്നു.

'സ്പോട്ട് ഫിക്സിംഗ്? '

'ആ സാദ്ധ്യത തള്ളികളയാൻ പറ്റില്ല .'

' അന്ധനായ മഹാരാജാവോ?'

'മഹാരാജാവ് സഞ്ജയനെ  വേഗം കൂട്ടി കൊണ്ടുവരാൻ  ആളെ അയച്ചു.'

(അദ്ധ്യക്ഷ പല്ലിറുമ്മുന്ന ശബ്ദം യവനരാജ്യത്തു കേട്ടുവെന്നു ഹോമർ രേഖപ്പെടുത്തിയിട്ടുണ്ട്.)

അദ്ധ്യക്ഷ മറ്റു രണ്ടു മെംബർമാരൊടും ചർച്ച ചെയ്യുന്നതായി ഭാവിച്ചു. നാലാം മെമ്പറെ പതിവ് പോലെ   റിസർവിൽ ഇരുത്തി . എന്നിട്ട് സങ്കടക്കാരിയോടു പറഞ്ഞു:

' ഇത് ഒരു നാറ്റ കേസ് മാത്രമല്ല തെളിവില്ലാത്ത കേസ് കൂടിയാണ്'

' തെളിവില്ലാത്ത കേസോ ? അതെങ്ങിനെ ?' പാഞ്ചാലി ചൂടായി .

' രണ്ടു കാരണങ്ങൾ . രാജ മണ്ഡപത്തിൽ ഉണ്ടായിരുന്ന ആരും നിനക്ക് അനുകൂലമായി തെളിവ് തരില്ല. പിന്നെ പ്രതികളിൽ രണ്ടു പേർ, നിനക്ക് അറിയാമല്ലോ , എന്റെ മക്കളാണ് '

' രാജ്ഞിക്ക്  ഈ കേസ് തീരുമാനിക്കാൻ ഒരു അവകാശവുമില്ല. താത്പര്യ സംഘട്ടനം (conflict of interest) ഉണ്ട് '

' ശരിയാണ് . പക്ഷെ വേറെ ആർ അദ്ധ്യക്ഷ  ആവും? ദുശ്ശള ?' രാജ്ഞി ചോദിച്ചു .

ദുശ്ശാസനൻ പുറകിൽ നിന്ന് ചിരിക്കുന്നത് കേട്ട പാഞ്ചാലി മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുത്തു. അദ്ധ്യക്ഷ അനുകമ്പയോടെ പാഞ്ചാലിയെ നോക്കി തുടർന്നു :

' കുറ്റം വ്യാസന്റെതാണ് . വ്യാസ മൌനം . അദ്ധ്യക്ഷ ആവാൻ വേറെ പെണ്ണുങ്ങൾ  മഹാഭാരതത്തിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ രാക്ഷസികളോ മുഖമില്ലാത്തവരോ ആണ്.  '

'എന്താണ് അപ്പോൾ വിധിന്യായം?'

' ന്യായം കുറച്ചു അന്യായമാണ് . തത്കാലം മോള് സംബന്ധക്കാരെയും കൂട്ടി നാട് കാണു . നാടുകാണി ചുരം വഴി വണ്ടി വിട്ടോ'.







@ ഒരു ഇമെയിൽ ജോക്കിൽ നിന്ന് 






Saturday, October 10, 2015

.

"SAMVATHSARA PURUSHAN" 

(സംവത്സര പുരുഷൻ)



Eons ago, a mighty bull ambled down from the North and came upon a wooded  hillock lush with vegetation. After feasting to its heart's content on the green and tender grass and drinking cool water from a small pond at the top of the hillock, it lay down under a banyan tree . That is where the villagers saw the huge bull for the first time. In the following days the bull roamed on the hillock, never leaving it. In course of time the hillock came to be known as 'idavakunnu' or 'hillock of the bull".


A wandering holy mendicant resting under the banyan tree one day was struck by the variety of vegetation and beauty of the hillock. He realised that the place conforms to the description of a terrain known as 'poorna', ideal for a temple. He installed a linga shaped rock at a suitable place, not far away from the banyan tree. That was how the coronation of ' Idavakkunnunathan' or ' Vadakkunnathan'. took place..

Centuries later, a returning prodigal staked claim to a place on the parapet, albeit only for the evenings,  quite close to the place where the bull rested when it came upon the hillock. As was the local custom he used his black shoulder bag to assert his right to the place and keep trespassers away, much like the colonising Christians planted their crosses.
“Winter solitude-
in a world of one colour
the sound of the wind.” -Basho






Over the months, the prodigal established some kind of fellowship with the crows which started  awaiting his visits in the evening for the bread and iddly crumbs. Hard to say whether they recognised his face or his bag, but they started flying in the moment he occupied his chosen place. Perhaps they are the wandering souls of the chetturs, kozhippurams , cherangottils, chelanaatans who have all lifted the curtain and gone behind.
 temple bell rings-
a hundred crows rises in
fright.

Floatsams and jetsams slowly started accumulating- a retired AIR station director, a former zonal manager of a pharma co, a painter, a former investment banker, guys who were in the middle east.......,.all past sixty,. the eldest having seen a thousand full moons a couple of years ago,  with diverse interests. The" വടക്കുനാഥ കൂട്ടം took shape thus.
“in the city fields 
contemplating cherry-trees...
strangers are like friends” Issa







It is early January. Another New Year and beginning of the  end of another winter. The huge Red Silk Cotton tree standing tall opposite to my position of vantage is bereft of leaves.. It towers majestically over forty-fifty metres. It must have been a mute witness to all the poorams since Shakthan Thampuran started the Trissur pooram. It must have seen Ranganathan, the tallest elephant on record in Kerala carrying the Devi's idol.
the new year arrived
in utter simplicity-
and a deep blue sky. Issa


By middle of February, the colour of the canopy has started to change with buds sprouting all over. It is the beginning of another spring.

sitting quietly, doing nothing, 
spring comes, and the grass 
grows,by itself.” Basho


The transformation is so sudden and spectacular. It is as if all the twigs and branches of the tree are on fire. Blood red flowers erupted all over and hundred of birds of all kind started flocking .
“come, see the true
flowers
of this pained world.”  Basho


away on the hill
dry grass bursts into flame-
vigil for jungle's soul

spring equinox
tree cooling itself in a 
Golden Shower


                                                                                                           



In the evening summer heat of April- early May the tree was aflame. Birds flew in to perch on its branches as if plunging into a burning funeral pyre. Blood red flowers were strewn all over the ground below.
listening ear
petals falling into
the silence. Basho

moss and ferns
now brown and dry in the
Flame of the Forest














By end of May the monsoon arrived and doused the fire. The tree sheltered under a thick green canopy. Last of the flowers were swept away down the hillock  by the drainage waters The heart shaped leaves dripped waters long after the rains stopped.

spring rain
the willow strings
raindrops. Basho













By end of June, the leaves were a lush, dark green giving the tree a dark and foreboding appearance. The leaves were also thicker as if swollen by rain waters.

summer showers
clutching the leaves of grass
a flock of sparrows. Buson










Washed by the monsoon , the leaves spotlessly clean. the tree stands majesticaly under an early autumn sky. The sunlight unimpeded by dust particles and suspended matter is brilliantly bright.
“standing still at dusk 
listen . . . in far distances 
the song of froglings!”  Buson





It is October and the beginning of late autumn . In a month's time the Devil tree farther beyond the Silk Cotton tree, near the Round South will start flowering filling the evenings with its heady smell. It doesn't last long though. Not more than a week
ഏഴിലംപാല തൻ പൂമണം തൂകുന്നുണ്ടൂ -
ഴി തൻ നിശ്വാസത്തി ലെന്തു  മോഹനരാത്രി. -ജി .
“This autumn-
why am I growing old?
bird disappearing among clouds.” -Basho


it is late evening
i watch the sunset
eyes wide shut

the old man watches 
the sun dying in psychadelic splendour-
he shivers.


this ancient body
shivers in the winter cold-
time to leave

Thursday, August 27, 2015


റോയൽറ്റി അഥവാ ഹിസ്‌ ഹൈനെസ്സ് ചാത്തു 


രാത്രി എപ്പോഴോ ഉണർന്നു . അടച്ച ജനലിന്റെ ചില്ല് പാളിയിലൂടെ ഇടിമിന്നലിന്റെ വെളിച്ചം തെളിഞ്ഞു. നേരിയ മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു . ജനല അടച്ചത് കാരണം ശബ്ദം കേൾക്കാനില്ല .സമയം എത്രയായി എന്ന് നോക്കാൻ വാച്ചു തപ്പിയപ്പോഴാണു അയാളെ കണ്ടത് .
അയാൾ എന്ന് പറഞ്ഞത് ഊഹം മാത്രം.
ആ രൂപം എന്ന്പറയുന്നതായിരിക്കും ശരി. അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമായിരുന്നില്ല .
രൂപത്തിനെ ഒട്ടാകെ കൈകണക്കും അടങ്ങൽ  പട്ടികയും പ്രകാരം  ഘനയടി, അംഗുലമാക്കി മാറ്റിയാൽ പുല്ലിംഗ സാധ്യത കൂടുതലാണെന്ന് മാത്രം പറയാം .
ഇരുണ്ട ആൾ രൂപം കട്ടിലിന്നടുത്തുള്ള കസേരയിൽ ഇരിപ്പാണ് .
 ഉറങ്ങാൻ കിടന്നപ്പോൾ ഈ വേഷം ഉണ്ടായിരുന്നില്ല എന്ന് തീര്ച്ച ഉണ്ടായിരുന്നു .
' ആരാ ' ഞാൻ ചോദിച്ചു .
ട്യൂബ് ലൈറ്റ് കത്തുന്ന പോലെ പല്ല് കാണിച്ച് രൂപം മൊഴിഞ്ഞു
' ജയൻ  മങ്ങാടല്ല '
'പിന്നെ"
"ചാത്തുവാണ് "
അപ്പോഴാണ്‌ ശ്രദ്ധിച്ചത്. ഈ രാത്രി ഇരുണ്ടു വെളുത്താലും ഈ ദേഹത്തിന്നു വർണ്ണ വ്യത്യാസം ഒന്നും ഉണ്ടാകില്ല . മെലാനിൻ പുരട്ടി കറുപ്പിച്ച കരി വീട്ടി തടിയാണ് .
' എന്താ ഈ നേരത്ത്'
' ഇതാണിപ്പോൾ ഞങ്ങടെ നേരം. മാപ്പാക്കണം. '
ഈ 'ഞങ്ങൾ' ആരാണെന്ന് മനസ്സിലായില്ലെങ്കിലും ആ പ്രയോഗത്തിനെ 'സവാരി' ചെയ്യാൻ അനുവദിച്ചു .
' ഉദ്ദേശ ശുദ്ധിക്ക് മാപ്പ് നൽകണമെങ്കിൽ ഉദ്ദേശം എന്താണെന്ന് അറിയണമല്ലോ '
' അത് തന്നെയാണ് തന്നോടും ചോദിക്കാനുള്ളത് ' കരിവീട്ടി പറഞ്ഞു
' മനസ്സിലായില്ല'
' താൻ നാണ്വാരാണോ ?'
'അല്ല'
'പയ്യൻസ് '
' നോട്ട് അറ്റ്‌ ഓൾ '
'സർ ചാത്തുവായ നോമാണോ?'
'ബിൽക്കുൽ നഹി '.
'ഹാജ്യാർ ?'
'കണ്ടിപ്പാ അല്ലെ '
' തിരുമനസ്സാണോ '
' അല്ല എന്ന് പറയുവാൻ വേറെ ഭാഷ അറിയില്ല. പക്ഷെ ഉത്തരം അല്ല എന്ന് തന്നെയാണ്'.
'പിന്നെ ഇവറ്റകളെ വെച്ച് കഥകൾ എഴുതുന്നതിന്റെ ഉദ്ദേശം?'
'എഴുതിയിരുന്ന ആശാൻ സിദ്ധി കൂടി . എനിക്കാണെങ്കിൽ എഴുതാനും അറിയില്ല . മോഷണം ആണ് ഇപ്പോഴത്തെ ട്രെൻഡ് . ഫാഷൻ ഷോ '.
' എഴുതാതിരുന്നു കൂടെ?'
' എഴുതിയില്ലെങ്കിൽ ശാസം മുട്ടും എന്നാണു സാഹിത്യ അക്കാദമിയിൽ ഡോക്ടർമാർ പറയുന്നത് '.
' നോം നിന്നെ പഞ്ചറാക്കാണോ ?'
' വേണ്ടി വരില്ല. ഏകദേശം പഞ്ചറായിരിക്കുന്നു '
നിലത്ത് അരിച്ചു പോകുന്ന ഏതോ ഒരു ക്ഷുദ്ര കീടത്തെ എന്ന പോലെ എന്നെ നോക്കി  ചാത്തു പറഞ്ഞു .
' അല്ലെങ്കിൽ നീ പൂശിക്കോ  '
' നന്ദി . അങ്ങയുടെ മനം മാറ്റത്തിനു കാരണം എന്താണെന്ന് അറിയാൻതാത്പര്യമുണ്ട് '
ഒരു ദീർഘനിശ്വാസം വിട്ട് സർ  ചാത്തു പറഞ്ഞു' പണ്ട് പണ്ട്, ഓന്തുകൾക്കും മുമ്പ് , ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ ,ചുളു വിലക്ക് എന്റെ പുസ്തകങ്ങളുടെ റോയൽറ്റി അവൻ മേടിച്ചു . അവൻ അങ്ങിനെ സുഖിക്കണ്ട .'




Tuesday, March 24, 2015

ഗോവധത്തിന്റെ യാത്രകൾ

ഗോവധത്തിന്റെ യാത്രകൾ 

( മാർച്ച് 2, 2015 ന് നിയമമായ ബില്ലല്ല ( Maharashtra Animal Preservation (Amendment) Bill 1995,) ഈ കഥയിലെ ബിൽ . ഭാവിയിൽ മറ്റൊരു സംസ്ഥാനം അനുമതിക്കു വേണ്ടി അയച്ചെക്കാവുന്ന ഒരു ബില്ലാണ് വിഷയം  അത് പോലെ ഇപ്പോഴുള്ള രാഷ്ട്രപതി അല്ല ഇതിൽ പറയുന്ന പ്രഥമൻ . ഈ പ്രഥമനെ കിച്ചൻ ക്യാബിനെട്ടിൽ പാചകം ചെയ്തു കൊണ്ടിരിക്കുകയാണ് ,വിളമ്പിയിട്ടില്ല . വിളമ്പി എന്ന് വിചാരിച്ചു ഇല നക്കുന്നവർക്കു തെറ്റ് പറ്റി എന്ന് കരുതണം )
  

" ദസ്കത് കരൂം ?" ( ഒപ്പിടട്ടെ? )
രാഷ്ട്രപതി പ്രധാന ഗുമസ്തയോടു ചോദിച്ചു .
"ഹാം ജി ,എക്സലൻസി "
എന്നിട്ടും പ്രഥമന്ന്   സംശയം തീർന്നില്ല . ഒറ്റ അടിക്കു അര ഡസ്സൻ ദയാ ഹരജി തള്ളുമ്പോൾ കൂടി ഇത്രയും മന: സംഘർഷം അനുഭവിച്ചിട്ടില്ല. 
ബില്ലാണെങ്കിൽ രാഷ്ട്രപതിയുടെ ഒപ്പും കാത്തു കിടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.  മുൻഗാമികൾ സൌകര്യപൂർവ്വം മാറ്റി വെച്ചതാണ് .തനിക്ക്  അങ്ങിനെ  ചെയ്യാൻ പറ്റില്ല . ഗോവധക്കാരാണ്  അധികാരത്തിൻറെ  കാലിയെ മേച്ചും കളിച്ചും ചിരിച്ചും നടക്കുന്നത്. 
സെൻട്രൽ ഹാളിൽ നിറയെ 'അപ്പകാളകളാണ്  '  
" മുഹൂർത്ത് റ്റീക് ഹൈ?"
പ്രഥമൻ ദ്വിതീയ പ്രശ്നം ഉന്നയിച്ചു .
" ഇസ് സെ അച്ഛാ നഹി ഹോ സക്താ " (ഇതിലും നല്ല മുഹൂർgo ത്തമില്ല )
 ' ഗോധുളി' മുഹൂർത്തമാണ്. ആപ്പീസ് വിട്ടു കന്നാലികൾ  വീട്ടിൽ പോകുന്ന സമയം. അവറ്റകളുടെ  ചെരിപ്പിട്ട കാലുകളിൽ നിന്നും പൊങ്ങുന്ന പൊടിപടലമാണ് എങ്ങും" ഗുമസ്ഥ വിശദീകരിച്ചു . 
പ്രഥമ പൌരന്നു  സംശയം തീർന്നില്ല. നിരവധി നാൽക്കാലി ജീവനുകൾ ആണ് ബില്ല് കാരണം രക്ഷപ്പെടാൻ പോകുന്നത് . മാപ്പപേക്ഷ സമർപ്പിച്ചു തൻറെ ജോലിഭാരം കൂട്ടാത്ത 'കന്നാലികൾ'.
' എനി പ്രിസിടൻസ് ?'.
                                            'എസ്, യുവർ എക്സല്ലെൻസി '
ഗുമസ്ഥ എല്ലാ തയ്യാറെടുപ്പും കൂടിയാണ് വന്നിരിക്കുന്നത്.
'The Mughal emperor Babar ruled in 1526 that killing cows was forbidden. In his Wasiyyat namd-i-majchfi (Persiansecret testament‎) to his son and successor, Humayun, dated First Jamadi-ul-Awwal 935 Hijri (11 January 1529), to wit : " The realm of Hindustan is full of diverse creeds. Praise be to God, the Righteous, the Glorious, the Highest, that He had granted unto you the Empire of it. It is but proper that you, with heart cleansed of all religious bigotry, should dispense justice according to the tenets of each community. And in particular refrain from the sacrifice of cow, for that way lies the conquest of the hearts of the people of Hindustan; and the subjects of the realm will, through royal favour, be devoted to you"

'അപ്പോൾ പ്രീസിടെൻസ് ഉണ്ടല്ലേ? '
എസ്, യുവർ എക്സല്ലെൻസി. ഇപ്പോൾ തന്നെ ഇരുപത്തേഴോളം സംസ്ഥാനങ്ങളിൽ 'നിരൊധ്' ഉണ്ട്   പോത്താണ് എന്ന് പറഞാണ്  മൂരിയെ അറക്കുന്നത് . പോഷകാഹാര കുറവ് കൊണ്ടുള്ള മരണങ്ങൾ  മുഖ്യന്മാർ ആരും റിപ്പോർട്ട് ചെയ്തിട്ടില്ല '
'അതെങ്ങിനെ സാധിക്കുന്നു? '
' പടച്ചോൻ വെച്ച കവുത്തു ; കരുവാൻ ണ്ടാക്ക്യ കത്തി; ക്ക്യെന്താ പടച്ചോനെ പാപം' എന്ന് പറഞ്ഞിട്ട് അങ്ങട് അറക്കന്നെ '
' നിയമ ലംഘനം തന്നെ , അല്ലെ ?'
' Tell it to the birds' ( പോയി പൂങ്കോഴികളോട്  പറയു )എന്നൊരു അലിഖിത നിയമം അനുസരിച്ചാണ്.'
' ദാറ്റ് ഈസ്‌ എ ബിഗ്‌ റിലീഫ്. ഐ മീൻ ദി പ്രീസിടൻസ്. തുലുക്കൻ പറഞ്ഞതാണെങ്കിൽ കൂടി  '.
ഒന്നാം പ്രതി ആലോചിച്ചു :നടപ്പ് എഴുപത്തൊൻപതു വയസ്സ്. രണ്ടു കൊല്ലം കഴിഞ്ഞു രാഷ്ട്രപതി തിരെഞ്ഞെടുപ്പ് വരുമ്പോൾ വയസ്സ് എണ്‍പത്തി ഒന്ന്. ഒരു രണ്ടാം ഊഴത്തിന്നുള്ള ബാല്യം ഉണ്ട് .രണ്ടാം ഊഴം പതിവില്ല. എന്നാലും ഒരു വേള 'സർവീസസ് റെൻഡർഡ്‌' കണക്കിൽ എടുത്താലോ? ആശ്രിത വത്സലനാണ് പുതിയ 'ഗ്രാം പ്രധാൻ'.
പ്രഥമൻ രണ്ടും കൽപ്പിച്ചു ഒപ്പിട്ടു. 
ബിൽ നിയമമായി 
നിയമം വന്ന വഴി തിരിച്ച് സംസ്ഥാനത്തിലേക്കു  കാറ്റിൽ പറത്തി .കാറ്റിൽ ക്ലാസ്സിൽ ആയിരുന്നു സഞ്ചാരം എന്ന് റിക്കാർഡിൽ പ്രത്യേകം രേഖപെടുത്തികാണുന്നു . അംഗ്രെസിയിൽ ഉള്ള ഒരു ചെറു കുറിപ്പ് ; ' Gone with the wind'.
നിയമത്തിന്റെ ' ട്രു കാപ്പികൾ' യു എന്നിലും, ഹേഗിലും , തിരൂരിലും ഒന്ന് വീതം സൂക്ഷിച്ചു. (വള്ളി പുള്ളി വിടാതെ പിന്നീട് പരിശോധിച്ചപ്പോൾ ഒരു സൂക്ഷിപ്പ് സ്ഥലത്തിൽ  ഒരു വള്ളി കൂടി പോയി എന്ന് കണ്ടത് ഒരു 'അമേണ്ട്മെണ്ടി'ലൂടെ ശരിപ്പെടുത്തി.}
കാറ്റിൽ ക്ലാസ്സിൽ വന്നിറങ്ങിയ നിയമം പിടിച്ചെടുത്തത്  ശിവജി റാവു ഗൈക്ക്വാദ്  ആയിരുന്നു . ഒരു കാന്തൻ . 
നിയമം അപ്പോൾ തന്നെ നൂറു തിയേറ്ററുകളിൽ  റിലീസ് ചെയ്തു .

ആദ്യത്തെ ഷോവിന്റെ കളക്ഷൻ കണ്ടു പരിഭ്രമിച്ച Beefeater നിർമാതാവ് പെർനൊർദ് റികാർദ് നേരിട്ട് സങ്കടം ബോധിപ്പിച്ചു . ഗോമാതാവിനെ സംരക്ഷിച്ച് നിർമാതാവിനെ വഴി ആധാരമാക്കരുത് , ആധാർ കാർഡ് ആക്കരുത് .
സിഗരെട്ട് മേലോട്ട് ഇട്ട് ചുണ്ട് കൊണ്ട് പിടിച്ച് റാവു സാബ് പറഞ്ഞു: "നാൻ ഒരു തടവാ സൊന്നാ, നൂറു തടവാ സൊന്ന മാദിരി "
സായിപ്പ് ഓടി രക്ഷപ്പെട്ടു. താമസിയാതെ , ഭ്രാന്തി പശു രോഗം പിടിപെട്ടു ബ്ലാത്തിയിൽ വെച്ച് മരിച്ചു.
നിരൊധ് മണത്തറിഞ്ഞ ഗോമാതാക്കളും മൂരികുട്ടന്മാരും കാളകൂറ്റന്മാരും നന്ദി പ്രമേയം പാസ്സാക്കാനായി നന്ദിയുടെ അധ്യക്ഷതയിൽ വാങ്ഖടെ സ്റ്റേഡിയത്തിൽ ഒത്തു കൂടി. 
പതിവ് തിക്കും തിരക്കും , വാച്ച് ആൻഡ്‌ വാർഡ്‌ സ്റ്റാഫുമായുള്ള കൈകൊട്ടി കളിക്കും ശേഷം പ്രമേയം പാസ്സാക്കാൻ തുടങ്ങിയപ്പോൾ ഒരു തന്ത കാളകൂറ്റൻ പറഞ്ഞു:
"എനിക്ക് പ്രായമേറെയായി. അഞ്ചു മുഖമുള്ള ബ്രഹ്മാവിനെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദ്രന്നു വൃഷണം നഷ്ടപെട്ടപ്പോൾ എന്റെ വൃഷണമാണ് അവർ മുറിച്ചു മാറ്റി ഇന്ദ്രന്നു കൊടുത്തത് . ചുരുക്കത്തിൽ 'ആസ് ഓൾഡ്‌ ആസ് മെതുസ്സല '
ഈസൊപ്പ് കഥകൾ പറയുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. അതിലൊരു കഥ ഞാൻ പറയാം . നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കേൾക്കണം. കഥ ഇംഗ്ലീഷിൽ ആണ് . ഭാഷാന്തരം ഇപ്പോൾ  ഇല്ല . സാഹിത്യ അക്കദമി അവാർഡ് തരപ്പെടുത്തിയ ശേഷമേ മൊഴി മാറ്റുകയുള്ളൂ  "
"Once on a time, the cattle  determined to make an end of the butchers, whose whole art, they said, was conceived for their destruction. So they assembled together and whetted their horns for the contest. A very old ox, who had long worked at the plough, then addressed them: Have a care, my friends, what you do. These men, atleast, kill us with decency and skill, but if we fall into the hands of botchers instead of butchers, we shall suffer a double death; for be well assured, men will not go without beef, even though they are without butchers."

കഥ  കേട്ട കന്നാലികൾ ചിന്താവിഷ്ടരായ സീതകളായി . സീഥെ ഘർ വാപസികളായി അവരവരുടെ ഊഴം കാത്തിരുന്നു. 
അക്ഷമരായ ചിലർ പാസ്സ്പോർട്ട് എടുത്തു സിറിയയിൽ  പോയി ISIS ൽ ചേർന്നു പെട്ടെന്ന് കാര്യം സാധിച്ചു 
ഗോവധക്കാർ കോഴീം മീനും കൂട്ടി നാല് വട്ടം ഉണ്ടു  . തലയിൽ  മുണ്ടിട്ടു മാത്രം കള്ളും ബീഫും സാപ്പട്ടു. 
ക്രമേണ അത് നാട്ടു നടപ്പായി 
മനുസ്സന്മാരെല്ലാം ഒന്ന് പോലായി 
പിന്നെടെപ്പോഴോ ആർറ്റികിൾ 48 സ്റ്റേറ്റ് പോളിസി ഡയരക്റ്റീവ്സിൽ നിന്നും കാണാതായി. 

ലോകാവസാനമായി. 
ശുഭമായി .
ശുംഭന്മാർ മാത്രം ബാക്കിയായി .









Friday, February 13, 2015

മൂല മന്ത്രം

മൂലമന്ത്രം

ശ്രീ മൂല സ്ഥാനത്തിൽ ഒരു മൂലക്ക്  സ്ഥാപിച്ചിട്ടുള്ള ബോർഡ് ശ്രദ്ധിച്ചു.

" Dont be seated "

ഓ ! എന്തൊരു ഗൌരവം. സാക്ഷാൽ വടക്കുനാഥൻ ആജ്ഞാപിക്കുന്നത് പോലെ.! ബോർഡ് സ്ഥാപിച്ച കാലത്ത്, അടുത്തൂണ്‍ പറ്റിയ വല്ല യുവർ ഓണറിനുമായിരിന്നിരിക്കും ദേവസ്വം ചാർജ്.

ഭാഗ്യത്തിന്ന് ലാറ്റിൻ ഒന്നും കണ്ടില്ല.

"Deepaaraadhana will be performed at 6.00pm for Shiva, Ganapathi, Shankaranaarayanan and Sreeraaman, mutatis mutandis."

എന്ന മട്ടിൽ . .

അത് കൊണ്ട് തന്നെ  ശാന്തി ,നാരായണൻ നമ്പുതിരി കീഴ്ശാന്തിയോടു 'മ്യുട്ടാറ്റിസ് ഞാൻ ചെയ്തോളാം ; താൻ മ്യുട്ടാന്ടിസ് അങ്ങട് ചെയ്യാ"എന്ന് വിളിച്ചു പറയുന്നത് ഒന്നും കേൾക്കേണ്ടി വന്നില്ല..  "ഇന്റർ അലിയ " Among other things.

ചിന്തകൾ  പിന്നെയും  ആസനത്തിനോടുള്ള കൽപ്പനയിലെക്കു തിരിച്ചു വന്നു. എന്ത് കൊണ്ട് ' Do not sit here' എന്നെഴുതി കൂടാ. അല്ലെങ്കിൽ കുറച്ചു മര്യാദ രാമനായി " Please do not sit here" എന്ന്.

ഒരു പക്ഷെ ബോർഡ് ആദ്യം എഴുതിയപ്പോൾ ഒരു തമിഴ് ബ്രാഹ്മണന്ന്  ആയിരുന്നിരിക്കും ചുമതല. இங்கே உக்கார கூடாது എന്ന് ചെന്തമിഴിൽ ചിന്തിച്ച് " ശുക്ലവർണ്ണം, ബ്ലാത്തി ഗോത്രം  "  ബ്രാഹ്മണന്റെ ഭാഷയിൽ എഴുതിയതാവാം.

അല്ലെങ്കിൽ ,  കോടതി ഹരജികൾ പോലെ  ,തേവരുടെ കല്പനകൾക്കും    കണിശമായ വ്യാകരണം , ഛന്ദസ്സ് നിബന്ധനകൾ  കാണുമായിരിക്കും. അതായിരിക്കുമോ ആദി കവി പറയാൻ ശ്രമിച്ചത് ?

"മാ നിഷാദ പ്രതിഷ്ടാം ത്വമഗമ ശാശ്വതിസമാ"
(എടാ കാട്ടാളാ! ഇവിടെ സ്ഥിരമായി ആസനം പ്രതിഷ്ടിക്കണ്ട.)  

ആജ്ഞ എന്തായാലും  ആസനങ്ങൾ അത്ര  ശ്രദ്ധിക്കാറില്ല. പല തമിൾ തെലുങ്ക്‌ ഗോസായി "മൂലങ്ങളും" ശ്രീ മൂല സ്ഥാനത്ത് തന്നെ പ്രതിഷ്ടിക്കാറുണ്ട്. പ്രതേകിച്ച് മണ്ഡല കാലത്ത്. വാച്ചുമേനോൻ മാരായി നിയമിതരായ നായർ സഖാക്കൾ  പത്തു കൽപ്പനകളിൽ ചിലത്  ഇടയ്ക്കിടെ ഉരുവിട്ട് വിരട്ടി വിടാൻ നോക്കും

Thou shalt not sit here.!
(മൂലക്കുരു ഇവിടെ ചികിൽസിക്കില്ല )

ചാൾട്ടൻ ഹെസ്റ്റണ്‍മാരെ  ആരും ധിക്കരിക്കുന്നതു കണ്ടിട്ടില്ല.. ശൂദ്ര നായർ  വേഷം മാറി മോസെസ്  ആയി വന്നതാണെങ്കിൽ കൂടി. ആസനസ്ഥർ കാര്യമായ എതിർപ്പ് ഒന്നും പ്രകടിപ്പിക്കാതെ  ആസനം മാറ്റി വേറെ  എവിടെയെങ്കിലും പ്രതിഷ്ടിക്കും.

അതാണ്‌ പതിവ്. ചിട്ട. ആചാരം . ആധാർ .മൂലാധാർ.

ശ്രീ മൂലസ്ഥാനത്തിന്നു കുറച്ചു പടിഞ്ഞാറ് മാറി ഇരുന്ന് ആംഗലേയ ഭാഷാ പ്രയോഗ സമുച്ച യത്തെ കുറിച്ചുള്ള 'വിചിന്തനം' തുടർന്നു . സ്വാമിമാരോക്കെ ഇപ്പോൾ വിചിന്തനമേ ചെയ്യാറുള്ളു . വിചിന്തനം ആണ് ഇപ്പോൾ ഫാഷൻ . ഫാഷൻ ഷോയിൽ  സ്വാമിമാർക്കാണ്‌ മുൻ‌തൂക്കം. മൌലവിമാർക്ക് കിത്താബ് വായിക്കാനേ പാടുള്ളൂ. വിചിന്തനം പാങ്ങൂല .

സ്വാമിമാർക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്. എന്ത് പറഞ്ഞാലും ഹിന്ദുക്കളുടെ ഏതെങ്കിലും കിത്താബിൽ കാണും. ഓണത്തല്ല് അപൂർവമായേ ദക്ഷിണയായി കിട്ടാറുള്ളു . കിത്താബിനെ തൊട്ടു കളിച്ചാൽ മൌലവിമാർക്ക് ചിലപ്പോൾ അങ്കം വെട്ടി ചത്ത  ചേകവർ ആകേണ്ടി വരും. ചേകവൻ ഊരുക്കു പോയി  എന്ന് ഒരു  സി.ബി .ഐ . ഡയറി കുറിപ്പ് ഉണ്ടാവും.

വിചിന്തനം " ഭൂതാതുരതയിൽ" ചെന്ന് പെട്ടു . സ്കൂളിൽ ആയിരിക്കുമ്പോൾ എല്ലാ അവധി അപേക്ഷയും As I am suffering from fever and headache ആയിരുന്നു. പതിനാറാ മടിയന്തിരവും  ഫീവർ ആൻഡ്‌ ഹെഡ് ഐക്കിൽ പെടുമായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അറിയില്ല. ചിലപ്പോൾ ഓണ്‍ ലൈനിൽ  വല്ല കോഡും അടിച്ചാൽ മതിയായിരിക്കും.  കോളേജിൽ പക്ഷെ  അത് വേണ്ടി വന്നിരുന്നില്ല. ശിപായി പഴനിക്ക് വല്ലപ്പോഴും  ടെൻ മണീസ് കൊടുത്താൽ ആബ്സെന്റീ ലിസ്റ്റിൽ നിന്നും നമ്പർ എങ്ങോ പോയ്മറയും. ദേശീയ ഗ്രന്ഥത്തിൽ പറഞ്ഞ പോലെ . അവ്യക്താനി ഭൂതാനി, ...

ജോലി കിട്ടിയപ്പോളാണ് ''യാചകനായത്'. സായിപ്പിന്റെ കാലത്ത് എപ്പോഴോ പ്രചാരത്തിൽ വന്ന  I beg to advise.... ആയിരുന്നു നടപ്പു ദീനം. തലങ്ങും വിലങ്ങും യാചന.  ഇതിന്നു  ഉത്തരവാദി  സായിപ്പായിരുന്നു എന്ന്   തോന്നുന്നില്ല. ഷർട്ടും മുണ്ടും ധരിച്ച്, അതിന്നു മീതെ കോട്ടും ടൈയും പോട്ട നാമധാരികൾ  ആയിരിക്കണം.. യാചിക്കാത്ത സമയങ്ങളിൽ 'വിധി'യെ പറ്റി  വേവലാതി പെടുകയായിരുന്നു. Please advise fate of our cheque.....,., Wire fate of..... പിന്നെ എപ്പോഴോ ഈ യാചന നിന്നു  പോയി. വിധിയെ കുറിച്ചുള്ള ആശങ്ക കുറച്ചു കാലം കൂടെ  തുടർന്നു .
 നിരക്ഷരന്മാർക്കു ആംഗലേയത്തിൽ കത്തുകൾ തുടർന്നും  എഴുതി കൊണ്ടേ ഇരുന്നു. ഇടതു തള്ള വിരൽ സമൃദ്ധമായി ഉപയോഗിച്ചു് കാർഷിക കടങ്ങൾ തരമാക്കിയ  'രാംലാൽ' ഉർഫ് (alias ) കൻഹയ്യ ലാൽ മാർക്ക്  ഇംഗ്ലീഷിൽ പ്രണയ ലേഖനങ്ങൾ  എഴുതി. ബലഭദ്രന്മാർ ജനാർദന പൂജാരിമാരുടെ  സഹായത്തോടെ ഋണ സംഹാര പൂജകൾ നടത്തി കടക്കെണി തകർത്ത് പുതിയ കടങ്ങൾ തരമാക്കി ആത്മഹത്യക്കുള്ള ശുഭ മുഹൂർത്തം നോക്കി ഇരുന്നു,

 In consideration of ---Bank granting a crop loan.......എന്തൂട്ട് കണ്‍സിഡറേഷൻ . പോടാ പുല്ലേ .

അങ്ങിനെയാണ് ചെറുകിട കർഷകരെ സേവിക്കാനുള്ള ഏജൻസിയുടെ തലവൻറെ ആപ്പീസിൽ പോകേണ്ടി വന്നത്. ഐ എ എസ്സ് തുടക്കകാരൻ . 'ടയ്പ്പ്' ചെയ്ത് മുന്നിൽ വെച്ചിരിക്കുന്ന എഴുത്തുകൾ വായിക്കാതെ തന്നെ ഒപ്പിട്ടു തള്ളുകയാണ്. 'അഗ്രേസി ഹടാഓ 'കാലത്തിന്നു മുൻപായതു  കൊണ്ട്  എഴുത്തുകൾ 'അഗ്രെസി' യിൽ ആണ് പടച്ചിരിക്കുന്നത് . അബദ്ധ ജടിലം

കാര്യം പയ്യൻറെ ശ്രദ്ധയിൽ പെടുത്തി. ഒപ്പിടൽ നിർത്തി  വെച്ച് , മുഖമുയർത്തി എന്ത് കൊണ്ടാണ് അവൻ ഐ എ എസ്സ് ആയതു എന്ന് തെളിയിക്കുന്ന വിധം പറഞ്ഞു.

" രാജഗോപാലൻ സാബ് ! ബാബു ലിഖ്താ ഹൈ ! ബാബു പഠ്താ ഹെ ! ഇൻ ലോഗോം കോ കോയി കണ്‍ഫുഷൻ നഹി തോ ഹം ക്യോം ഇസ് ക ബീച് മേ ആനാ ഹേ "
( ഒരു ഗുമസ്തൻ എഴുതുന്നു. വേറൊരു ഗുമസ്തൻ വായിക്കുന്നു. അവർക്ക് ഒരു കണ്‍ഫുഷനുമില്ലെങ്കിൽ   ഞാനെന്തിനു ഇതിൽ തലയിടണം )

"എ ട്രൂ അപ്പ്രീസിയെഷൻ ഓഫ് ദി സിറ്റുവെഷൻ " മനസ്സു കൊണ്ടൊരു കൈകൊട്ടികളി നടത്തി .അങ്ങിനെ സർക്കാർ  കാര്യം മുറ പോലെ നടക്കുന്നു. ഏതു ശ്രേഷ്ഠ ഭാഷ ആയാലും.


ഈ ഘട്ടത്തിൽ വിചാരധാരാ നദിക്കു ഒരു താത്കാലിക വിഘ്നം സംഭവിച്ച്  ഗതി മാറി ഒഴുകി.  ഒരു ആണ്ടവൻ    മുല്ലപെരിയാർ ഡാം കെട്ടി വെള്ളം തിരിച്ചു വിട്ടു .. ആണ്ടിപണ്ടാരം സാഹിത്യം മൊത്തമായും ചില്ലറയായും വിൽക്കുന്ന ഒരു ബുദ്ധി ജീവി . മൈതാനം മുറിച്ചു കടന്ന് കന്നാലി പാലസ് റോഡിലുള്ള അവൻറെ തൊഴുത്തിലേക്ക്‌ പോവുകയായിരുന്നു,  വെറുതെ ഒരു ഹലോ പറഞ്ഞ് ഓർമ്മപ്പുഴ കലക്കി മറിച്ചു് കന്നാലി പോയി,


അക്കാദമിയുടെ ആഗോള മാറാല ഐപാഡിൽ തെളിഞ്ഞു, വലയുടെ നടുവിൽ സെക്രട്ടറി ഏതോ ഒരു  സങ്കീർത്തനം കേട്ടപോലെ  , സന്തോഷവാനായി ,അനങ്ങാതെ  ഇരിക്കുന്നു, മാറാല തട്ടി മാറ്റി അകത്തു കയറിയപ്പോഴും ചിലന്തി അനങ്ങിയില്ല. ' ആക്റ്റിവിറ്റീസ്' ഒന്ന് പരിശോധിച്ചു.

പുതിയ വല നെയ്തിട്ടും പണികൾ പഴയത് തന്നെ.

Publish literacy works...........

Organize or sponsor literacy conferences.............

Promote cultural and literacy exchanges...........

സാക്ഷരത പ്രചരിപ്പിക്കാൻ വേണ്ടി 'ദേശ് ,ബിദേശ്‌' നാടുകൾ  നീളെ തെണ്ടി യാത്രാപടി സമർപ്പിക്കുക എന്ന ശ്രമകരമായ ജോലി തുടർന്ന് കൊണ്ടിരിക്കുന്നു. കൂട്ടത്തിൽ വല്ല സാഹിത്യവും ഒളിച്ചു കടന്നാൽ  സർക്കാർ ബില്ലുകളിൽ പറയുന്നത് പോലെ

Notwithstanding anything contained herein before.....


ആസനങ്ങളെ ഇരുത്തരുത്

പണ്ടാര വക, സാക്ഷര വക ആസനങ്ങളെ ഒട്ടും ഇരുത്തരുത്.

അവൻ ഇരിപ്പിടത്തിൽ ഒട്ടും.

Dont be seated .
.






......

The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...