അപസ്മാരകം
കെ.ആർ .ജി
അതികായൻ മയ്യത്തായി കൃത്യം രണ്ടു പഞ്ചവത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്മാരക പുരുഷൻറെ പഞ്ചേന്ദ്രിയങ്ങളും ഒരു വിധം സുസജ്ജമായി.എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
സ്മാരകത്തിന്നുനീക്കിവെച്ച പതിനഞ്ചുലക്ഷത്തിലെപഞ്ചലക്ഷങ്ങൾപഞ്ചക്ഷുദ്ര കർമ്മങ്ങളിലൂടെ പഞ്ചറായി.എന്ന് എ. ജി വരും കാലത്ത് ആനുമാനിക നഷ്ടം ഗണിച്ചു തിട്ടപ്പെടുത്തും..
'പ' വാല പീം സിംഗ് .
അങ്ങിനെ ഒരു ദിവസംപഞ്ചായത്ത് പ്രസിടന്റ്റ് ചോദിച്ചു: "സ്മാരകം ഉദ്ഘാടിക്കെണ്ടേ?'
'വേണം'.. സ്മാരക കമ്മിറ്റി മെമ്പർമാർ ഒന്നടക്കം വിളിച്ചു കൂവി.
പറ്റിയ മുഹൂർത്തം , ഉദ്ഘാതൻ , ഹോതൻ, ശ്രോതൻ എന്നീ വിഷയങ്ങളെ പറ്റിയും മെമ്പർമാർ ചിന്തിച്ചു. കൂട്ടത്തിൽ ജ്യോതിഷം അറിയുന്ന ഒരു മെമ്പർ കവിടി നിരത്തി. മകര ചൊവ്വയും മം ഗൽയാനും നിൽക്കുന്ന രാശികളും, എ.ജി യുടെ വിശേഷാൽ ദൃഷ്ടിയും ,ധനാധിപന്റെ സ്ഥാനവും കണക്കിലെടുത്ത് മുഹൂർത്ത ചിന്ത നടത്തി..
" ഉത്തരായനം തുടങ്ങി ഒരേകാദശി കാലവും കഴിഞ്ഞ്. ചാത്തു ചത്തതിന്റെപത്താംപെരുനാളിന്നുവൈകുന്നേരംനാലു മണിക്ക് സ്മാരകശിലക്ക്, നയനോന്മീലനം നടത്താൻ ശുഭ മുഹൂർത്തം " ജ്യോതിഷി മെമ്പർ ഗണിച്ചു പറഞ്ഞു.
അതനുസരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ സ്മാരക ഉദ്ഘാടനത്തിന്നു സംഭാരങ്ങൾ തുടങ്ങി..
സംഭാരം വേണ്ടത്ര കുടിച്ചു.
സംഭാരം തരാവാത്തവർ കള്ള് കുടിച്ചു.
ആദിവാസികൾ പ്ലാച്ചിമടയിൽ പോയി കൊക്കോ കോള കുടിച്ചു.
(അടിസ്ഥാനം ഉറപ്പിക്കാൻ ഒന്ന്, രണ്ടു യുദ്ധങ്ങൾ വേണ്ടി വന്നു എന്നത് പ്രതെയ്കം പ്രസ്താവ്യം.)
യുദ്ധാനന്തരം സംഘാടകർ 'ട്രിപ്പ്ളികെറ്റിൽ ' റിപ്പോർട്ട് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചു .
"ബഹു. മന്ത്രി വായിച്ചറിയുവാൻ ഐ.എ.എസ്സ് ഗുമസ്തൻ മുഖാന്തരം സമർപ്പയാമി
ആമുഖത്തിന്നു ശേഷം റിപ്പോർട്ട് തുടർന്ന്..
'പോത്ത് ചത്തു പോ'
'വാത്ത് പത്തു വാ'
ചാത്തു ചത്തു ചാ'
അപസ്മാരക ഉദ്ഘാതനായി മുഖ്യനായാൽ മുഷിയില്ല. ഇത്തവണത്തെ നീച ജന സമ്പർക്കം കൂടി ഇവിടെ തരാക്കാം."
തദവസരത്തിൽ സന്നിഹിതനാവാനുള്ള ക്ഷണ പത്രം ഹോതാവും പരേതനും സ്മാരകശരീരിയുംആയ ജനറലിന്നുംകിട്ടിആധാർകാർഡും , ആറു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത, പാസ്പോർട്ട് സൈസിലുള്ള രണ്ടു ഫോട്ടോകളും കൂടി കൊണ്ട് വരണം എന്ന് പ്രത്യേകം അറിയിച്ചിരുന്നു.
ചടങ്ങിനു വൈകി എത്തരുത് എന്ന് വിചാരിച്ച് തലേ ദിവസം തന്നെ പരേതൻ ഭൌമയാനത്തിൽ കയറികൂടി.കിംഗ് ഫിഷർ എയർ ലൈൻസ് ആണ് ഷട്ടിൽ സർവ്വീസ്നടത്തുന്നത്. നരകത്തിൽ ഒരു ഹാൾട്ടിന്നു ശേഷം യാനം ലക്കിടി ലാക്കാക്കി കുതിച്ചു. വഴി മദ്ധ്യേ മംഗൾ യാനിന്നും ഒരു മയിൽവാഹനം ബസ്സിന്നും സൈട് കൊടുത്തു .
സൂര്യാസ്തമനത്തോടെ യാനം ഭൌമ ആകർഷണ വലയത്തിൽ പ്രവേശിച്ചു മിഷൻ കമ്മാണ്ടർ റിട്രോ റോക്കറ്റുകൾ കൊളുത്തി വേഗം കുറച്ച് യാനത്തെ ലക്കിടി പാലത്തിന്നു കീഴിൽ ടാക്സി ചെയ്തു നിർത്തി .
പരേതൻ വരുമെന്ന് പ്രതീക്ഷിക്കാത്ത വകുപ്പധികൃതർ സ്വീകരണ കമ്മിറ്റിയെ തയ്യാറാക്കി നിറുത്തിയിരുന്നില്ല. പുഴയിൽ മണൽ വാരിയിരുന്ന 'മാഫിയ'ക്കാർ ഭൌമയാനം കണ്ട് പോലീസ് ജീപ്പായിരിക്കും എന്ന് വിചാരിച്ചു പതിവ് ' പടി ' എണ്ണി തിട്ടപ്പെടുത്തി വെച്ചു .പരേതനെ കണ്ട് കോർളിയോണികൾ 'ഒമെർട്ട ' തെറ്റിച്ച് തമ്മിൽ തമ്മിൽ ചോദിച്ചു.
'ആരാ ജന്തു? '
'മ്മടെ ലക്കിടിക്കാരൻ അല്ലന്നാ തോന്നുണേ,
' മഹാകവി ആണോ?'
'വേഷം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല'
തത്കാലം അപകടം ഒന്നും ഇല്ല എന്ന് മനസ്സിലായ കോർളിയോണികൾ 'മണൽ വാരൽ കളി തുടർന്നു
അപസ്മാരക നായകൻ യാനത്തിൽ നിന്നും ഇറങ്ങി ചുറ്റും വീക്ഷിച്ചു . പത്തു കൊല്ലത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല, പുഴയിൽ മണലിന്നു പകരം നിറയെ ചങ്ങണം പുല്ല് . ബെവ്കോ ക്യൂ ഒന്ന് കൂടി നീണ്ടു എന്ന വസ്തുത പരേതനെ സന്തോഷിപ്പിച്ചു. തട്ടകം പുരോഗതിയുടെ പാതയിൽ തന്നെ യാണല്ലോ സഞ്ചരിക്കുന്നത്. ചിനക്കത്തൂർ ഭഗവതിക്ക് മനസ്സിൽ രണ്ട് അയ്യയ്യോ വിളിച്ചു. പഹച്ചിയുടെ ഊറ്റം ഒട്ടും കുറഞ്ഞിട്ടില്ല.
പിന്നെ മാല്യക്ക് ഒരു 'ബ്രാവോ'യും .
കുണ്ടൻ ഇടവഴിയിൽ നിന്നും കയറിയാൽ ഉടനെ തന്നെ , ഇടതു വശത്ത് വീട്ടിന്നു മുന്നിൽ അപസ്മാരകം. മുന്നിലും സൈഡിലും പട്ടികകൾ അടിച്ചു ഒരു തൊഴുത്ത് പോലെ.. കോണ്‍ക്രീറ്റ് കെട്ടിടവുമായി ചേർന്ന് നിൽക്കുമ്പോൾ ആകെ ഒരു അശ്ലീലം.. ലക്ഷങ്ങൾ ചോരുന്ന വഴി.
അപസ്മാരകം പൂട്ടിയിരുന്നില്ല.. നാളത്തെ ഉദ്ഘാടനത്തിന്നായി ഫെസ്റ്റൂണുകൾ തൂക്കിയിരുന്നു. ബാക്കി കഷണങ്ങളും , ബീഡി കുറ്റികളും മറ്റും തറയിൽ ചിതറി കിടന്നിരുന്നു. നാളെ ഒരു പുതിയ ദിവസം ആണ്.
The world is not going to end today..It is already tomorrow in Australia. ജനറൽ മനസ്സിൽ വിചാരിച്ചു . പരിപാടിക്ക് യുണിഫോർമിൽ പ്രത്യക്ഷപ്പെടാം എന്നായിരുന്നു സഹസ്ര രൂപനായ പരേതൻറെ തീരുമാനം.
കയ്യിലെ വാച്ചിൽ സമയം 'എർത്ത് ടൈം' ആക്കി. .
D-20 Hours. അപസ്മാരക ഉദ്ഘാടനത്തിന്നു ഇനിയും പന്ത്രണ്ടു മണിക്കൂർ ബാക്കി . യുണിഫോം ഊരി ഉലയാതെ കസേരയിൽ തൂക്കിയിട്ടു. ഹിപ്പ് ഫ്ലാസ്കിൽ നിന്നും ഒരു കവിൾ സോമ-സുര കൊക്ട്ടൈൽ മോന്തി. ഒരു ബെഞ്ചിൽ തന്റെ ആറ ടിയും ഒരു ചാണും നീളത്തിൽ പ്രതിഷ്ടിച്ചു .
ഇൻറർ ഗലാക്ടിക് ടൈം ലാഗ് കാരണം പെട്ടെന്ന് ഉറക്കം വന്നു. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു മുൻപ് എന്തു കൊണ്ടോ വാണിയംകുളം കുഞ്ചിയെ ഓർത്തു.
. '.' ശ്ശി കാലായി ' അവസാനത്തെ ചിന്ത അതായിരുന്നു
" എണീക്കി. ഞിങ്ങ ആരാ" എന്ന ഒരു ചോദ്യം കേട്ടാണ് ഉണർന്നത് .കണ്ണ് തുറന്നപ്പോൾ ബ്ലൗസും മുണ്ടും തുളുമ്പുന്ന ശരീരവുമായി ഒരു ആം ആദ്മിനി എണ്ണമൈലി ചൂലും പിടിച്ചു നില്ക്കുന്നു.
കസേരയിൽ തൂക്കിയിട്ടിരിക്കുന്ന യുണിഫൊർമിന്നു നേരെ കൈ ചൂണ്ടി പറഞ്ഞു:
' ഒരു സൈനികനാണ്'.
'ഞിങ്ങ ശ്രേഷ്ഠ മലയാളത്തിൽ കൂട്ടം കൂട് ' എന്ന് ആം ആദ്മിനി .
' ഒരു പട്ടാളക്കാരനാണ്'
ഭാഷയുടെ ശ്രേഷ്ടത ആമി ഓപ്പക്ക് ബോധിച്ചുവെന്നു തോന്നി. കാളിദാസൻ സ്റ്റൈലിൽ ഒരു മറു ചോദ്യം എറിഞ്ഞു.
' കാ തും ബാലെ? '
ആം ആദ്മിനി ഉടൻ മറുപടി പറഞ്ഞു.
'കേജരിവാലി '
'കസ്യാ പുത്രി?'
'കാളി മാ കി'.
ദേഹോപദ്രവം പേടിച്ച് കയ്യിൽ എന്താണ് എന്ന് ചോദിച്ചില്ല. പകരം ചോദിച്ചു .'എപ്പോഴാ പരിപാടി?'
വ്രീളാ വിവശയായി ആം ആദ്മിനി മൊഴിഞ്ഞു;
'മൂത്താർക്ക് എപ്പോഴാ സൌകരും ച്ചാ '
ഇരച്ചു വന്ന നേരംപോക്ക് ചിന്തകൾ അടിച്ചമർത്തി പിന്നെയും ചോദിച്ചു:
'അതല്ല, ഉദ്ഘാടനം എപ്പോഴാണ് എന്നാ ചോദിച്ചത്'.
പട്ടാളവുമായ് ഒരു ഒളിപ്പോര് പെട്ടെന്ന് തരാവില്ല എന്ന് മനസ്സിലായ കാളി പുത്രി ഉദാസീനയായി പറഞ്ഞു:
'നാല് മണി പൂവ് വിരിയുന്ന നേരം'.
'വിരിയിക്കാൻ ഭ്രുംഗ മലകാദികൾ എത്തിയോ'
'മുഖ്യൻഷൊർണൂർടി.ബി.യിൽനീചജനസമ്പർക്കംനടത്തികൊണ്ടിരിക്കയാണ്.അത് കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് വരും'.
'ഭ്രുംഗങ്ങൾ വേറെ ആരൊക്കെയാണ്?'
'ഒരു അത്യന്താധുനികനും ഒരു ശ്രേഷ്ഠ ഭാഷാ വിദഗ്ദ്ധനും പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്'.
.വിഷയങ്ങൾ?'
'ജെനറലും കേണലും സൌത്ത് അമേരിക്കൻ സാഹിത്യവും'.
'അത്യന്താനന്ദന്റെ വകയായിരിക്കും,.
'അതെ'
'ചിത്ര വധം എങ്ങിനെയാണ്'.
'നോ വണ്‍ റ്റെൽസ് ഹൌ ദി കേണൽ മൂത്ത് ജെനറൽ ആയതെന്ന് '
' ഗാർബേജ് ആരെങ്കിലും വായിച്ചുവൊ '
'വിളപ്പിൽശാലയിൽകൊണ്ട്തള്ളി. നീചന്നു അവാര്ഡ്കൊടു ത്തിരുത്തി.'
'ശ്രേഷ്ഠ ഭാഷ വിദഗ്ദ്ധൻ ?'
'ഭാഷയിൽ നേരമ്പോക്കിന്നുള്ള പരേതന്റെ സമഗ്ര സംഭാവനയെ കുറിച്ച്.ശൃംഗാര പദമാടും യാമം, മദാലസ യാമം'.
'ഉദാഹരണം?'
'ശ്രുണു നീ ഹിപ്പിണി ശുദ്ധ മദാമ്മിണി '
'ചുരുക്കത്തിൽ പരിപാടി അലമ്പ് ആണല്ലേ ?'
'Undoubtedly'
'What do you suggest ? തിരിച്ചു പോകാം?'
' ദാറ്റ് സീംസ് വൈസർ . ബട്ട് നോട്ട് ബിഫൊർ എ റോൾ ഇൻ ദി ഹേ '
(അതാ ബുദ്ധി. പക്ഷെ വൈക്കോൽ കുണ്ടയിൽ ഒരു കെട്ടി മറിച്ചിലിന്നു ശേഷം.)
കാളി മാ കി ബേട്ടി കേജരിവാളി പ്രതീക്ഷകളെ അതിശയിച്ചു. ജനറൽ ഖുശ് ഹോഗയാ.
മടക്കത്തിന്നു മുൻപ് ജനറൽ ലോകത്തിനോടു ഉറക്കെ വിളിച്ചു പറഞ്ഞു:
' ഇവളെന്റെ പ്രിയ ആദ്മിനി.ഞാൻ ഇവളിൽ സന്തുഷ്ടനായിരിക്കുന്നു.'
വാൽകഷണം : മുഖ്യന്നു പെട്ടെന്ന് സൂര്യാഘാതം ഏറ്റു വിശ്രമത്തിൽ ആയതിനാൽ അപസ്മാരക ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു .