Thursday, August 8, 2013

പരകായ പ്രവേശം

പരകായ പ്രവേശം 


കുറച്ചു വൈകിയാണ് ഉറങ്ങാൻ  കിടന്നത്. ടി വി ചാനലിൽ സുകേഷ് കുമാർ ചരിഞ്ഞിരുന്നുആരോടൊ എന്തൊക്കെയോകോടതിക്കാര്യം  പറയുന്നുണ്ടായിരുന്നു. ജോണി  വാക്കർ  ബ്ലാക്ക് ലേബൽ ഒരു മൂന്നു 'പട്യാല ' പെഗ്ഗ് വീ ശിയിട്ടുമുണ്ടായിരുന്നു .അത് കൊണ്ട് മാത്രം പിറ്റേ ദിവസം ഉണർന്ന് എഴുനെൽക്കുന്നതു  ഒരു ജഡ്ജി ആയി ആവണമെന്നില്ലല്ലോ.

പക്ഷെ സംഭവിച്ചത് അങ്ങിനെയാണ്.

ഉറക്കമുണർന്നപ്പോൾ കറുത്ത കോട്ടും ഗൌണും ഇട്ട് , കഴുത്തിൽ പട്ട കെട്ടി, വെള്ള ഷർട്ടും , വെള്ള പാൻറ്സും ധരിച്ച് കട്ടിലിൽ  അങ്ങിനെ മലർന്നു കിടക്കുന്നു.  കറുത്ത  നീളൻ കയ്യുള്ള ഗൌണ്‍ ആണ്.  ഒന്നുകിൽ ഒരു സീനിയർ വക്കീൽ , അല്ലെങ്കിൽ ഒരു  ജഡ്ജി. ഈ രണ്ടു കക്ഷികൾക്കെ   നീളൻ കയ്യുള്ള ഗൌണ്‍ വിധിച്ചിട്ടുള്ളൂ.   

പ്യൂണ് തുടങ്ങി ഐഎഎസ്സ് ആഫീസർ വരെയുള്ള പദവികളിൽ ഉള്ള പെണ്ണുങ്ങൾക്ക്‌ കല്യാണത്തിന്നു  , മാച്ച് ' ആവുന്ന ഒരേ ഒരു  ജോലി   ആണ് ,വക്കീൽപ്പണി . എങ്കിൽ കൂടി ഒരു വക്കീൽ  ആവാൻ ഒരു വിഷമം. കക്ഷി ആയി വരുന്നത് വല്ല ഒറ്റക്കയ്യൻ ചാമിയോ, കസബൊ  മറ്റോ ആണെങ്കിലോ നാട്ടുകാർഎന്ന് പറയുന്ന കളർലെസ്സ്,ഒദോർലെസ്സ്,റ്റെയ്സ്റ്റ്ലെസ്സ് സാധനങ്ങൾ  വല്ല ഒഴിഞ്ഞ സ്ഥലത്ത് വെച്ച് കയ്യിൽ  കിട്ടിയാൽ ചാമ്പും, പഞ്ചറാ ക്കും

 ജഡ്ജി ആയതു നന്നായി എന്ന് മനസ്സിൽ  വിചാരിച്ചു : ഗ്രെഗൊർ സാംസയെ പോലെ ഒരു വലിയ  കീടം ആയിട്ടല്ലല്ലോ രൂപാന്തരത്വം. .  ഹോമോ സേപ്പിയൻസിൽ തന്നെ പരിണാമം ഒതുങ്ങി നിന്നുവല്ലോ. ജഡ്ജിപ്പണികുറെനാൾ തുടർന്നാൽ മിക്കവരും   മറ്റൊരു സ്പീഷീസ് ആകാറുണ്ട് എന്നിരുന്നാലും .

ഒരു രണ്ടാം ചിന്തയിൽ വക്കീൽ വേഷം  ആണ് നല്ലത് എന്ന് തോന്നി. 'വക്കീൽ' ആവുമ്പോൾ കുറച്ചു കു ടി സഞ്ചാര സ്വാതന്ത്ര്യം ഉണ്ട്.പഞ്ചായത്ത് ബോർഡിലേക്ക് വേണമെങ്കിൽ മത്സരിക്കാം,ബെവ്കോ  കു ൽ നിന്ന് മദ്യം മേടിക്കാം അങ്ങിനെ പലതും. ഇനിപറഞ്ഞിട്ട്കാര്യമില്ല. In limine, ഫസ്റ്റിലന്നെ ,എർക്കനവേ, ശുരൂ സെ , ജഡ്ജ് ആണെന്ന്തീരുമാനിച്ചതാണല്ലോ ഇനി അതിനു  മാറ്റമില്ല അപ്പോൾ തൊട്ടു  തുടങ്ങിയതാണ്‌ ഈ ലത്തീന്റെ വരവ്. ഇനി ലത്തീൻ വെച്ച് അലക്കുക തന്നെ. cadit quaestio. (ബേറെ ബല്യ ബർത്താനം ബേണ്ട .)

ആ ചിന്തയുടെ മുകളിൽ ഒരു ന്യായാധിപനായി  കിടക്കയിൽ നിന്നും എഴുനേറ്റു. കയ്യിൽ  നോക്കി ലക്ഷ്മി ,സരസ്വതി,ഗൌരി മുതൽ പ്രതികൾ കൈവശം തന്നെയുണ്ടെന്ന് തീർച്ചപ്പെടുത്തി.ശാന്തസമുദ്രം എടുത്തു ചുറ്റിയ    ഭൂമീ ദേവിക്ക് കസ്റ്റമറി  ചവിട്ടു കൊടുത്ത് ഉണർത്തി , സോറി പറഞ്ഞു.  'ദാറ്റ്‌സ്  ആൾ റൈറ്റ് എന്ന് ആയമ്മ ചരമ ഗീതം പാടി.

ജഡ്ജി ആയി തന്നെ പ്രഭാത കൃത്യങ്ങൾ സാധിച്ചു.  ".ജഠരാഗ്നി മീതെ ബ്രൂ കാപ്പി " എന്ന് വേദം പാടി രണ്ടു കപ്പ്‌  അകത്താക്കി.  ക്ര്യത്യം പത്തു മണിക്ക്   നെയ്യും പരിപ്പും സാമ്പാറും കൂട്ടി, ഒരു ഉരുള പിതൃക്കൾക്കും ഒരു ഉരുള ആദിവാസികൾക്കും നീക്കി  വെച്ച ശേഷം, മൂക്കറ്റം   ഊണ് കഴിച്ചു. ജഡ്ജി വേഷത്തിൽ 'കണവനെ കണ്‍ കണ്ട ദൈവ'ത്തെ കണ്ട അമ്മ്യാർ അശേഷം പരിഭ്രമിച്ചില്ല. പതിവായി തന്റെ നേരെ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ദേഹം,  corpus delicti, ബോഡി ഓഫ് ദി ക്രൈം, അത് തന്നെയാണെന്ന് അമ്മ്യാർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

ഇരുപതു കുതിരകളെ പൂട്ടിയ ഇന്നോവ രഥം ബംഗ്ലാവിന്നു മുന്നിൽത്തന്നെ കിടപ്പുണ്ടായിരുന്നു, പുറകിലെ ഡോർ  തുറന്ന് , പിൻസീറ്റിൽ മലർന്നു കിടക്കാൻ സഹായിച്ച ശേഷം വില്ല്  ശിപായി മുൻ   സീറ്റിൽ   കയറി ഒതുങ്ങിയിരുന്നു. ഇന്നോവയുടെ കടിഞ്ഞാണ്‍ അയച്ച് സാരഥി  അച്യുതൻ രഥവേഗം അഭിനയിച്ചു. രഥത്തിനു മുകളിൽ ഇരുന്ന് ഹനുമാൻ ചുവന്ന  ബീക്കണ്‍ തെളിയിക്കവേ രഥം  കോടതിയെ ലക്ഷ്യമാക്കി കുതിച്ചു. കൃത്യം പത്തരക്ക് അടികലശൽനടത്തുന്ന പൊതുജനങ്ങളുടെയും വക്കീലന്മാരുടെയും നടുവിൽ സാരഥി  അച്ചു രഥം 'സ്ഥാപയിത്വ'.

ഇടം വലം നോക്കാതെ ചേമ്പറിലേക്ക് നടന്നു. മുന്നിൽ അയിത്തക്കാരെ ആട്ടി ഓടിച്ച്  വില്ല് ശിപായി. കസേരയിൽ കയറി ഇരുന്ന്  അന്നത്തെ പോസ്റ്റിങ്ങ്‌ ലിസ്റ്റ് നോക്കി. മിക്കതും മറ്റൊരു ദിവസത്തേക്ക് പോസ്റ്റ്‌ ചെയ്യാനുള്ള കേസ് കെട്ടുകളാണ് .വക്കീലന്മാർക്ക് ഫീസ്‌ കൊടുത്തിട്ടും കോടതിയിൽ കയറി ഇറങ്ങിയിട്ടും വാദിക്കും പ്രതിക്കും  ഒരു വിധം പൂതി കെട്ടാലെ കേസ് എടുക്കാൻ പാടുള്ളൂ. അത് വരെ തിമിര ശസ്ത്രക്രിയ പോലെ 'മൂപ്പായില്ല' എന്ന് പറഞ്ഞു മടക്കണം എന്നാണു രത്തൻലാൽ ധീരജ് ലാലിൻറെ ഇന്ത്യൻ പീനൽ കോഡിൽ    പറയുന്നത്. അതാണ്‌ പ്രോപ്പർ ഡിസ്പോസൽ .

കൃത്യം പതിനൊന്നു മണിക്ക് ചേംബറിൽ നിന്നും കോടതി മുറിയിലേക്ക് പ്രവേശിച്ചു. ശിപായി മുൻകൂട്ടി  ബെല്ലടിച്ച് അറിയിച്ചത് കൊണ്ട് വക്കീലന്മാരും മറ്റുള്ളവരും, പലവകകളും  എഴുനേറ്റു നിന്നിരുന്നു. രാമാനന്ദ സാഗറിന്റെ ശ്രീരാമനെ പോലെ ഒരു താണു  തൊഴുകൽ പാസ്സാക്കിയ ശേഷം കസാലയിൽ ഇരുന്നു. തൊഴുതു മടങ്ങും സന്ധ്യകളോടൊപ്പം വക്കീലന്മാരും, കക്ഷികളും പലവകകളും ബെഞ്ചിലും കസാലയിലുമായി ഇരുന്നു..

മാറ്റി വെക്കേണ്ട കേസുകളെല്ലാം അതതു നമ്പർ വിളിച്ച് പുതിയ തിയ്യതി കൊടുത്തു .അതോടെ ഉച്ച ഭക്ഷണത്തിന്നു സമയമായി. ചെയ്തു തീർത്ത  ജോലി യുടെ ഭാരം കാരണവും, രാവിലെ തന്നെ അമ്മ്യാർ സാതം പോട്ടതിനാലും  ലഞ്ച് റിസേസ്സിൽ ഒന്ന് മയങ്ങി. ഒരു നാൽപ്പത് കണ്ണ് ചിമ്മൽ. ഫോർട്ടി വിങ്ക്സ്.റിപ്  വാൻ വിങ്കിൽ .  . നാൽപ്പത്തി ഒന്നാം വിങ്കിൽ എഴുനേറ്റു, മൂരി നിവർന്നു മൂരിയെ  ചാപ്സാക്കാൻ വാണിയംകുളം ചന്തയിലേക്ക് അയച്ചു.


റിസെസ്സ് കഴിഞ്ഞു പിന്നെയും കോടതി കൂടിയപ്പോൾ ബെഞ്ചുകൾ പകുതി കാലി. .പാറ,പീറ  വക്കീലന്മാർ മുയ്മനും  സ്ഥലം കാലി  ആക്കിയിരിക്കുന്നു.. യുണിഫൊർമിൽഒരുഡിവൈഎസ്പിയുംകണ്‍ഷെബിൾമാർഎന്ന്തോന്നിക്കുന്നരണ്ടുസിവിൽഡിഫെൻസ്ആപ്പീസർമാരുംഅവർക്ക്നടുവിൽഒരുവ്യാഴവട്ടത്തിന്നു മുൻപ് ഷഷ്ടിപൂർത്തി ആഘോഷിച്ച  ഒരു ബാല്യക്കാരൻ ചെക്കനും .

കോടതി മുറിയുടെ മൂലയിൽ ഒരു കൂട്ടിൽ ഒരു തത്ത . ബെഞ്ച്‌ ഗുമസ്ഥനോട് ചോദിച്ചു;

' ആരാ പക്ഷി ശാസ്ത്രക്കാരൻ?'

ബെ .ഗു :  ' അത് വേഷം മാറിയ ഒരു സി .ബി.ഐ ഉദ്യോഗസ്ഥൻ ആണ്. സർക്കാർ ഈ കേസിൽ ഒരു സി.ബി.ഐ.അന്വേഷണം ആവശ്യപ്പെടാൻ സാധ്യതയുണ്ട് എന്ന് കേട്ട് വന്നതാണ്..'

" ഒനെന്തിനാ ഒരു  പുന്നാര പനംതത്ത ആയി വന്നിരിക്കുന്നത്?"

ബെ .ഗു : " സുപ്രീം കോടതി സിബി ഐ ഉദ്യോഗസ്ഥന്മാർക്ക്  നിർദേശിച്ചിട്ടുള്ള പുതിയ ഡ്രെസ്സ് കോഡ് ആണ്, യുവർ ഓണർ "

" പ്രൊസീഡ് "

'ബെഞ്ച് ഗുമസ്തൻ  എഴുനേറ്റു കൂവി.

ഓ .പി നമ്പർ 203 / 2013 , സ്റ്റേറ്റ് vs  ചെറ്റ യിൽ  റപ്പായി

ശിപായി ഏറ്റു പാടി; "ചെറ്റ യിൽ ചെറ്റ റപ്പായി ഹാജരുണ്ടോ"

ശിപായി 'ചെറ്റ' ആവർത്തിച്ചത് നോട്ടു ചെയ്തുവെങ്കിലും കോടതി അലക്ഷ്യത്തിന്നു കേസ് എടുത്തില്ല. ഇഹപര ലോകങ്ങളിൽ എല്ലായിടത്തും അലക്ഷ്യം കാണിക്കാൻ ശിപയിമാർക്ക് പവ്വറുണ്ട് .

പ്രതി കൂട്ടിൽ  കയറി നിന്നു . പ്രതി ആ   ബാല്യക്കാരൻ ചെക്കൻ തന്നെ കേസ് ഒരു ജാമ്യാപേക്ഷയാണ് . സെക്ഷൻ 376  I P C പ്രകാരം പോലീസ് ചാർജ് ചെയ്ത ഒരു ബലാത്സംഗ കേസ്.

ജാമ്യാപേക്ഷ എതിർത്ത് പോലീസ്. . പോലീസിന്നു വേണ്ടി പബ്ലിക് പ്രോസികുട്ടർ വാദിച്ചു. ബാല്യക്കാരനെ പുറത്തുവിട്ടാൽ തെളിവ് നശിപ്പിക്കുന്നതിനു പുറമേ ഇന്ത്യയുടെ കുടുംബാസൂത്രണ പരിപാടി അപ്പാടെ തകരാറാക്കാൻ  സാധ്യതയുണ്ടെന്നു ഐ ബി രഹസ്യവിവരം കൊടുത്തിട്ടുണ്ടെത്രേ .


പ്രതി ഭാഗം വക്കീൽ നായരുട്ടി  എഴുനേറ്റു നിന്നു . മുരടനക്കി. സ പ മ പാടി സ്വര ശുദ്ധി വരുത്തി, വാദം ആരംഭിച്ചു: 'യുവർ ഓണർ  എൻറെ പ്രതിക്ക് എതിരായി ചുമത്തിയ കുറ്റം നില നിൽക്കില്ല '

' കാരണം'

എൻറെ കക്ഷി കള്ള സുവർ മാത്രമല്ല ഒരു കള്ള ബലാലുമാണ്

" കള്ള ബലാലാണെന്നുള്ളതിന്നു തെളിവ് വല്ലതുമുണ്ടോ?"

"ബഷീറിൻറെ ആത്മകഥയിൽ അങ്ങിനെ പറഞ്ഞിട്ടുണ്ടെന്നു ഒരു ഐ എ എസ് ആപ്പീസർ സത്യവാങ്ങ്മൂലം നൽകിയിട്ടുള്ളത് കോടതിയിൽ തെളിവായി സമർപ്പി ക്കുന്നു."

"പ്രൊസീഡ് "

എൻറെ കക്ഷി ഒരു ബലാലാണെന്ന് അറിഞ്ഞിട്ടുകൂടി അന്യായക്കാരി അയാളുമായി കൂട്ട്കൂടുകയും, സഹവസിക്കുകയും ചെയ്തു. ദാറ്റ്‌ ഷോസ്  കോണ്‍ട്രിബുട്ടറി   ക്രിമിനൽ നെഗ്ലിജെൻസ് . അത് കൊണ്ട് തന്നെ എൻറെ കക്ഷി കുറ്റ ക്കാരൻ അല്ല.'

" എനി സൈറ്റെഷൻ ?'

" യെസ് ,യുവർ ഓണർ . .AIR 802 AD യിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള Sankara  vs Mandana Mishra കേസിൽ കോടതി പറഞ്ഞിട്ടുണ്ട്

"കുത്സംഗത്വേ ബലാൽ സംഗത്വം
ബലാൽ സംഗത്വേ ബലാത്സംഗത്വം
(കള്ള ബലാലുകളുമായുള്ള കൂട്ടുകെട്ട് ബലാത്സംഗത്തിലെ അവസാനിക്കു.)

"പ്രൊസീഡ് "

"എൻറെ കക്ഷി അന്യായക്കാരിയുമായി സംഗത്തിൽ ഏർപ്പെട്ടു എന്നത് ശരിയാണ്. പക്ഷെ , ഒരു ഹെവി വെയിറ്റ് ഗുസ്തിക്കാരി ആയ അന്യായക്കാരിയെ ഒരു ഫെതർ വെയിറ്റ് തൂവൽ  പക്ഷി മാത്രമായ എന്റെ കക്ഷി ബലാൽക്കാരം ചെയതു എന്ന വാദം തെളിവുകളുടെ മുന്നിൽ പറന്നു പോകും, യുവർ ഓണർ . The charge simply flies in the light of irrefutable physical  evidence . ബോൽ രാധ ബോൽ  സംഗം വാസ് സിംപ്ലി  സംതിങ്ങ് വേയ്റ്റിംഗ് ടു ഹാപ്പെൻ .".

കോടതിയായ നോം  പറഞ്ഞു :"പ്രതി ഭാഗം വാദം കോടതിക്ക് സ്വീകാര്യമായി തോന്നുന്നു. പബ്ലിക് പ്രോസികുട്ടർക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?"

പ. പ്രൊ:  "യുവർ ഓണർ . പ്രതിക്ക് എതിരായ ചാർജിൽ ഒരു  ചെറിയ ഭേദഗതി വരുത്തുവാൻ ഉദ്ദേശിക്കുന്നു. ബലാൽസംഗത്തിന്നു പകരം സ്ത്രീത്വത്തെ അപമാനിക്കൽ എന്ന കുറ്റത്തിന്നു കേസെടുക്കുവാൻ ഉദ്ദേശിക്കുന്നു."

" സ്ത്രീത്വത്തെ എങ്ങിനെ അപമാനിച്ചുവെന്നാണ് പറയുന്നത് "

"തന്തക്കാള പശുവിനെ വെറുതെ മെനക്കെടുത്തി എന്ന  കൊഗ്നിസബൽ ഒഫൻസ്‌ നാടൻ നിയമത്തിൽ.ഉണ്ട്. അതിൻറെ ലാറ്റിൻ നാളെ .ബോധിപ്പിക്കാം"

" മോഷൻ ടു അമെൻഡ് ചാർജ് ഷീറ്റ് ഡിനൈഡ്"

പിന്നെ  എന്തോ ഒരു ജഡീഷ്യൽ കമ്മെന്റ് പാസ്സാക്കി എന്ന് ഓർമയുണ്ട്  Obiter dicta .അതോടെ ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നു . കോട്ടും ഗൌണും ഒക്കെ അപ്രത്യക്ഷമായിരിക്കുന്നു.സുകേഷ്കുമാർഅപ്പോഴും ചരിഞ്ഞിരുന്നുആരെയോവധിക്കുന്നുണ്ടായിരുന്നു.ഒരു സംശയം മാത്രം മനസ്സിൽ അവശേഷിച്ചു
.

ഒരു പക്ഷെ ചെറ്റയിൽ റപ്പായിയും  ശങ്കരാചാര്യരെ പോലെ  പരകായ പ്രവേശം ചെയ്ത് നേരമ്പോക്ക് സാധിച്ചിട്ടുണ്ടാവുമോ ?


























The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...