Tuesday, April 12, 2011

ഒരു തിരഞ്ഞെടുപ്പ് പ്രശ്നം



                                     
Ra, Gu, Ku,La

  Bu

Cha, Shi

shu





sa



Ma
                                           









 Ra=Ravi, Gu= Guru, Ku=Kujan, La= Lagnam, Cha= Chandran, Shi= Shikhi, Ma= Mandan, Sa= Sarpi, Shu=Shukran

 ഇന്നലെ ഒരു പ്രശ്നം വെക്കാന്‍ തോന്നി. മലമ്പുഴയില്‍ എന്ത് സംഭവിക്കും. പരപ്പനങ്ങാടിക്കാരന്‍ ഗുരു 'ഭൂത' ത്തിനെ നല്ലവണ്ണം മനസ്സില്‍ ധ്യാനിച്ചു ഒരു 'വനമാലാ' വ്യാഖ്യാനം തരാക്കി.  
" വോട്ടാര്‍ത്ഥ വിവ സം പ്രക്ത് ഔ
വോട്ടാ അര്‍ത്ഥ  പ്രതി  പത് തയെ
ജനതാ ഗര്ധഭോ വന്ദേ 
'ചുനാവോ' വിജയീ ഭവേ
( വോട്ടും പണവും എന്ന പോലെ പിരിയാതിരിക്കുന്ന ജനതയെയും കഴുതയെയും, വോട്ടും പണവും തരാക്കി 'തേര്‍ തല്‍" ജയിക്കാനായി വന്ദിക്കുന്നു.)
 ഈ വന്ദന ശ്ലോകത്തിനു ശേഷം കവിടി നിരത്തി. 'വനമാലയെ' ആവാഹിച്ചു വേണ്ട സ്ത്രീ സ്പര്‍ശം ഉറപ്പാക്കി. ബട്ടര്‍ സ്കൊട്ച് ഐസ് ക്രീം ഒന്ന് നുണഞ്ഞു.  

ഹരി ശ്രീ ഗണപതയേ നമ: 
അവിഘ്ന മസ്തു ശ്രീമതി  ' നളിനി നെറ്റോ'  നമ:

മലമ്പുഴ നിയോജകമണ്ഡലം പ്രശ്നം വെക്കുന്ന ത്രിശൂരിന്നു വടക്ക്- കിഴക്കാണെന്ന് സങ്കല്‍പ്പിച്ചു, ആരൂഡ  ലഗ്ന രാശി ഈശാന കോണില്‍ മീനം രാശിയായി നിശ്ചയിച്ചു  ഗ്രഹനില വരച്ചു.. ഇലക്ഷന്‍ ദിവസത്തെ നാളും, തിഥിയും, കരണവും, യോഗവും പഞ്ചാംഗത്തില്‍ നിന്നും നോക്കി കണ്ടെത്തി. ഈ പ്രശ്നത്തിനു വരാഹമിഹിര സംഹിത , പരാശര സംഹിത, മാനസ സാഗരി, പ്രശ്ന മാര്‍ഗം  തുടങ്ങിയ പ്രമാണ ഗ്രന്ഥങ്ങള്‍ എന്നിവയെ മാത്രമല്ല ആശ്രയിച്ചത്. അടുത്ത കാലത്ത് കണ്ടുകിട്ടിയ ഒരു പുരാതന സംഹിത യാണ് ഇതിനു മുഖ്യ ആശ്രയം. തിരുവില്വാമല ക്കാരന്‍ ഒരു വാമനനാണ് ഈ സംഹിതയുടെ കര്‍ത്താവ്‌  എന്നാണു കേട്ട് കേള്‍വി. ആകാരത്തില്‍ അദ്ദേഹം ഒരു ഉദ്ടണ്ടന്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.  " അന്ത തന്ത ക്കിന്ത വോട്ടു' എന്ന് അദ്ദേഹം പറഞ്ഞതായി കേട്ടിട്ടുണ്ട്..

ആയില്യം നാള്‍, ശുക്ല പക്ഷ  ദശമി തിഥി, 20  നാഴിക 25 വിനാഴിക കഴുത ക്കരണം  ശേഷം ആനക്കരണം.ശൂല നാമ നിത്യ യോഗം. 
ആത്മ ഭാവമായ  ലഗ്ന ഭാവം ,സഹോദരന്മാരെയും, ഭ്രുത്യന്മാരെയും സംബന്ധിച്ച മൂന്നാം ഭാവം, ശത്രു, ദുരിത സ്ഥാനങ്ങളായ  ആറാം ഭാവം,  എട്ടാം ഭാവം, ഭാഗ്യ സ്ഥാനമായ ഒന്‍പതാം ഭാവം,  കര്‍മ ഭാവമായ പത്താം ഭാവം, വ്യായ സ്ഥാനമായ പന്ത്രണ്ടാം ഭാവം എന്നിവകൊണ്ട്  ചിന്തിച്ചപ്പോള്‍ കണ്ടത്. 

ലഗ്ന ഭാവാധിപന്‍ വ്യാഴം സ്വ ക്ഷേത്രത്തില്‍, പാപന്മാരും, ക്രൂരന്മാരും, എന്നാല്‍ ബന്ധുക്കളുമായ   രവി, കുജന്മാരോട് യോഗം ചേര്‍ന്ന് നില്‍ക്കുന്നു. രണ്ടാം ഭാവാധിപനും ഭാഗ്യ സ്ഥാനമായ ഒന്‍പതാം ഭാവാധിപനുമായ കുജന്‍ ലഗ്നരാശിയില്‍. സഹോദര സ്ഥാനമായ മൂന്നാം ഭാവാധിപനും  ദുരിത സ്ഥാനമായ എട്ടാം ഭാവാധിപനുമായ ശുക്രന്‍ വ്യയ സ്ഥാനത്തു പന്ത്രണ്ടില്‍ . ശത്രു സ്ഥാനമായ  ആറാം ഭാവധിപ്നായ രവി മീനം രാശിയില്‍ ലഗ്നത്തില്‍.  ദുരിത സ്ഥാനമായ എട്ടാം ഭാവാധിപന്‍ വ്യയ സ്ഥാനമായ പന്ത്രണ്ടില്‍ . കര്‍മ ഭാവമായ പത്തില്‍ രാഹു(ല്‍). ഏഴാം ഭാവത്ത്ല്‍ ശനി ലഗ്നത്തിലെ രവിയുമായി പരസ്പരം ദൃഷ്ടി..ചന്ദ്രന്‍ പക്ഷ ബലത്തോട് കൂടി ബുധ ക്ഷേത്രത്തില്‍. ലഗ്നാല്‍ ഏഴാം ഭാവത്തിലേക്കു രവിയുടെയും കുജന്റെയും ഗുരുവിന്റെയും   പൂര്‍ണ ദൃഷ്ടി, കര്‍മ ഭാവത്തിന്നു ചന്ദ്രന്റെ പൂര്‍ണ ദൃഷ്ടി ശനിയുടെ മുക്കാല്‍ ദൃഷ്ടി , ദുരിത സ്ഥാനത്തേക്ക് കുജന്റെ പൂര്‍ണ ദൃഷ്ടി. 
പ്രശ്ന  സമയത്തെ ഗ്രഹസ്ഥിതിയെ ആസ്പദിച്ചു വിശകലനം ചെയ്യുമ്പോള്‍ കണ്ടത്.


 " പ്രവര്‍ത്തിയേയും, മുദ്രയെയും, രാജാവിന്റെ ആനുകൂല്യം കൊണ്ടും മറ്റുമുള്ള പ്രയോജനം, രാജ്യം, ...മഹത് സ്ഥാനങ്ങളുടെ പ്രാപ്തി, ഇവയെല്ലാം രാജ്യം എന്ന് കൂടി പേരുള്ള പത്താം ഭാവത്തെ കൊണ്ട് ചിന്തിക്കണം." പത്താം ഭാവം ധനു രാശിയില്‍ രാഹു(ല്‍ ) നില്‍ക്കുന്നു. കര്‍മ ഭാവത്തിന്നു പക്ഷ ബലമുള്ള ചന്ദ്രന്റെ പൂര്‍ണ ദൃഷ്ടി. രാശ്യാധിപന്‍ , ലഗ്നത്തില്‍, സ്വക്ഷേത്രത്തില്‍, ചന്ദ്രാല്‍ പത്തില്‍.
ഗുരു ചന്ദ്രാല്‍ പത്തില്‍ നിന്നാല്‍ പുത്ര ഭാര്യാദി സകലതുമുപെക്ഷ്ച്ച്ചു തപോവൃത്തി  ചെയ്യുന്നവനായി ഭവിക്കും എന്ന് പ്രമാണം 
പത്താം ഭാവത്തിന്റെ കാരകന്മാരായ, രവി, ശനി ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ക്രമേണ ലഗ്നം, രണ്ടു, ഏഴു ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നു. "രവി ലഗ്നത്തില്‍ നിന്നാല്‍, നീചന്‍ മാരോട്  കൂടി സഹവസിക്കാന്‍ താത്പര്യമുള്ളവനും നയന രോഗമുള്ളവനും, ഗൃഹ  ഭരണത്തില്‍ പിടിപ്പും, ദൈവാധീനവും ഇല്ലാത്തവനും, അംഗങ്ങളില്‍ കലകളുള്ളവനും ആകും. ചന്ദ്രാല്‍ പത്തില്‍ രവി നിന്നാല്‍ ധനികന്മാര്‍ പോലും സമയം കാത്തു തന്റെ വാതുല്‍ക്കല്‍ നിക്കതക്കവണ്ണം പ്രതാപിയാകും. ശനി ചന്ദ്രാല്‍ നാലില്‍ നിന്നാല്‍ വലിയ പൌരുഷ ശാലിയും, ശത്രുക്കളെ നശിപ്പിക്കുന്നവനുമാകും.മാത്രമല്ല  താന്‍  സ്നേഹിക്കുന്നവരുടെ ഹിതത്തിന്നു വിധേയനും, സ്ത്രീ ജനങ്ങള്‍ക്ക്‌ സന്തോഷത്തെ ജനിപ്പിക്കുന്നവനും, ആന, കുതിര ഇവകളോട് കൂടിയവനും, മാളിക പ്പുറത്ത്   ഇരുന്നു രസിക്കുന്നവനും   ആകും. ശനി ലഗ്നാല്‍ എഴില്‍ നിന്നാല്‍ അഹങ്കാരിയകാനും, ഭാര്യാ നാശത്തിന്നും സാധ്യത. കര്‍മ സ്ഥാനത്തു രാഹു നിന്നാല്‍ പരന്മാരുടെ ധനത്തില്‍  അത്യാഗ്രഹം , വെറുതെ പുലമ്പി കൊണ്ടിരിക്കുന്ന സ്വഭാവത്തോടും, വിരക്തനും, വലിയ ദുഷ്ടനുമായി ത്തീരും. ധനു രാശി പത്താം ഭാവമായാല്‍, വലിയ കീര്‍ത്തി, ഭൂമി ഇവയോട് കൂടി രാജതുല്യ കര്‍മം ചെയ്യുന്നവനായിരിക്കും. "


 രവിയും, ഗുരുവുമാണ്‌ ഭാഗ്യസ്ഥാനത്തിന്റെ കാരക ഗ്രഹങ്ങള്‍.കാരക ഗ്രഹങ്ങള്‍ ലഗ്നത്തില്‍. ഗുരു സ്വക്ഷേത്രത്തില്‍  രവി ബന്ധു ക്ഷേത്രത്തില്‍.ശനിയുടെ ദ്ര്ഷ്ടിയോടു   കൂടി.  ഒന്‍പതാം ഭാവാധിപന്‍ കുജന്‍ ലഗ്ന രാശി കന്നിയില്‍. ചന്ദ്രാല്‍ പത്തില്‍.
"ഭാവാധിപന്‍ ലഗ്നത്തില്‍ വന്നാല്‍, വലിയ ശൂരനും, ഉപകാര സ്മരണ യില്ലാത്തവനും , രാജകീയമായ കര്‍മം ചെയ്യുന്നവനും, ലഘു ഭക്ഷണം ഇഷ്ടപ്പെടുന്നവനും ആയിരിക്കും." രവിയുടെയും ശനിയുടെയും പരസ്പര ദൃഷ്ടി ഭാഗ്യത്തെ പ്രതികൂലമായി ബാധിക്കും.


സഹോദര സ്ഥാനമായ   മൂന്നാം ഭാവാധിപന്‍ ശുക്രന്‍ പന്ത്രണ്ടില്‍.  "മിത്ര ദ്വേഷ മുള്ളവനും, തന്റെ സഹോദര്നങ്ങളെ വളരെ അധികം ദുഖി പ്പിക്കുന്നവനും, സ്വജനങ്ങളെ ഉപേക്ഷിക്കുന്നവനും ആയിരിക്കും.ശുക്രന്‍ പന്ത്രണ്ടില്‍ നിന്നാല്‍ ശിശു പ്രായത്തില്‍ പീഡ കള്‍അനുഭവിക്കുന്നവനും, കപട ഹൃദയനും , ബല ഹീനനും, മലിന വേഷത്തോട് കൂടിയവനും ആയി തീരും."


ആകെ കൂടി ചിന്തിക്കുമ്പോള്‍, 'അന്ത കാരണവര്‍ക്കിന്ത' വോട്ടു കിടക്കും. പക്ഷെ പാര്‍ടി സഹോദരങ്ങള്‍ക്ക്‌ അത്ര ഗുണകരമല്ല. ലഗ്നത്തിലെ വ്യാഴം അദ്ദേഹം  താമസിയാതെ വിര്ക്തനായി, 'തപോ വൃത്തിയില്‍' ഏര്‍പ്പെടാന്‍ സാധ്യത  കാണിക്കുന്നു. സഖാക്കള്‍ ഒരിക്കല്‍ കൂടി കട്ടന്‍ കാപ്പിയും ഗണേഷ് ബീഡിയുമായി പാര്‍ടി ആപ്പിസുകളില്‍ ഗോട്ടി കളിക്കും.


പ്രധാന എതിരാളി മത്സരിക്കുന്ന പുതുപ്പള്ളി മണ്ഡലം  പ്രശ്ന ബാധിത  സ്ഥലത്തിന്റെ (രണ്ടു കമ്പനി സി.ആര്‍.പി.ഫ്നെ നിയോഗിക്കാന്‍ ഉത്തരവായിട്ടുണ്ട്) തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ആരൂ ഡ രാശി മിഥുന രാശിയായി കണക്കാക്കണം. അങ്ങിനെ വെച്ചു നോക്കുമ്പോള്‍ ലങ്ഗ്നാലും, ചന്ദ്രാലും കര്‍മ ഭാവമായ പത്തില്‍ ഗുരു സ്വക്ഷേത്രത്തില്‍ , കാരകന്മാരായ രവി കര്‍മ ക്ഷേത്രത്തിലും, ശനി നാലാം ഭാവത്തിലും.  ഭാഗ്യ ക്ഷേത്രത്തില്‍ ശുക്രന്‍  സഹോദര സ്ഥാനാധിപനായ രവി കര്‍മ സ്ഥാനത്തു കുജനോടും, ഗുരുവി നോടും യോഗം ചെയ്തു നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് ആയില്യം നാളിലാകയാല്‍ കുഞ്ഞൂഞ്ഞിന്നും, മറ്റു ഞാഞ്ഞൂലുകള്‍ക്കും വിഷ ബാഹുല്യം പ്രവചിക്കണം   സീസര്‍ക്കുള്ളതും ദൈവത്തിനു വേണ്ടതും ഒന്നാകാനാണ് സാധ്യത. ജനം ഹലലൂയ പാടും, ഹാലിളകും, ഹലാക്കിലാകും.


ഒരു കൊറോബോറേട്ടിവ് എവിടന്‍സിന്നു വേണ്ടി , കമ്മു ണിസ്റ്റ് മാനിഫെസ്റോ പകുത്തു നോക്കി. ഏഴു  വരികള്‍  തള്ളി വായിച്ചു. 'അഥ: മാര്‍ക്സ് ഉവാച:  The discovery of America, the rounding of the cape,opened up fresh ground for the rising bourgeoisie. The East indian and Chinese markets ....gave.. an impulse never before known to the revolutionary element in the tottering feudal society a rapid developement. (page 47) ഫ്യൂടല്‍ വ്യവസ്ഥിതിയുടെ തിരച്ചു വരവ്. ഉദാര വല്കരണം. 

എന്നാല്‍ പിന്നെ അധ്യാത്മ രാമായണം നോക്കാം എന്ന് വിചാരിച്ചു. ഒളിയമ്പ് പ്രയോഗിച്ചു ബാലി വധം കഴിഞ്ഞു, സുഗ്രീവനെ വാഴിക്കാന്‍ ലക്ഷ്മണനെ നിയോഗിക്കുകയാണ് ശ്രീരാമന്‍. എന്നിട്ട് പറയുന്നു, വനവാസ കാലം കഴിയുന്ന വരെ ഒരു നഗരത്തിലും ഞാന്‍ പ്രവേശിക്കുകയില്ല. ലക്ഷ്മ ണനോട്  സുഗ്രീവാഭിഷേകത്തില്‍ പങ്കു കൊള്ളുവാന്‍ ആവശ്യ പ്പെടുന്നു.   എന്താണ് ഈ സൂചനകളുടെ അര്‍ഥം.   ഫ്യൂടല്‍ നേതാക്കളുടെ തിരിച്ചു വരവ്.  പുതിയ പ്രതി അക്ഷ നേതാവ്.   നേതാവിന്റെ വനവാസം. വന രോദനം. 


നക്ഷത്രങ്ങളുടെ ഗൂ ഡാ ആലോചനയില്‍   ഇങ്ങിനെയാണ്‌ തെളിഞ്ഞു കാണുന്നത്. 






The Last Watch Eight bells tolled for her one last time on Octotber 12th,signalling the end of her watch, this time her final watch.  The wh...